വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്രത്തില്‍ ആദ്യം; ഡേ നൈറ്റ് ടെസ്റ്റ് തുടങ്ങി, അറിയാനുള്ളതെല്ലാം...

By Muralidharan

അഡലെയ്ഡ്: അങ്ങനെ ആ കളിയും തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റിന്റെ 138 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിനെക്കുറിച്ചാണ് പറയുന്നത്. ഓസ്‌ട്രേലിയയിലെ വിഖ്യാതമായ അഡലെയ്ഡ് ഓവലിലാണ് കളി. ഡേ നൈറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ചുവപ്പിന് പകരം പിങ്ക് നിറമുള്ള പന്താണ് ടെസ്റ്റിന് ഉപയോഗിക്കുന്നത്.

ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യമായി പുറത്തായ ബാറ്റ്‌സ്മാന്‍ എന്ന പേര് ന്യൂസിലന്‍ഡിന്റെ മാര്‍ട്ടില്‍ ഗുപ്ടിലാണ്. 1 റണ്‍സെുത്ത ഗുപ്ടിലിനെ പുറത്താക്കിയ ഹേസല്‍വുഡ് ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യത്തെ വിക്കറ്റിന് ഉടമയായി. ചരിത്ര ടെസ്റ്റുമായി ബന്ധപ്പെട്ട രസകരമായ വിവരങ്ങള്‍ കാണൂ, അറിയാനുള്ളതെല്ലാം.

എന്ന് എപ്പോള്‍ എവിടെ ആരൊക്കെ?

എന്ന് എപ്പോള്‍ എവിടെ ആരൊക്കെ?

കളി ഓസ്‌ട്രേലിയയിലെ അഡലെയ്ഡ് ഓവലില്‍. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍. 2015 നവംബര്‍ 27 മുതല്‍ - ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റിന്റെ ഫസ്റ്റ് ലുക്ക് ഇങ്ങനെയാണ്.

അവസാനത്തെ ടെസ്റ്റ്

അവസാനത്തെ ടെസ്റ്റ്

ചാപ്പല്‍ - ഹാഡ്‌ലീ ട്രോഫി എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ അവസാനത്തെ ടെസ്റ്റാണിത്. ഒന്നാം ടെസ്റ്റ് ഓസ്‌ട്രേലിയ ജയിച്ചു. പെര്‍ത്തിലെ രണ്ടാം ടെസ്റ്റ് സമനിലയിലായി. ബ്രിസ്‌ബേനില്‍ 208 റണ്‍സിനായിരുന്നു ഓസീസ് ജയം.

എന്തിനാണീ ടെസ്റ്റ്

എന്തിനാണീ ടെസ്റ്റ്

പതല്‍ രാത്രി മത്സരങ്ങള്‍ കാണികള്‍ക്ക് കൂടുതല്‍ ആവേശം പകരുമെന്നാണ് പ്രതീക്ഷ. ട്വന്റി 20 മത്സരങ്ങള്‍ക്കിടെ ടെസ്റ്റിനെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ മാറ്റം. 2012 ലാണ് ഐ സി സി ഡേ നൈറ്റ് ടെസ്റ്റിന് പച്ചക്കൊടി കാട്ടിയത്. ജൂണിലാണ് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ സമ്മതിച്ചത്.

ആദ്യമായി പിങ്ക് പന്ത്

ആദ്യമായി പിങ്ക് പന്ത്

ചുവപ്പ് പന്താണ് ഇതുവരെ ടെസ്റ്റിന് ഉപയോഗിച്ച് പോന്നിരുന്നത്. രാത്രി ചുവന്ന പന്ത് കാണാന്‍ പ്രയാസമാകും എന്ന് കരുതിയാണ് പിങ്ക് പന്ത് ഉപയോഗിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളില്‍ ഉപയോഗിച്ചു പരീക്ഷിച്ച ശേഷമാണ് ടെസ്റ്റിലേക്ക് പിങ്ക് പന്ത് കൊണ്ടുവരുന്നത്.

പിന്തുണക്കാന്‍ ആരൊക്കെ

പിന്തുണക്കാന്‍ ആരൊക്കെ

ഡേ നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് വന്‍ വിജയമാകും എന്നാണ് പ്രമുഖ താരങ്ങളെല്ലാം കരുതുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ളവര്‍ ഡേ നൈറ്റ് ടെസ്റ്റിന് പിന്തുണയുമായി രംഗത്തുണ്ട്.

എന്തെങ്കിലും മാറ്റം?

എന്തെങ്കിലും മാറ്റം?

കളി നിയമത്തിലോ ഓവറുകളിലോ ഒരു മാറ്റവും ഇല്ല. അഞ്ച് ദിവസം ആറ് മണിക്കൂര്‍ വീതം തന്നെയാണ് കളി. ഓരോ ദിവസവും 90 ഓവര്‍ വീതം എറിയും.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Friday, November 27, 2015, 11:00 [IST]
Other articles published on Nov 27, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X