വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ശര്‍മ ജയിപ്പിച്ച കളി ക്യാപ്റ്റന്‍ ധോണി തോല്‍പിച്ചത് ഇങ്ങനെ, ചിത്രങ്ങള്‍!

By Muralidharan

കാണ്‍പൂര്‍: രോഹിത് ശര്‍മയും എം എസ് ധോണിയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 6.1 ഓവറില്‍ അടിച്ചെടുത്തത് 55 റണ്‍സുകള്‍. 15 പന്തില്‍ 9 റണ്‍സായിരുന്നു ധോണിയുടെ സംഭാവന. ബാക്കിയുള്ള പന്തുകളില്‍ രോഹിത് ശര്‍മ 42 റണ്‍സുകള്‍ അടിച്ചു. യാതൊരു സമ്മര്‍ദ്ദവുമില്ലാത്ത ഈ ഘട്ടത്തില്‍ ധോണി കുറഞ്ഞത് ഒരു പന്തില്‍ ഒരു റണ്‍സെങ്കിലും അടിച്ച് കളിച്ചിരുന്നെങ്കില്‍ കളി ഇന്ത്യയുടെ കയ്യില്‍ ഇരുന്നേനെ.

ഡേല്‍ സ്റ്റെയ്‌നെ വരെ സിക്‌സറിന് പറത്തി രോഹിത് റണ്‍റേറ്റ് ഉയര്‍ത്തുമ്പോള്‍ സിംഗിളുകളും ഡോട്ട് ബോളുകളുമായി തപ്പിത്തടയുകയായിരുന്നു ധോണി. രോഹിത് ശര്‍മ പുറത്തായതിന് ശേഷവും കാര്യമായി ഒന്നും ധോണിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആവശ്യമായ റണ്‍റേറ്റ് പത്തിന് മുകളില്‍ എത്തിയ ശേഷമാണ് ധോണി ഒരു വലിയ ഷോട്ടെങ്കിലും കളിക്കാന്‍ ശ്രമിച്ചത്. ആകെ കിട്ടിയത് ഒരേയൊരു ബൗണ്ടറി.

ലാസ്റ്റ് ഓവര്‍ സ്‌പെഷലിസ്റ്റ്, ഫിനിഷര്‍ തുടങ്ങിയ ധോണിപ്പട്ടങ്ങളെ കളിയാക്കി റബാദ എന്ന പുതുമുഖബൗളര്‍ ക്യാപ്റ്റന്‍ കൂളിനെയും ഇന്ത്യയെയും നിസാരരാക്കിക്കളഞ്ഞു. ചിത്രങ്ങള്‍ കാണൂ...

രോഹിത് യൂ ബ്യൂട്ടി...

രോഹിത് യൂ ബ്യൂട്ടി...

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ലോകത്തെ തന്നെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാനായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ രോഹിത് ശര്‍മ. മക്കുല്ലത്തിന് മുകളിലാണ് ആരാധകര്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ കാണുന്നത്. ഓപ്പണര്‍ സ്ഥാനത്തേക്ക് രോഹിതിന് 42 ശതമാനം പേരുടെ പിന്തുണ കിട്ടിയപ്പോള്‍ മക്കുല്ലത്തിന് കിട്ടിയത് 41 ശതമാനം വോട്ട്. ഡേവിഡ് വാര്‍ണര്‍ക്ക് 11 ശതമാനം വോട്ടേ കിട്ടിയുള്ളൂ.

പാഴാക്കിയ സെഞ്ചുറി

പാഴാക്കിയ സെഞ്ചുറി

23 പന്തില്‍ 35 റണ്‍സ് മതിയായിരുന്നു രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യയ്ക്ക്. 303 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി ഒറ്റയ്ക്ക് രോഹിത് 150 റണ്‍സടിച്ചു. എന്നിട്ടും ഇന്ത്യ കളി തോല്‍ക്കുന്നത് കണ്ടുനില്‍ക്കുക എന്നത് എളുപ്പമല്ല. റാഞ്ചിയില്‍ നടന്ന ട്വന്റി 20യിലും രോഹിത് സെഞ്ചുറി നേടിയിരുന്നു. അവിടെയും ഇന്ത്യ തോറ്റു.

