വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി ഡാ (200)... അശ്വിന്‍ ഡാ (113)... ആന്റിഗ്വ ടെസ്റ്റില്‍ ഇന്ത്യ ഡാ.. എട്ടിന് 566!

By Muralidharan

ആന്റിഗ്വ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ അവതാര പുരുഷന്‍ വിരാട് കോലിയുടെയും ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്റെയും മികവില്‍ ആന്റിഗ്വ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. എട്ട് വിക്കറ്റിന് 566 റണ്‍സെടുത്ത് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിവസം ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ 16 ഓവര്‍ ബാറ്റ് ചെയ്യിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. കളി നിര്‍ത്തുമ്പോള്‍ 1 വിക്കറ്റിന് 31 എന്ന നിലയിലാണ് വിന്‍ഡീസ്.

വെസ്റ്റ് ഇന്‍ഡീസില്‍ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡോടെയാണ് സൂപ്പര്‍മാന്‍ കോലി ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. അശ്വിനൊപ്പം ചേര്‍ന്ന് കോലി റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പും ഉണ്ടാക്കി. ബാറ്റിംഗിന് പറ്റിയ അന്തരീക്ഷവും വിന്‍ഡീസ് ബൗളിംഗിന്റെ മൂര്‍ച്ചയില്ലായ്മയും വേണ്ട വിധം ഉപയോഗിച്ച ഇന്ത്യയാണ് ഇപ്പോള്‍ ഡ്രൈവിങ് സീറ്റില്‍. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വിന്‍ഡീസിന് ഇനിയും 335 റണ്‍സ് കൂടി വേണം.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ആന്റിഗ്വയില്‍ വിരാട് കോലി കളിച്ചത് ശരിക്കും ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. 283 പന്തുകളില്‍ നിന്നായിരുന്നു കോലിയുടെ 200 റണ്‍സ്. 24 ബൗണ്ടറികള്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സിന് ചന്തം ചാര്‍ത്തി. ഇരട്ടസെഞ്ചുറി തികഞ്ഞയുടന്‍ ഗബ്രിയേലിന്റെ പന്തില്‍ കോലി ബൗള്‍ഡാകുകയായിരുന്നു.

അശ്വിന്റെ പിന്തുണ

അശ്വിന്റെ പിന്തുണ

253 പന്തില്‍ 12 ബൗണ്ടറികളോടെയായിരുന്നു അശ്വിന്റെ 113 റണ്‍സ്. ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്റെ മൂന്നാമത്തെ സെഞ്ചുറിയാണ് ഇത്. ക്യാപ്റ്റന്‍ കോലിക്കൊപ്പം ഒന്നരസെഞ്ചുറി പാര്‍ട്ണര്‍ഷിപ്പും അശ്വിന്‍ ഉണ്ടാക്കി.

മിശ്രയുടെ വെടിക്കെട്ട്

മിശ്രയുടെ വെടിക്കെട്ട്

66 പന്തില്‍ 53 റണ്‍സടിച്ച് ലെഗ് സ്പിന്നര്‍ അമിത് മിശ്രയും വാലറ്റത്ത് ഒരു വെടിക്കെട്ട് നടത്തി. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ 40 റണ്‍സടിച്ചു.

 ഷമിയുടെ സിക്‌സറുകള്‍

ഷമിയുടെ സിക്‌സറുകള്‍

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും വെറുതെ ഇരുന്നില്ല. 9 പന്തില്‍ രണ്ട് സിക്‌സറുകള്‍ അടക്കം 17 റണ്‍സാണ് ഷമി അടിച്ചത്. വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായ ഏക വിക്കറ്റ് വീഴത്തിയതും ഷമിയാണ്.

Story first published: Saturday, July 23, 2016, 8:47 [IST]
Other articles published on Jul 23, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X