വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈലി മടക്കിക്കുത്തി അച്ചായന്‍ ജീപ്പിലിങ്ങനെ പറന്ന് വരുവാണേ, എന്നാ കിടുവാ; 'ഭൂതത്താന്‍ കെട്ടിലെ' താരം

By വരുണ്‍

കോട്ടയം: കൈലി മടക്കികുത്തി മീശ പിരിച്ച് സിനിമാ സ്റ്റൈലില്‍ ആ ചേട്ടനിങ്ങനെ ജീപ്പില്‍ പറന്ന് വരുവാണേ... നമ്മുടെ സൂപ്പര്‍ താരങ്ങളായ മോഹന്‍ ലാലിനെക്കുറിച്ചോ മമ്മൂട്ടിയെക്കുറിച്ചൊന്നുമല്ല വര്‍ണ്ണന. ഒരു സാധാ കോട്ടയം അച്ചായനെക്കുറിച്ചാണ്. അതിശയിക്കണ്ട ഭൂതത്താന്‍ കെട്ടിലെ സൂപ്പര്‍ താരം ബിനോയെക്കുറിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ്.

Read Also: പിതാവിന്റെ കാമാസക്തി; സ്വന്തം മകളെ ഗര്‍ഭിണിയാക്കി...

ആവേശത്തോടെ ആര്‍പ്പ് വിളിച്ചാണ് ഭൂതത്താന്‍ കെട്ടില്‍ നടന്ന മഡ്‌റേസ് ഫോര്‍വീലര്‍ റേസിംഗില്‍ പാലാക്കാരന്‍ ബിനോയെയും സഹോദരന്‍ ജോസിനെയും കാണികള്‍ വരവേറ്റത്. അമ്മാതിരി പറപ്പിക്കലാണ് ബിനോ പറപ്പിച്ചത്. റേസില്‍ മൂന്നാമനായി പറന്നിറങ്ങി ബിനോ മുണ്ട് മടക്കി കുത്തി ജീപ്പിന്റെ ബോണറ്റില്‍ കയറി ഒരു നില്‍പ്പുണ്ട്, നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെപ്പോലെ.

സംവിധായകന്‍ ആഷിക് അബ അടക്കം ബിനോയുടെ ഫോട്ടോ ഷെയര്‍ ചെയ്തു, അടികുറുപ്പെന്താണെന്നോ. ഹീറോ ! ഇനിയെങ്ങാനും ബിനോയെ സിനിമേലെടുക്കുമോ, ചിത്രങ്ങള്‍ കാണാം...

ബിനോ മരണ മാസാണ്

ബിനോ മരണ മാസാണ്

കോട്ടയം പാലാ സ്വദേശികളായ ബിനോയ്ക്കും സഹോദരന്‍ ജോസിനും കുട്ടിക്കാലം തൊട്ടേ ഉള്ളതാണ് ഈ റേസിങ് ഭ്രമം. ഭൂതത്താന്‍ കെട്ടില്‍ തനി നാടന്‍ ലുക്കില്‍ പറന്നിറങ്ങി ബിനോയ് മൂന്നാം സ്ഥാനം നേടി

പ്രായം

പ്രായം

ഭൂതത്താന്‍കെട്ടിലെ ഫോര്‍വീല്‍ മഡ് റേസിലെ താരത്തിന്റെ വയസ് കേട്ടാല്‍ ഞെട്ടും. നാല്‍പ്പത്തിമൂന്ന് വയസായി ബിനോയ്ക്ക്. എന്നാ ധൈര്യമാ...

സൂപ്പര്‍സ്റ്റാര്‍

സൂപ്പര്‍സ്റ്റാര്‍

സൂപ്പര്‍ സ്റ്റാര്‍ സിനിമകളിലെ എന്‍ട്രി പോലെ ആവേശത്തോടെ ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടത്തിന് നടുവില്‍ തന്റെ മേജര്‍ ജീപ്പിന് മുകളില്‍ മുണ്ടും മടക്കികുത്തി സിനിമാ സൈറ്റിലില്‍ നില്‍ക്കുന്ന ബിനോയുടെ ചിത്രം വൈറലായിട്ടുണ്ട്.

ജീപ്പും നാടന്‍

ജീപ്പും നാടന്‍

ബിനോയുടെ മേജര്‍ ജീപ്പും തനി നാടനാണ്. ജിപിഎസ് അടക്കമുള്ള യാതൊരുവിധ അത്യാധുനിക സംവിധാനവുമില്ല ജീപ്പിന്. സപ്പോര്‍ട്ട ചെയ്യാന്‍ ആളുമില്ല.

ക്വാറിയിലെ പഠനം

ക്വാറിയിലെ പഠനം

പിതാവായ ജോസഫ് മാത്യൂ ചീറക്കുഴിയുടെ നിലമ്പൂരിലെ ക്വാറിയില്‍ വച്ചാണ് ഓഫ്‌റോഡ് റേസിംഗിന്റെ ബാലപാഠങ്ങള്‍ ബിനോയും അനിയന്‍ ജോസും പഠിച്ചെടുക്കുന്നത്. പിന്നെ ഈ വഴിയായി യാത്ര. 2014 പാലായില്‍ നടന്ന ഓഫ് ഫേസ് മത്സരത്തില്‍ പങ്കെടുത്തുകൊണ്ടാണ് ഈ രംഗത്ത് സജീവമായത്.

കൈലി മതി

കൈലി മതി

ഇന്ത്യയിലെവിടെയും റേസിംഗിന് പോകാന്‍ ബിനോയ്ക്ക് തന്റെ ജീപ്പും കൈലിമുണ്ടും ഒരു ഹെല്‍മറ്റും മതി. ചളിയില്‍ ഇറങ്ങി പയറ്റാന്‍ എന്നാത്തിനാടാ ഉവ്വേ കളറ് കുപ്പായമെന്നാണ് ചോദ്യം.

ആരാധകര്‍

ആരാധകര്‍

പാലാ ബ്രദേഴ്‌സ് എന്നാണ് ഇവരെ വിളിക്കുന്നത്. ഭൂതത്താന്‍ക്കെട്ട് മഡ്‌റേസ് അടക്കം 15ഓളം ട്രോഫികളാണ് 2016ല്‍ ഇതുവരെ സ്വന്തമാക്കിയത്. സിനിമാ താരങ്ങള്‍ മുതല്‍ കേസുകളില്‍ പ്രതികളായവരുടെ പോലും ആരാധനാ താരമാണ് ബിനോ.

ഹീറോ

ഹീറോ

ഹീറോ എന്ന് വിശേഷിപ്പിച്ചാണ് സംവിധായകന്‍ ആഷിക് അബു ബിനോയുടെ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഇനി അഥവാ ആശാനെ സിനിമയിലെടുക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Story first published: Thursday, September 22, 2016, 13:16 [IST]
Other articles published on Sep 22, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X