വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടിച്ചുപറത്തി, എറിഞ്ഞ് വീഴ്ത്തി.. ഇതാ ഇന്ത്യയുടെ തനിസ്വരൂപം.. ശ്രീലങ്ക വിരണ്ടുപോയി!

By Muralidharan

റാഞ്ചി: ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിങ് എന്ന് വേണ്ട ക്രിക്കറ്റിന്റെ സമസ്ത മേഖലകളിലും സമ്പൂര്‍ണ ആധിപത്യത്തോടെ ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്ക് മേല്‍ ജയം. റാഞ്ചിയില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ 69 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ കെട്ടുകെട്ടിച്ചത്. അവസാന മത്സരം ഞായറാഴ്ച വിശാഖപട്ടണത്ത്. അത് ജയിക്കുന്നവര്‍ക്ക് പരമ്പരയും സ്വന്തമാകും.

ഒന്നാം പന്തില്‍ ബൗണ്ടറിയടിച്ച് രോഹിത് ശര്‍മ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് വരാനിരിക്കുന്ന വെടിക്കെട്ടിന്റെ ചെറിയൊരു സൂചന നല്‍കി. പിന്നാലെ ശിഖര്‍ ധവാന്റെ ബാറ്റില്‍ നിന്നും മിന്നല്‍ പോലെ ഒരു അര്‍ധസെഞ്ചുറി. ഹര്‍ദിക് പാണ്ഡ്യയുടെ തട്ടുപൊളിപ്പന്‍ സിക്‌സറുകള്‍. കഴിഞ്ഞില്ല, കണ്ണ് ചിമ്മിത്തുറക്കും മുമ്പേ മൂന്ന് ശ്രീലങ്കന്‍ വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. കണ്ണഞ്ചിപ്പിക്കുന്ന കുറെ ക്യാച്ചുകളും എടുത്തു. ശ്രീലങ്കയ്ക്ക് തോല്‍ക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു... റാഞ്ചിയിലെ ബ്ലോക് ബസ്റ്റര്‍ മാച്ചിന്റെ ചിത്രങ്ങളിലേക്ക്...

രോഹിത് യൂ ബ്യൂട്ടി

രോഹിത് യൂ ബ്യൂട്ടി

തലേദിവസം ഇന്ത്യയെ തകര്‍ത്ത രജിതയുടെ ഒന്നാമത്തെ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ചാണ് രോഹിത് ശര്‍മ തുടങ്ങിയത്. ധവാനൊപ്പം അടിപൊളി ഒരു തുടക്കം നല്‍കാനും രോഹിതിന് കഴിഞ്ഞു. 36 പന്തില്‍ 43 റണ്‍സായിരുന്നു രോഹിതിന്റെ സംഭാവന.

മീശ പിരിച്ച് ധവാന്‍

മീശ പിരിച്ച് ധവാന്‍

ഒരറ്റത്ത് രോഹിത് ഉറച്ചുനിന്നപ്പോള്‍ മറ്റേ അറ്റത്ത് ധവാന്‍ കത്തിക്കയറി. 25 പന്തില്‍ 7 ഫോറും 2 സിക്‌സും അടക്കം 51 റണ്‍സ്. കരിയര്‍ ബെസ്റ്റ് സ്‌കോറടിച്ച ധവാന്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

പാവം രജിത

പാവം രജിത

അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറിനെ കശക്കിയെറിഞ്ഞ രജിതയ്ക്ക് ഒരു റിയാലിറ്റി ചെക്ക് ആയിരുന്നു റാഞ്ചിയിലെ മത്സരം. നാലോവര്‍ പന്തെറിഞ്ഞ രജിത വഴങ്ങിയത് 45 റണ്‍സ്. വിക്കറ്റൊന്നും കിട്ടിയതുമില്ല.

