വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുംബ്ലെയെ പുറത്താക്കിയ കോലിയെ കാത്തിരിക്കുന്നത് തകര്‍ച്ചയുടെ നാളുകളോ?

By Anwar Sadath

ദില്ലി: ഒറ്റവര്‍ഷംകൊണ്ട് സൂപ്പര്‍കോച്ച് എന്ന പദവിയിലേക്ക് ഉയര്‍ന്ന് അനില്‍ കുംബ്ലെയെ പുറത്താക്കിയ ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്തരിക്കുന്നത് തകര്‍ച്ചയുടെ നാളുകളാണോ?. ക്രിക്കറ്റ് വിദഗ്ധര്‍ അത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുംബ്ലെയെ പോലെ അച്ചടക്കവും ആത്മാര്‍ഥതയും സത്യസന്ധതയുമുള്ള ഒരു കോച്ചിനെ നഷ്ടപ്പെടുത്തിയത് ടീമിനകത്ത് അസ്വാരസ്യത്തിന് വഴിവെച്ചതായാണ് റിപ്പോര്‍ട്ട്.

കുംബ്ലെയുടെ പുറത്താകല്‍ ബിസിസിഐ അനുമതിയോടുകൂടിയാകയാല്‍ മറ്റു താരങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കോലിയുടെ സ്ഥാനം നിലവില്‍ സുരക്ഷിതമാണെങ്കിലും ടീം തുടരെ തോല്‍വി വഴങ്ങിയാല്‍ ക്യാപ്റ്റന്‍ സ്ഥാനവും പിന്നീട് ടീമിലെ സ്ഥാനം തന്നെ തെറിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

virat-kholi

കുംബ്ലെയുമായുള്ള തര്‍ക്കമാണ് പാക്കിസ്ഥാനെതിരായ ഫൈനല്‍ മത്സരത്തിലെ തോല്‍വിക്ക് വഴിവെച്ചതെന്നുള്ള സംസാരവുമുണ്ട്. ഫൈനലിന് തലേദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായാണ് റിപ്പോര്‍ട്ട്. കുംബ്ലെയെ പുറത്താക്കിയ രീതിയില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫുമാര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല.

പുതിയ കോച്ച് ഏതുതരത്തിലുള്ളയാള്‍ ആയിരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ടീമില്‍ കോലിയുടെ സ്ഥാനം. അടുത്തകോച്ചിനെതിരെയും പടയൊരുക്കമുണ്ടായാല്‍ കോലിയുടെ സ്ഥാനം ടീമില്‍ ഭദ്രമായിരിക്കില്ല. എല്ലാ കോച്ചുകള്‍ക്കൊപ്പവും മികച്ച ധാരണയുണ്ടായിരുന്ന ധോണിയെ കോലി കണ്ടുപഠിക്കണമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ ഉപദേശം.

Story first published: Friday, June 23, 2017, 8:42 [IST]
Other articles published on Jun 23, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X