വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ജയിച്ചത് ഇന്നിംഗ്‌സിനും 92 റണ്‍സിനും!

By Muralidharan

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെ വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച് തോല്‍പിച്ച് വിരാട് കോലിയും കൂട്ടരും കരുത്ത് കാട്ടി. ജയം എന്ന് പറഞ്ഞാല്‍ അല്ലറ ചില്ലറ ജയം ഒന്നുമല്ല, ഒരിന്നിംഗ്‌സിനും 92 റണ്‍സിനുമാണ് ഇന്ത്യ വിന്‍ഡീസിനെ കെട്ടുകെട്ടിച്ചത്. ഇതിഹാസ താരം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരിലുള്ള ആന്റിഗ്വ സ്റ്റേഡിയത്തില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ആധികാരിക പ്രകടനമായിരുന്നു ഇന്ത്യ കളിയുടെ നാല് ദിവസവും പുറത്തെടുത്തത്.

Read Also: അശ്വിനും ഓവര്‍സീസ് സെഞ്ചുറി.. ധോണിയെ ട്രോള്‍ ചെയ്ത് നശിപ്പിച്ച് സോഷ്യല്‍ മീഡിയ...!

വെസ്റ്റ് ഇന്‍ഡീസിനെതിരെ വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണ് ഇത്. ഒന്നാം ഇന്നിംഗ്‌സിലെ സെഞ്ചുറിക്ക് പുറമേ ഏഴ് വിക്കറ്റുകളും വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് ഇന്ത്യയുടെ വിജയശില്‍പി. ആദ്യ ഇന്നിംഗ്‌സ് ഇന്ത്യ എട്ടിന് 566 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. വിന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സില്‍ 243 നും രണ്ടാം ഇന്നിംഗ്‌സില്‍ 231 റണ്‍സിനും ഓളൗട്ടായി.

ആന്റിഗ്വ ടെസ്റ്റില്‍ ഇന്ത്യ നേടിയത് ടീം വര്‍ക്കിന്റെ വിജയമാണ്. ചിത്രങ്ങളിലേക്ക്...

അശ്വിനില്‍ തുടങ്ങാം

അശ്വിനില്‍ തുടങ്ങാം

വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 7 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. ഒന്നാം ഇന്നിംഗ്‌സില്‍ വിക്കറ്റ് വീഴ്ത്താന്‍ പറ്റാതിരുന്നതിന്റെ പശ്ചാത്താപം. കരിയറിലെ മൂന്നാം സെഞ്ചുറിയും അശ്വിന്‍ ആന്റിഗ്വയില്‍ നേടിയിരുന്നു. അശ്വിന്റെ ഓള്‍റൗണ്ട് മികവിന് അര്‍ഹതപ്പെട്ട അംഗീകാരമായി മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും കിട്ടി.

വിരാട് കോലി

വിരാട് കോലി

വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വക ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ ക്യാപ്റ്റന്‍ ഹോട്ട് വിരാട് കോലിക്കും കൊടുക്കണം നൂറില്‍ നൂറ് മാര്‍ക്ക്. വിജയം ഉറപ്പിച്ച ഇരട്ട സെഞ്ചുറിക്ക് പുറമേ ബൗളിംഗില്‍ കൃത്യമായ ചേഞ്ച് വരുത്താനും ആക്രമണോത്സുകമായി ടീമിനെ നയിക്കാനും വിരാടിന് സാധിച്ചു.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍. ഇതില്‍ നാലെണ്ണം നിര്‍ണായകയമായ ഒന്നാം ഇന്നിംഗ്‌സില്‍. നാലാം ദിനം കളി തുടങ്ങിയപ്പോള്‍ തന്നെ ഡാരന്‍ ബ്രാവോയെ രഹാനെയുടെ കൈകളിലെത്തിച്ച് ഉമേഷ് ഇന്ത്യ ആഗ്രഹിച്ച ബ്രേക് ത്രൂ നല്‍കി.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലെത്തുമ്പോള്‍ ശിഖര്‍ ധവാന്റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മനോഹരമായ ഒരു 84 റണ്‍സോടെ ധവാന്‍ ആ സംശയങ്ങള്‍ നീക്കി. വിന്‍ഡീസില്‍ ടെസ്റ്റ് കളിക്കാന്‍ കെ എല്‍ രാഹുല്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് സാരം.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റോടെ കളി ഇന്ത്യക്ക് അനുകൂലമാക്കുന്നതില്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി നിര്‍ണായക പങ്ക് വഹിച്ചു.

അമിത് മിശ്ര

അമിത് മിശ്ര

അര്‍ധസെഞ്ചുറിയും മൂന്ന് വിക്കറ്റുകളുമായി അമിത് മിശ്രയും തിളങ്ങി. ഒന്നാം ഇന്നിംഗ്‌സില്‍ 53 റണ്‍സെടുത്ത മിശ്ര രണ്ട് ഇന്നിംഗ്‌സുകളിലുമായി 3 വിക്കറ്റുകളും വീഴ്്ത്തി.

സാമുവല്‍സ് പൊരുതി

സാമുവല്‍സ് പൊരുതി

ആദ്യമേ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസിനെ അര്‍ധസെഞ്ചുറിയോടെ സാമുവല്‍സാണ് കരകയറ്റാന്‍ നോക്കിയത്. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. 85 പന്തില്‍ 11 ബൗണ്ടറിയോടെയാണ് സാമുവല്‍സ് 50 റണ്‍സെടുത്തത്.

ബ്രാത് വൈറ്റ്

ബ്രാത് വൈറ്റ്

ഓള്‍റൗണ്ടര്‍ ചാള്‍സ് ബ്രാത് വൈറ്റ് ഒമ്പതാമനായി എത്തി ഒരു അര്‍ധസെഞ്ചുറി അടിച്ചു. സ്പിന്നര്‍ ബിഷു 45 റണ്‍സോടെ പൊരുതിനോക്കി. വിന്‍ഡീസിന് വേണ്ടി ഓപ്പണര്‍ ബ്രാത് വൈറ്റ് ഒന്നാം ഇന്നിംഗ്‌സില്‍ 74 റണ്‍സെടുത്തിരുന്നു.

കോലിയുടെ സന്തോഷം

കോലിയുടെ സന്തോഷം

വെസ്റ്റ് ഇൻഡീസ് ഓപ്പണർ ചന്ദ്രികയുടെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി

ചരിത്ര വിജയം

ചരിത്ര വിജയം

വെസ്റ്റ് ഇൻഡീസിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിൻറെ ആഹ്ലാദം.

Story first published: Monday, July 25, 2016, 9:21 [IST]
Other articles published on Jul 25, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X