വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒടുവില്‍ ഡിവില്ലിയേഴ്‌സും പറയുന്നു; കോലിയെ പോലെ മറ്റൊരു കളിക്കാരനില്ല

By Anwar Sadath

ബെംഗളുരു: ഐപിഎല്‍ സീസണ്‍ 9 കാണികള്‍ ഏറ്റെടുത്തുകൊണ്ടിരിക്കെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം ഏതെന്നു ചോദിച്ചാല്‍ മിക്കവരും നല്‍കുന്ന മറുപടി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് എന്നാകും. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് മറ്റു ടീമുകളില്‍ നിന്നും വ്യത്യസ്തരാകുന്നത് ലോകത്തെ നാല് മികച്ച ബാറ്റ്‌സ്മാന്‍മാരുടെ സാന്നിധ്യമാണ്.

കളി ഏതു നിമിഷവും തങ്ങളുടെ വരുതിക്ക് കൊണ്ടുവരാന്‍ കെല്‍പുള്ള മികച്ച ബാറ്റ്‌സ്മാനായ ക്രിസ് ഗെയ്ല്‍, മാരക ഫോമില്‍ കളിക്കുന്ന വിരാട് കോലി, ഏതു ഷോട്ടും അനായാസം കളിക്കുന്ന എബി ഡിവില്ലിയേഴ്‌സ്, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷെയ്ന്‍ വാട്‌സണ്‍ എന്നിവരാണ് ബാംഗ്ലൂരിന്റെ ബാറ്റിങ്ങിന് നേതൃത്വം നല്‍കുന്നത്.

virat-kohli-with-ab-de-villiers

ടി20 ബാറ്റ്‌സ്മാന്‍ മാരില്‍ ലോകത്തെ നമ്പര്‍ വണ്‍ റാങ്കുകാരനാണ് വിരാട് കോലി. കോലിയെ പുകഴ്ത്താത്ത മുന്‍ കളിക്കാര്‍ കുറവാണ്. കോലിയെ പുകഴ്ത്തി ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത് ഐപിഎല്‍ ടീമിലെ സഹകളിക്കാരന്‍ എബി ഡിവില്ലിയേഴ്‌സ് ആണ്. ഇതാദ്യമായാണ് ഡിവില്ലിയേഴ്‌സ് കോലിയുടെ ബാറ്റിങ്ങിനെക്കുറിച്ച് വാചാലനാകുന്നത്.

വിരാട് കോലി ലോകക്ക് മഹാനായ ബാറ്റ്‌സ്മാന്‍ ആണെന്ന് ഡിവില്ലിയേഴ്‌സ് പറയുന്നു. കോലിയുമായി മറ്റൊരാളെ താരതമ്യം ചെയ്യുക പ്രയാസമാണ്. പന്തിന്‍മേലുള്ള നിയന്ത്രണവും വിക്കറ്റിന് കുറുകെയുള്ള ഓട്ടവും കോലിയെ വ്യത്യസ്തനാക്കുന്നു. ലോകത്തെ മറ്റൊരു ബാറ്റ്‌സ്മാനും ഇല്ലാത്ത കഴിവാണ് കോലിക്കുള്ളതെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ വിരാട് കോലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവില്ലിയേഴ്‌സിന്റെ പുകഴ്ത്തല്‍.

Story first published: Monday, April 18, 2016, 8:50 [IST]
Other articles published on Apr 18, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X