പിഴച്ചത് ധോണിക്ക്

പിഴച്ചത് ധോണിക്ക്

തുടക്കത്തില്‍ വളരെ ഡിഫന്‍സീവായി കളിച്ച ധോണിയാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണമായത്. അവസാന ഓവറുകളില്‍ വലിച്ചടിക്കാന്‍ ധോണി ശ്രമിച്ചെങ്കിലും ഒന്നും കണക്ട് ആയില്ല. 30 പന്തില്‍ ധോണി 31 റണ്‍സെടുത്തു. ആകെ കിട്ടിയത് ഒരേയൊരു ബൗണ്ടറി.

ഇവനാണാ മിടുക്കന്‍

ഇവനാണാ മിടുക്കന്‍

അവസാന ഓവറില്‍ ധോണിക്കെതിരെ 11 റണ്‍സ് പ്രതിരോധിക്കാന്‍ വന്ന പയ്യന്‍ ഇവനാണ്. കഗിസോ റബാദ. ധോണിയുടെയു ബിന്നിയുടെയും വിക്കറ്റ് വീഴ്ത്തിയ റബാദ ആകെ വിട്ടുകൊടുത്തത് 5 റണ്‍സ് മാത്രം.

കണ്ടുപഠിക്കണം

കണ്ടുപഠിക്കണം

സെഞ്ചുറിയോടെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ മുന്നില്‍ നിന്നു നയിച്ചു. ഇന്ത്യന്‍ ക്യാപ്റ്റനാകട്ടെ ജയിച്ച കളി തോല്‍പിച്ചു. 71 പന്തില്‍ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡിവില്ലിയേഴ്‌സിന്റെ കളി പോലും ധോണിക്ക് ആവേശമായില്ല.

അടിച്ചുപറത്തിക്കളഞ്ഞു

അടിച്ചുപറത്തിക്കളഞ്ഞു

അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ താണ്ഡവമായിരുന്നു. പത്തോവറില്‍ അവരടിച്ചത് 109 റണ്‍സ്. ഇന്ത്യ കളി തോല്‍ക്കാന്‍ കാരണവും ഈ റണ്‍മഴ തന്നെ

അശ്വിന് പരിക്ക്

അശ്വിന് പരിക്ക്

കൈക്ക് പരിക്കേറ്റ അശ്വിന് ബൗളിങ് പൂര്‍ത്തിയാക്കാന്‍ പറ്റാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി

രഹാനെ നന്നായി കളിച്ചു

രഹാനെ നന്നായി കളിച്ചു

വണ്‍ ഡൗണായി ക്രീസിലെത്തിയ അജിന്‍ക്യ രഹാനെ 60 റണ്‍സെടുത്തു.

കോലി മങ്ങി

കോലി മങ്ങി

18 പന്ത് നേരിട്ട കോലി 11 റണ്‍സെടുത്ത് പുറത്തായി

ബിന്നിയും ഔട്ട്

ബിന്നിയും ഔട്ട്

രണ്ട് പന്തില്‍ 7 റണ്‍സ് വേണം എന്ന നിലയില്‍ സ്റ്റുവര്‍ട്ട് ബിന്നിയും ഔട്ടായി

റെയ്‌ന വന്നു പോയി

റെയ്‌ന വന്നു പോയി

മൂന്നേ മൂന്ന് പന്തുകളാണ് റെയ്‌ന നേരിട്ടത്. മൂന്ന് റണ്‍സെടുത്ത് ഔട്ടാകുകയും ചെയ്തു.

Story first published: Monday, October 12, 2015, 11:36 [IST]
Other articles published on Oct 12, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X