വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്മൃതി മന്ദാനയും രോഹിത് ശർമയും ഓപ്പണിങ്... പിന്നെ മിതാലി, കോലി, ദീപ്തി, ധോണി.. ഈ ടീം പൊളിക്കില്ലേ??

ടെന്നീസിലൊക്കെ ഉളളത് പോലെ ക്രിക്കറ്റിലും എന്തുകൊണ്ട് മിക്സഡ് ടീം കളിച്ചുകൂടാ എന്നാണ് അക്ഷയ് കുമാറിന്റെ ചോദ്യം

By Muralidharan

ഇന്ത്യയ്ക്ക് വേണ്ടി ആദ്യപന്ത് നേരിടാൻ ഗ്ലാമര്‍ താരം സ്മൃതി മന്ദാന.. മറുവശത്ത് രോഹിത് ശർമ അല്ലെങ്കിൽ ശിഖർ ധവാൻ.. വൺഡൗണായി വിരാട് കോലിയോ മിതാലി രാജോ. മധ്യനിരയിൽ ദീപ്തി ശർമ, യുവരാജ് സിംഗ്, ഹർമൻപ്രീത് കൗർ എന്നിവർ. വിക്കറ്റ് കീപ്പറായി എം എസ് ധോണി. ഫാസ്റ്റ് ബൗളർമാരായി ഭുവനേശ്വർ കുമാറും ജുലൻ ഗോസ്വാമിയും. സ്പിന്നെറിയാൻ അശ്വിന്‍, ജഡേജ എന്നിവർക്കൊപ്പം ഗെയ്ക്ക് വാദ്.

അവസാന നിമിഷം ടീമില്‍ കയറിക്കൂടി ഒരു 190 റൺസ്.. ദി വൺ ആൻഡ് ഒൺലി ശിഖർ ധവാൻ, ഇത് മരണമാസ്സ്... പൂജാര എന്നാ സുമ്മാവാ??അവസാന നിമിഷം ടീമില്‍ കയറിക്കൂടി ഒരു 190 റൺസ്.. ദി വൺ ആൻഡ് ഒൺലി ശിഖർ ധവാൻ, ഇത് മരണമാസ്സ്... പൂജാര എന്നാ സുമ്മാവാ??

എങ്ങനെയുണ്ടാകും മേൽപ്പറഞ്ഞ ടീം. ഉഷാറാകും അല്ലേ. പക്ഷേ അടുത്ത കാലത്തൊന്നും നടക്കാൻ പോകുന്ന കാര്യമല്ല. എന്നാലും ക്രിക്കറ്റ് ആരാധകരിൽ ചിലരെങ്കിലും ഇങ്ങനെ ഒരു കാര്യം ചിന്തിക്കുന്നുണ്ട്. വനിതാ ലോകകപ്പിൽ ഇന്ത്യയുടെ മിന്നും പ്രകടനത്തിന് പിന്നാലെ ബോളിവുഡ് സൂപ്പർതാരമായ അക്ഷയ് കുമാറാണ് ഇന്ത്യയ്ക്ക് ഒരു മിക്സഡ് ടീം എന്ന ആശയവുമായി രംഗത്ത് വന്നത്. വനിതാ ലോകകപ്പിൽ ഇന്ത്യ ഫൈനൽ വരെ എത്തിയിരുന്നു.

akshaykumar-

ടെന്നീസിലൊക്കെ ഉളളത് പോലെ ക്രിക്കറ്റിലും എന്തുകൊണ്ട് മിക്സഡ് ടീം കളിച്ചുകൂടാ എന്നാണ് അക്ഷയ് കുമാറിന്റെ ചോദ്യം. വിംബിൾഡൺ മത്സരങ്ങൾ ഫോണില്‍ കണ്ടപ്പോഴാണത്രെ താരത്തിന് ഈ സംശയം തോന്നിയത്. ആറ് പുരുഷ താരങ്ങളും അഞ്ച് വനിതാ താരങ്ങളും. ഇന്ത്യൻ മിക്സഡ് ടീം ഓസ്ട്രേലിയൻ മിക്സ‍ഡ് ടീമിനോട് കളിക്കുന്നു - എങ്ങനെയുണ്ട്. ജൂലൈ 23ന് വനിതാ ലോകകപ്പ് ഫൈനൽ കാണാൻ അക്ഷയ് കുമാർ ലണ്ടനിലും എത്തിയിരുന്നു.

Story first published: Thursday, July 27, 2017, 12:26 [IST]
Other articles published on Jul 27, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X