ഹര്‍ദിക് പാണ്ഡ്യ സിക്‌സറുകള്‍

ഹര്‍ദിക് പാണ്ഡ്യ സിക്‌സറുകള്‍

യുവരാജിനും ധോണിക്കും മുമ്പേ പാണ്ഡ്യ ക്രീസിലെത്തിയപ്പോള്‍ എല്ലാവരും ഒന്ന് അമ്പരന്നു. എന്നാല്‍ 12 പന്തില്‍ എണ്ണം പറഞ്ഞ 2 സിക്‌സറുകളോടെ പാണ്ഡ്യ 27 റണ്‍സിലെത്തിയപ്പോള്‍ ആ അമ്പരപ്പ് മാറി. റെയ്‌നയെ ഒരറ്റത്ത് നിര്‍ത്തി പടുകൂറ്റന്‍ ഷോട്ടുകളാണ് പാണ്ഡ്യ കളിച്ചത്.

റെയ്‌നയെന്താ മോശമാ

റെയ്‌നയെന്താ മോശമാ

19 പന്തില്‍ 30 റണ്‍സായിരുന്നു ട്വന്റി 20യിലെ മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് സുരേഷ് റെയ്‌നയുടെ നേട്ടം. എല്ലാവരും കൂടി ഒത്തുപിടിച്ചപ്പോള്‍ ഇന്ത്യ 20 ഓവറില്‍ 196 റണ്‍സിലെത്തി.

ഭുമ്രാ ഭുമ്രാ..

ഭുമ്രാ ഭുമ്രാ..

എണ്ണം പറഞ്ഞ യോര്‍ക്കറുകളിലൂടെ യുവ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ഭുമ്ര കമന്റേറ്റര്‍മാരുടെയും കാണികളുടെയും പ്രശംസ പിടിച്ചുപറ്റി. ചമീരയെ ക്ലീന്‍ ബൗള്‍ ചെയ്ത ഭുമ്രയുടെ പന്ത് സ്റ്റംപും ഒടിച്ചുകളഞ്ഞു.

നെഹ്‌റ ഒരു വീഞ്ഞ് പോലെ

നെഹ്‌റ ഒരു വീഞ്ഞ് പോലെ

പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയായിരുന്നു ആശിശ് നെഹ്‌റ. റാഞ്ചിയിലും നെഹ്‌റ മികച്ച പന്തുകളെറിഞ്ഞു. രണ്ട് വിക്കറ്റും വീഴ്ത്തി.

അശ്വിന്‍ റോക്ക് സ്റ്റാര്‍

അശ്വിന്‍ റോക്ക് സ്റ്റാര്‍

ഇന്ത്യയുടെ ബൗളിംഗ് വജ്രായുധമായ അശ്വിനെ വെച്ചാണ് ധോണി ബൗളിംഗ് തുടങ്ങിയത്. ആദ്യ ഓവറില്‍ ദില്‍ഷന്‍ ഔട്ട്. നാലോവറലില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ അശ്വിന്‍ 3 വിക്കറ്റും വീഴ്ത്തി.

പാഴായ ഹാട്രിക്

പാഴായ ഹാട്രിക്

ഹാട്രിക് വിക്കറ്റോടെ തിസാര പെരേര ലങ്കയ്ക്ക് വേണ്ടി തിളങ്ങിയെങ്കിലും ജയിക്കാന്‍ അതൊന്നും മതിയായില്ല. റെയ്‌ന, പാണ്ഡ്യ, യുവരാജ് എന്നിവരാണ് പെരേരയുടെ ഹാട്രിക് ഇരകള്‍.

രഹാനെയും തിളങ്ങി

രഹാനെയും തിളങ്ങി

കോലിയുടെ അഭാവത്തില്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ അജിന്‍ക്യ രഹാനെ സ്ഥിരം ശൈലിയില്‍ തന്നെ ബാറ്റ് വീശി. 21 പന്തില്‍ 25 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Saturday, February 13, 2016, 10:58 [IST]
Other articles published on Feb 13, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X