വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പരാഗ്വെ കരുതിയിരിക്കണം, ബ്രസീലല്ല അര്‍ജന്റീന

By Muralidharan

സാന്റിയാഗോ: രണ്ട് കോപ്പ അമേരിക്കകളിലായി രണ്ട് തവണ ബ്രസീലിനെ തോല്‍പിച്ചുവിട്ട ആവേശത്തിലാകും രണ്ടാം സെമിയില്‍ പരാഗ്വെ അര്‍ജന്റീനയ്‌ക്കെതിരെ ഇറങ്ങുക. എന്നാല്‍ ബ്രസീലല്ല, അര്‍ജന്റീന എന്ന കാര്യം ഓര്‍ത്ത് വേണം പരാഗ്വെ കളിക്കാന്‍. സൂപ്പര്‍ താരം നെയ്മറില്ലാതെ പന്ത് തട്ടിയ ബ്രസീലിനെയാണ് പരാഗ്വെ വീഴ്ത്തിയത്. എന്നാല്‍ അര്‍ജന്റീന നിരയില്‍ ഗോളടിക്കുന്നില്ലെങ്കിലും മികച്ച ഫോമില്‍ കളിക്കുന്ന ലയണല്‍ മെസ്സിയുണ്ട്.

മെസ്സി മാത്രമല്ല, അര്‍ജന്റീനയ്ക്ക് കൂട്ടായി കണക്കുകളും ഉണ്ട്. 103 തവണയാണ് അര്‍ജന്റീനയും പരാഗ്വെയും പരസ്പരം വന്നത്. ഇതില്‍ 58 തവണയും ജയിച്ചത് അര്‍ജന്റീനയാണ്. 15 കളികളില്‍ മാത്രമേ പരാഗ്വെയ്ക്ക് ജയിക്കാനായുള്ളൂ. 31 കളികള്‍ സമനിലയായി. എന്നാല്‍ ചരിത്രം അവിടെ നില്‍ക്കട്ടെ, തങ്ങള്‍ ഫൈനല്‍ കളിച്ചേ അടങ്ങൂ എന്ന ഒറ്റ ലക്ഷ്യത്തിലാകും പരാഗ്വെ കളത്തിലിറങ്ങുക.

ap

ഗ്രൂപ്പ് സ്റ്റേജില്‍ പരസ്പരം വന്നപ്പോള്‍ ആരുമാരും ജയിക്കാതെ കളി സമനിലയില്‍ പിരിഞ്ഞു. അവസാന നിമിഷം വരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ശേഷം സമനിലയില്‍ കളി തീര്‍ക്കേണ്ടി വന്ന ക്ഷീണം അര്‍ജന്റീനയ്ക്കുണ്ട്. തോല്‍വിയോളം പോന്ന ആ സമനിലയ്ക്ക് അര്‍ജന്റീന പകരവീട്ടിയാല്‍ ചിലിക്കെതിരെ ഫൈനല്‍ കളിക്കാനുള്ള ടിക്കറ്റും സ്വന്തമാകും.

കോപ്പ അമേരിക്കയില്‍ പതിനഞ്ചാമത്തെ കിരീടമാണ് അര്‍ജന്റീനയുടെ മുന്നില്‍. രാജ്യത്തിന് വേണ്ടി ഒരു ലോകകപ്പോ കോപ്പ അമേരിക്കയോ ജയിച്ചിട്ടില്ല എന്ന പേരുദോഷം ലയണല്‍ മെസ്സിക്കും മാറ്റേണ്ടതുണ്ട്. രണ്ട് തവണയാണ് പരാഗ്വെ കോപ്പ കിരീടത്തില്‍ മുത്തമിട്ടിട്ടുള്ളത്. ജൂലൈ അഞ്ചിനാണ് ഫൈനല്‍. പെറുവിനെ തോല്‍പിച്ച് ആതിഥേയരായ ചിലി കലാശക്കളിക്ക് യോഗ്യരായിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് അര്‍ജന്റീന - പരാഗ്വെ കളി.

Story first published: Tuesday, June 30, 2015, 18:45 [IST]
Other articles published on Jun 30, 2015
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X