വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരായിരിക്കും പുതിയ ഇന്ത്യന്‍ കോച്ച്? സച്ചിനും ഗാംഗുലിക്കും പുതിയ ചുമതല

By Anwar Sadath

ദില്ലി: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റോടെ അനില്‍ കുംബ്ലെ സ്ഥാനമൊഴിയുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് ആരായിരിക്കും എന്ന ആകാംഷയിലാണ് ആരാധകര്‍. പുതിയ കോച്ചിനുവേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. സച്ചന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നവര്‍ക്കാണ് കോച്ചിനെ തെരഞ്ഞെടുക്കാനുള്ള ചുമതല.

ഒരു വര്‍ഷം മാത്രം ടീമിന്റെ കോച്ച് ആയ കുംബ്ലെയ്ക്ക് സാധാരണ രീതിയില്‍ സ്ഥാനം നീട്ടി നല്‍കിയേക്കുമെന്നായിരുന്നു സൂചന. എന്നാല്‍, കോച്ചിനെ തെരഞ്ഞെടുക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാകും പുതിയ നിയമനവും. കുംബ്ലെ വീണ്ടും അപേക്ഷിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റവര്‍ഷം കൊണ്ട് ഇന്ത്യയ്ക്ക് ഒട്ടേറെ വിജയങ്ങള്‍ സമ്മാനിക്കാന്‍ കുംബ്ലെയ്ക്ക് കഴിഞ്ഞിരുന്നു.

sachin

17 ടെസ്റ്റുകളില്‍ ടീം ഇന്ത്യയ്ക്ക് വിജയം നേടാന്‍ കഴിഞ്ഞത് കുംബ്ലെയുടെ കീഴിലായിരുന്നു. നാല് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു തോല്‍വിമാത്രമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. ഇന്ത്യ ലോക ടെസ്റ്റ് റാങ്കിങ്ങില്‍ തിരിച്ചെത്തുകയും ചെയ്തു. ഇത്തരത്തില്‍ ഇന്ത്യയെ വിജയം ശീലമാക്കുന്ന ടീമായി മാറ്റുന്ന കോച്ചിനെയാണ് ബിസിസിഐ തിരയുന്നത്. ഇന്ത്യന്‍ ടീമിന്റെ കോച്ചാകുന്നത് ബമ്പറടിച്ചതിന് തുല്യമാണ്. ഏതാണ്ട് 6 കോടി രൂപയാണ് ഒരുവര്‍ഷത്തേക്ക് അനില്‍ കുംബ്ലെയ്ക്ക് പ്രതിഫലമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

Story first published: Friday, May 26, 2017, 9:12 [IST]
Other articles published on May 26, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X