വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുംബ്ലെയ്ക്ക് പിന്തുണയുമായി അഭിനവ് ബിന്ദ്രയും സെവാഗും; കോലിക്ക് അഹങ്കാരം കൂടിയോ?

By Anwar Sadath

ദില്ലി: ഒരു വര്‍ഷത്തെ പരിശീലന കാലയളവുകൊണ്ടുതന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച കോച്ചുമാരിലൊരാളായി മാറിയ അനില്‍ കുംബ്ലെയെ വിരാട് കോലി പുറത്താക്കാന്‍ കാരണമെന്താണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. തലക്കനവും ധാര്‍ഷ്ട്യവും എക്കാലത്തും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രശ്‌നങ്ങളില്‍ കൊണ്ടുചെന്നെത്തിച്ചിരുന്നു.

താരവും സൂപ്പര്‍ താരവുമെല്ലാമാകുമ്പോള്‍ കളിക്കാര്‍ പരിധിവിട്ട് പെരുമാറുന്നത് കോച്ചുകളുടെ സ്ഥാനം തെറിപ്പിച്ചത് ഇതാദ്യമായല്ല. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുകയെന്നത് ഏതൊരാള്‍ക്കും വെല്ലുവിളിയാകുന്നതും അതുകൊണ്ടുതന്നെ. വിരാട്‌കോലിയുടെ അതിരുവിട്ട പെരുമാറ്റമാണ് കുംബ്ലെയെ തെറിപ്പിച്ചതെന്ന് ഏറെക്കുറെ പുറത്തുവിന്നിട്ടുണ്ട്.

anil-kumble

ഇപ്പോഴിത കുംബ്ലെയ്ക്ക് പിന്തുണയുമായി എത്തിരിയിക്കുകയാണ് ഷൂട്ടിങ്ങിലെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍താരം അഭിനവ് ബിന്ദ്ര. പരിശീലകനാണ് തന്റെ ഏറ്റവും വലിയ അധ്യാപകനെന്ന് അഭിനവ് ബിന്ദ്ര പറഞ്ഞു. എനിക്കിഷ്ടമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെങ്കിലും തന്റെ വിജയത്തിന് പിന്നില്‍ പരിശീലകന്റെ ചിട്ടയും കാര്‍ക്കശ്യവുമാണെന്നും ബിന്ദ്ര വ്യക്തമാക്കി.

ഇരുപത് വര്‍ഷത്തോളംകാലം ഒരേ പരിശീകന്റെ കീഴിലായിരുന്നു ബിന്ദ്ര നേട്ടങ്ങള്‍ കൊയ്തുകൂട്ടിയത്. പരിശീലകന്‍ അധ്യാപകരാകുമ്പോള്‍ നാം അവരെ അനുസരിക്കണമെന്നാണ് ബിന്ദ്ര കോലിക്ക് സൂചന നല്‍കുന്നത്. കുംബ്ലെയുടെ പുറത്താകലില്‍ സെവാഗും പ്രതികരിച്ചു. ഇത്രയും നല്ലൊരു കോച്ചിന്റെ സ്ഥാനം നികത്തപ്പെടുക എളുപ്പമല്ലെന്നായിരുന്നു സെവാഗിന്റെ പ്രതികരണം.

Story first published: Thursday, June 22, 2017, 9:08 [IST]
Other articles published on Jun 22, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X