വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എല്ലാം തകര്‍ന്ന് ശ്രീശാന്ത്! ക്രിക്കറ്റ് ലോകത്തേക്ക് ഇനി ഒരു തിരിച്ചുവരവില്ല? അപേക്ഷ ബിസിസിഐ തള്ളി

സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്താമെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതീക്ഷ.

By Afeef Musthafa

മുംബൈ: ക്രിക്കറ്റ് മൈതാനിയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന മലയാളി താരം എസ് ശ്രീശാന്തിന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി. സ്‌കോട്ടിഷ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി.സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്താമെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതീക്ഷ.

സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു ശ്രീശാന്ത്. ലീഗില്‍ കളിക്കാനായി ബിസിസിഐ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീശാന്ത്. എന്നാല്‍ താരത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് അപേക്ഷ തള്ളിയതായി ബിസിസിഐ അറിയിച്ചത്.

sreesanth

ഈ വര്‍ഷം ഏപ്രില്‍ മുതലാണ് സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നത്. സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കുന്നത് സംബന്ധിച്ച് ശ്രീശാന്ത് തന്നെയാണ് പ്രഖ്യാപിച്ചത്. താരം അഭിനയിച്ച ടീം ഫൈവ് എന്ന ചലച്ചിത്രത്തിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു കളിക്കളത്തിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് സൂചിപ്പിച്ചത്.

Story first published: Tuesday, January 24, 2017, 19:51 [IST]
Other articles published on Jan 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X