വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എം എസ് ധോണി പോട്ടെ, ഇതാ അനദര്‍ ധോണി, കേദാര്‍ ജാദവ് എന്ന മാച്ച് ഫിനിഷര്‍!

By Muralidharan

കൊല്‍ക്കത്ത: മൂന്ന് കളി. 232 റണ്‍സ്. സ്‌കോര്‍ ചേസ് ചെയ്യുമ്പോള്‍ രണ്ട് തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സുകള്‍. അതിലൊന്ന് സെഞ്ചുറി, ടീമിനെ ജയിപ്പിച്ചത്. അടുത്തത് ജയത്തിന് അരികെ വരെയെത്തിയ 90 റണ്‍സ്. എം എസ് ധോണിക്ക് ശേഷം ആര് എന്ന് ഇന്ത്യന്‍ മധ്യനിര ചോദിക്കുമ്പോള്‍ അതിനുളള ഉത്തരമാണ് കേദാര്‍ ജാദവ് എന്ന മഹാരാഷ്ട്ര ക്യാപ്റ്റന്‍.

Read Also: ലക്ഷ്മി നായരും ജോണ്‍ ബ്രിട്ടാസും തമ്മില്‍ എന്താണ് കണക്ഷന്‍? ലക്ഷ്മി നായര്‍ 'വടയക്ഷി'യെന്ന് സോഷ്യല്‍ മീഡിയ!

ഇതിന് മുമ്പും ജാദവ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. സെഞ്ചുറിയും അടിച്ചിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയോടെ ജാദവിന്റെ തലവര തന്നെ മാറി എന്ന് വേണം പറയാന്‍. ധോണിക്കൊപ്പം ഒരുപാട് സമയം ചെലവഴിച്ചത് തനിക്ക് ഗുണം ചെയ്തു എന്ന് പറയുന്നു പാര്‍ട്ട് ടൈം കീപ്പര്‍ കൂടിയായ ജാദവ്. ആരാധകര്‍ രണ്ടാം ധോണി എന്ന് വിളിക്കുന്ന ജാദവിനെക്കുറിച്ച്...

സ്വപ്‌നം പോലെ ഒരു തുടക്കം

സ്വപ്‌നം പോലെ ഒരു തുടക്കം

ഹോം ഗ്രൗണ്ടായ പുനെ എം സി എ സ്റ്റേഡിയത്തില്‍ ഒരു സെഞ്ചുറിയോടെയാണ് കേദാര്‍ ജാദവ് ഈ പരമ്പര തുടങ്ങിയത്. വീട്ടുകാരുടെ മുന്നില്‍ വെച്ച് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും വാങ്ങി. നാല് വിക്കറ്റ് പോയി ഇന്ത്യ കളി തോറ്റു എന്ന ഘട്ടത്തിലായിരുന്നു ജാദവിന്റെ ഈ 120 റണ്‍സ്. സ്‌ട്രോക്ക് പ്ലേയില്‍ പലപ്പോഴും സാക്ഷാല്‍ വിരാട് കോലിയെ വരെ അതിശയിപ്പിച്ച ആ ഇന്നിംഗ്‌സിന് കിട്ടിയത് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ്.

തുടരുന്ന ഫോം വളരുന്ന ജാദവ്

തുടരുന്ന ഫോം വളരുന്ന ജാദവ്

രണ്ടാം മത്സരത്തില്‍ അതിവേഗത്തില്‍ ഒരു 22 റണ്‍സ്. എന്നാല്‍ മൂന്നാം മത്സരത്തിലാണ് ജാദവിലെ പ്രതിഭയെ ഇന്ത്യ ശരിക്കും തിരിച്ചറിഞ്ഞത്. ആറാം നമ്പറില്‍ ഇറങ്ങി വാലറ്റക്കാരെ കൂട്ടുപിടിച്ച് വിജയത്തിന് തൊട്ടടുത്ത് വരെ എത്തിച്ചു ജാദവ്. 90 റണ്‍സോടെ ടോപ് സ്‌കോററായ ജാദവ് തന്നെ മാന്‍ ഓഫ് ദ സീരിസുമായി. പാര്‍ട്ട് ടൈമറായി ഏതാനും ഓവറുകള്‍ പന്തെറിയുകയും ചെയ്തു ജാദവ്.

അവസാന ഓവറിലെ ആന്റി ക്ലൈമാക്‌സ്

അവസാന ഓവറിലെ ആന്റി ക്ലൈമാക്‌സ്

16 റണ്‍സായിരുന്നു അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. പന്തെറിഞ്ഞത് ഇംഗ്ലീഷ് നിരയിലെ ഏറ്റവും മികച്ച ബൗളറായ ക്രിസ് വോക്‌സ്. ാദ്യ പന്ത് ജാദവ് സ്വീപ്പര്‍ കവറിന് മുകളിലൂടെ സിക്‌സറിന് പറത്തി. രണ്ടാം പന്ത് ബൗണ്ടറിയിലേക്കും. എന്നാല്‍ മൂന്നും നാലും പന്തുകള്‍ മിസായി. അഞ്ചാം പന്തില്‍ ഔട്ടായി. അതോടെ ഇന്ത്യ കളിയും തോറ്റു. മാച്ച് ഫിനിഷര്‍ ധോണിയുടെ അതേ സ്ഥൈര്യമാണ് ജാദവിന്റെയും കൈമുതല്‍.

ഒരുകാര്യത്തില്‍ ധോണിയെപ്പോലെയല്ല

ഒരുകാര്യത്തില്‍ ധോണിയെപ്പോലെയല്ല

തുടക്കത്തില്‍ തട്ടിയും മുട്ടിയും കളിച്ച് അവസാന ഓവറില്‍ റണ്‍നിരക്കിനൊപ്പം കത്തിക്കയറുകയാണ് ധോണിയുടെ ശൈലി. എന്നാല്‍ റണ്‍റേറ്റിനെ തുടക്കം മുതല്‍ വരുതിയില്‍ നിര്‍ത്തിയാണ് ജാദവിന്റെ കളി. ഇടക്ക് വെച്ച് ഔട്ടായിപ്പോയാലും പിന്നീട് വരുന്നവര്‍ക്ക് സമ്മര്‍ദ്ദമില്ല. തേഡ് മാനിലൂടെയുള്ള ടച്ച് ഷോട്ടുകളാണ് ഫേവറിറ്റ്.

ജാദവിന്റെ റെക്കോര്‍ഡ് ഇങ്ങനെ

ജാദവിന്റെ റെക്കോര്‍ഡ് ഇങ്ങനെ

മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് ജാദവ് രഞ്ജി ട്രോഫി കളിക്കുന്നത്. 2014ല്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ ജാദവ് 15 കളിയിലെ 11 ഇന്നിംഗ്‌സുകളില്‍ നിന്നായി 468 റണ്‍സ് അടിച്ചിട്ടുണ്ട്. ശരാശരി 58.50. രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും. 120 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 5 ട്വന്റി 20കളില്‍ നിന്നായി 91 റണ്‍സടിച്ചു. ഐ പി എല്ലില്‍ വിരാട് കോലിയുടെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി കളിക്കുന്നു.

Story first published: Tuesday, January 24, 2017, 17:24 [IST]
Other articles published on Jan 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X