വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിനക്ക് വെടിക്കെട്ട് കാണണോ.. ഇതാ കാണ്.. വിന്റേജ് യുവരാജും പഴയ എം എസ് ധോണിയും അടിച്ചുപൊളിച്ചില്ലേ...!

By Muralidharan

കട്ടക്ക്: പരമ്പരയ്ക്ക് മുമ്പ് യുവരാജ് സിംഗ് പറഞ്ഞത് അച്ചട്ടായി. ധോണിക്കൊപ്പം ഒന്ന് അടിച്ചുപൊളിക്കണം എന്നായിരുന്നു യുവരാജ് പറഞ്ഞത്. മൂന്നിന് 22 എന്ന നിലയില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന യുവരാജ് സിംഗും എം എസ് ധോണിയും കൂടി ഇരട്ടസെഞ്ചുറി കൂട്ടുകെട്ടോടെ ഇന്ത്യയ്കക്ക് നേടിക്കൊടുത്തത് ആറ് വിക്കറ്റിന് 381 എന്ന പടുകൂറ്റന്‍ സ്‌കോര്‍. യുവരാജ് 150 റണ്‍സെടുത്തപ്പോള്‍ ധോണിയുടെ സമ്പാദ്യം 134 റണ്‍സ്.

യുവരാജാവല്ല, രാജാവ്

യുവരാജാവല്ല, രാജാവ്

പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന കളിയായിരുന്നു യുവരാജ് സിംഗ് പുറത്തെടുത്തത്. പണ്ടത്തെ അതേ ടൈമിങ്. സൂപ്പര്‍ ഷോട്ടുകള്‍. ഇന്ത്യയുടെ പണി തീര്‍ന്നു എന്ന് തോന്നിപ്പിച്ച സമയത്ത് ക്രീസിലെത്തിയ യുവി വെറും 127 പന്തിലാണ് 150 റണ്‍സടിച്ചത്. 21 ഫോറും 3 സിക്‌സും. കട്ടക്കില്‍ ശരിക്കും താണ്ഡവമാടി യുവരാജ്.

ധോണിയെന്താ മോശമാ

ധോണിയെന്താ മോശമാ

തുടക്കം വളരെ പതിഞ്ഞതായിരുന്നെങ്കിലും അവസാന ഓവറുകളില്‍ ധോണി ശരിക്കും കത്തിക്കയറി. 122 പന്തുകള്‍ നേരിട്ട ധോണി 10 ഫോറും 5 സിക്‌സും പറത്തി. നാല്‍പ്പത്തിയെട്ടാം ഓവറിലാണ് ധോണി ഔട്ടായത്. യുവരാജ് നാല്‍പ്പത്തിമൂന്നാമത്തെ ഓവറിലും.

കോലിയും ഓപ്പണര്‍മാരും നിരാശ

കോലിയും ഓപ്പണര്‍മാരും നിരാശ

കഴിഞ്ഞ കളിയില്‍ സെഞ്ചുറിയോടെ ഇന്ത്യയെ ജയിപ്പിച്ച ക്യാപ്റ്റന്‍ കോലിക്ക് ഇത്തവണ 8 റണ്‍സെടുക്കാനേ പറ്റിയുള്ളൂ. ഓപ്പണര്‍ ശിഖര്‍ ധവാന്‍ പതിവുപോലെ നിരാശപ്പെടുത്തി. 11 റണ്‍സ്. കെ എല്‍ രാഹുലും അതെ. 5 പന്തില്‍ 5 റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

വോക്‌സ് മാത്രം തിളങ്ങി

വോക്‌സ് മാത്രം തിളങ്ങി

ഓപ്പണര്‍മാരെയും കോലിയെയും പിന്നാലെ യുവരാജിനെയും വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ക്രിസ് വോക്്‌സ് മാത്രമാണ് ഇംഗ്ലണ്ട് ബൗളിംഗില്‍ മികച്ചുനിന്നത്. ബോള്‍ പത്തോവറില്‍ 80 റണ്‍സ് വഴങ്ങിയപ്പോള്‍ റഷീദിന് പകരം വന്ന പ്ലങ്കറ്റ് വിട്ടുകൊടുത്തത് പത്തോവറില്‍ 91 റണ്‍സ്. സ്‌റ്റോക്‌സും കൊടുത്തു 9 ഓവറില്‍ 79 റണ്‍സ്.

ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര

ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര

382 റണ്‍സെടുത്ത് ഇംഗ്ലണ്ട് ജയിക്കണമെങ്കില്‍ ചില്ലറ അത്ഭുതങ്ങളൊന്നും സംഭവിച്ചാല്‍ പോര. ഇന്ത്യ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ആകെ മൂന്ന് കളികളേ ഉള്ളൂ. പുനെയില്‍ നടന്ന ഒന്നാം ഏകദിനം ഇന്ത്യ ജയിച്ചിരുന്നു.

Story first published: Thursday, January 19, 2017, 22:02 [IST]
Other articles published on Jan 19, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X