വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വന്‍, ഐസിസി റാങ്കില്‍ രണ്ടാം സ്ഥാനത്ത്

By Athul

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഏറ്റവും പുതിയ ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്പിന്നര്‍ ആര്‍ അശ്വന്‍ രണ്ടാം സ്ഥാനത്ത്. അശ്വന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് അശ്വനെ റാങ്കിങ് നില മെച്ചപ്പെടുത്താന്‍ സഹായിച്ചത്.

856 പോയിന്റ് നേടിയാണ് അശ്വന്‍ റാങ്കിങ്ങില്‍ രണ്ടാമതെത്തിയത്. 884 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ ഡെയില്‍ സ്റ്റെയിന്‍ ആണ് ബൗളര്‍മാരില്‍ മുന്നില്‍. 846 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നാം സ്ഥാനത്തുമാണ്. ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നേടി ഓസ്‌ട്രേലിയയെ വിജയിപ്പിച്ച ജോഷ് ഹെയ്‌സല്‍വുഡ് ആദ്യമായി ആദ്യ പത്തില്‍ ഇടം കണ്ടെത്തി.

cricket

അതേസമയം ബാറ്റ്‌സ്മാന്‍മാരുടെ പട്ടിയകയില്‍ രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് ഡിവില്ലിയേഴ്‌സ് മൂന്നാമതായി. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാമതും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് രണ്ടാം സ്ഥാനത്തുമാണ്. എന്നാല്‍ ആദ്യ പത്തില്‍ ഒറ്റ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും ഇല്ല എന്നത് ഇന്ത്യന്‍ ടീമിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. 12-ാം സ്ഥാനത്തുള്ള മുരളി വിജയ് ആണ് ഏറ്റവും മികച്ച റാങ്കിലുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍.

125 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് ടെസ്റ്റ് ടീമുകളില്‍ ഒന്നാമത്. 109 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള അവസാന മത്സരം ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് 110 പോയിന്റോടെ രണ്ടാമതെത്താനാകും. നിലവില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

Story first published: Tuesday, December 1, 2015, 9:28 [IST]
Other articles published on Dec 1, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X