വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ വനിതാ ടീം അംഗങ്ങള്‍ക്ക് 50 ലക്ഷം രൂപവീതം പാരിതോഷികം

By Anwar Sadath

മുംബൈ: വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചു. ഫൈനലിന് തൊട്ടുമുന്‍പാണ് ബിസിസിഐയുടെ പ്രഖ്യാപനം. കൂടാതെ, ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫുമാര്‍ക്ക് 25 ലക്ഷം രൂപവീതവും നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു.

വനിതാ ടീം അംഗങ്ങളുടെ മികച്ച പ്രകടനമാണ് ടീമിന് ഫൈനലിലേക്ക് സ്ഥാനം നേടിക്കൊടുത്തത്. ശക്തരായ ഓസ്‌ട്രേലിയയിലെ സെമിയില്‍ 36 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഇംഗ്ലണ്ടുമായുള്ള ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. സെമിയില്‍ ഹര്‍മന്‍പ്രീത് കൗര്‍ 171 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

womens-cricket-team

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മിന്നുന്ന ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യന്‍ ടീമിന്റെത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും തോറ്റതൊഴിച്ചാല്‍ മിതാലി രാജിന്റെ നേതൃത്വത്തിലുള്ള ടീം പുരുഷ ടീമിന്റെ പെരുമയ്‌ക്കൊത്ത പ്രകടനം ഗ്രൗണ്ടില്‍ പുറത്തെടുത്തു. ആതിഥേയരായ ഇംഗ്ലണ്ടിനെ ഫൈനലില്‍ നേരിടാനൊരുങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം ആദ്യ ലോകകപ്പ് കിരീടമാണ്. ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കില്‍ അത് വനിതാ ക്രിക്കറ്റില്‍ തന്നെ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Story first published: Sunday, July 23, 2017, 8:50 [IST]
Other articles published on Jul 23, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X