വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിവികള്‍ക്ക് മുന്നില്‍ ഓസ്‌ട്രേലിയ തകര്‍ന്നടിഞ്ഞു

By Soorya Chandran

ഈഡന്‍ പാര്‍ക്ക്: പുകള്‍പെറ്റ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. കിവികള്‍ വെട്ടുകിളികളെ പോലെ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരക്ക് മുകളില്‍ പറന്നിറങ്ങിയപ്പോള്‍ മുന്‍ ലോക ചാമ്പ്യന്‍മാര്‍ 151 റണ്‍സില്‍ ഒതുങ്ങി. ലോകകപ്പിലെ പൂള്‍ എ മത്സരത്തില്‍ ന്യൂസിലന്റിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ടോട്ടല്‍ സ്വന്തമാക്കി ന്യൂസിലന്റിനെ ഞെട്ടിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ അക്ഷരാര്‍ത്ഥത്തില്‍ പണി പാളിപ്പോയി.

ന്യൂസിലന്റെ ബൗളര്‍ ടിഎ ബൗള്‍ട്ടിന്റെ ദിനമാണിതെന്ന് കരുതേണ്ടി വരും. 10 ഓവറില്‍ വെറും 27 റണ്‍സ് വിട്ടുകൊടുത്ത് ബൗള്‍ട്ട് പിഴുതത് ഓസ്‌ട്രേലിയയുടെ കരുത്തുറ്റ അഞ്ച് വിക്കറ്റുകളാണ്.

newzealand

80 മുതല്‍ 106 റണ്‍സ് വരെ എടുക്കുന്നതിനുള്ളില്‍ ഓസ്‌ട്രേലിയ വലിച്ചറിഞ്ഞത് എട്ട് വിക്കറ്റുകളാണ്. 26 റണ്‍സെടുക്കുന്നതിനിടയില്‍ എട്ട് വിക്കറ്റുകള്‍. അല്‍മെങ്കിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത് ഹാഡിന്‍ ആയിരുന്നു. 70 പന്തില്‍ നിന്ന് ഹാഡിന്‍ 43 റണ്‍സെടുത്തു. വാര്‍ണര്‍ 34 റണ്‍#സ് സ്വന്തമാക്കി.

ഓസ്‌ട്രേലിയയുടെ ലോകകപ്പ് പരാജയങ്ങളില്‍ ഏറ്റവും നാണംകെട്ട തോല്‍വികളില്‍ ഒന്നാണിത്. 1983 ല്‍ ഇന്ത്യക്കെതിരെ 38.2 ഓവറില്‍ 129 റണ്‍സിന് ഓളൗട്ടായതാണ് ഇതില്‍ ഏറ്റവും ദയനീയ തോല്‍വി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 1983 ലെ ലോകകപ്പില്‍ തന്നെ 151 റണ്‍സിന് ഓസ്‌ട്രേലിയ ഓളൗട്ടായിട്ടുണ്ട്. അന്ന് 30.3 ഓവറിലായിരുന്നു ഓസ്‌ട്രേലിയക്കാര്‍ പുറത്തായത്.

Story first published: Saturday, February 28, 2015, 9:41 [IST]
Other articles published on Feb 28, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X