വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്‌ളിന്റോഫ് തിരിച്ചുവരുന്നു, ക്രിക്കറ്റിലേക്ക് തന്നെ!

ലണ്ടന്‍: ഇയാന്‍ ബോത്തം യുഗത്തിന് ശേഷം ഇംഗ്ലണ്ട് കണ്ട ഏറ്റവും പ്രതിഭാശാലിയായ ഓള്‍റൗണ്ടര്‍ - ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. അഞ്ച് വര്‍ഷത്തെ നീണ്ട ഇവവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ടെ ഫ്രെഡ്ഡി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. തുടര്‍ച്ചയായ പരിക്കുകളെ തുടര്‍ന്ന് 2009 ല്‍ ഫ്‌ളിന്റോഫ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.

ഓസ്‌ട്രേലിയയുടെ ട്വന്റി 20 ടൂര്‍ണമെന്റായ ബിഗ് ബാഷാണ് ഫ്രെഡ്ഡിയുടെ തിരിച്ചുവരവിന് വേദിയാകുന്നത്. ബ്രിസ്‌ബേന്‍ ഹീറ്റ്‌സിന് വേണ്ടിയാണ് ബിഗ് ബാഷില്‍ ഫ്‌ളിന്റോഫ് കളത്തിലിറങ്ങുക. ബ്രിസ്‌ബേന്‍ തന്റെ പ്രിയപ്പെട്ട കളി സ്ഥലങ്ങളിലൊന്നാണ് എന്ന് തിരിച്ചുവരവ് പ്രഖ്യാപിച്ചുകൊണ്ട് ഫ്രെഡ്ഡി ഹെറാള്‍ഡ് സണ്ണിനോട് പറഞ്ഞു.

andrew-flintoff

ബ്രിസ്‌ബേന്‍ കോച്ച് സ്റ്റുവര്‍ട്ട് ലോ ആണ് ഫ്‌ളിന്റോഫിനെ വീണ്ടും കളിക്കാന്‍ ഇറക്കുന്നത്. ബിഗ് ബാഷില്‍ കളിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഫ്രെഡ്ഡി ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്. ലോകനിലവാരമുള്ള ടീമാണ് ബ്രിസ്‌ബേന്‍ ഹീറ്റ്‌സ് എന്നും ഫഌന്റോഫ് പറഞ്ഞു. 140 കിലോമീറ്ററില്‍ പന്തെറിയുകയും സിക്‌സും ഫോറും പറത്തുകയും ചെയ്യുന്ന ആ പഴയ ഫ്‌ളിന്റോഫിനെയാണ് തങ്ങള്‍ക്ക് വേണ്ടത് എന്നാണ് ലങ്കാഷെയറിലെ പഴയ കളിക്കൂട്ടുകാരനെക്കുറിച്ച് സ്റ്റുവര്‍ട്ട് ലോ പറഞ്ഞു.

ഇംഗ്ലണ്ടിന് വേണ്ടി 79 ടെസ്റ്റുകളും 141 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് 36 കാരനായ ഫ്‌ളിന്റോഫ്. കളിക്കളത്തില്‍ ചൂടനായി അറിയപ്പെടുന്ന ഫ്രെഡ്ഡി ലോകകപ്പ് അടക്കമുള്ള ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ടിന് വേണ്ടി ട്വന്റി 20 യും കളിച്ചിട്ടുണ്ട്. മുട്ടിലെ പരിക്കിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും വിരമിക്കേണ്ടി വന്ന ഫ്‌ളിന്റോഫ് ടി വി അവതാരകനായും ബോക്‌സറായും കമന്റേറ്ററായും മറ്റും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Story first published: Friday, October 24, 2014, 12:38 [IST]
Other articles published on Oct 24, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X