ശ്രീശാന്തിന് പിന്നാലെ യൂസഫ് പത്താനും തിരിച്ചടി! കളിക്കാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐ....

ഹോങ്കോങ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ബിസിസിഐ ആദ്യം അനുമതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.

  • Published:
  • By: Afeef
Subscribe to Oneindia Malayalam
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന് ഹോങ്കോങ് ലീഗില്‍ കളിക്കാന്‍ ബിസിസിഐ അനുമതി നിഷേധിച്ചു. ഇതോടെ വിദേശ ലീഗില്‍ കളിക്കാമെന്ന താരത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയേറ്റു. ഹോങ്കോങ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ബിസിസിഐ ആദ്യം അനുമതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.

ഹോങ്കാങ് ലീഗില്‍ കളിക്കാന്‍ ബിസിസിഐയും ബറോഡ ക്രിക്കറ്റ് അസോസിയേഷനും അനുമതി നല്‍കിയതായി യൂസഫ് പത്താന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. വിദേശ ലീഗില്‍ കളിക്കാന്‍ അനുമതി നല്‍കിയ ബിസിസിഐയോടും ബറോഡ ക്രിക്കറ്റ് അസോസിയേഷനോടും സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഹോങ്കോങ് ലീഗില്‍ കളിക്കാന്‍ നല്‍കിയ അനുമതി പിന്‍വലിച്ചതായി ബിസിസിഐ അറിയിച്ചത്.

ഹോങ്കാങ് ക്രിക്കറ്റ് ലീഗ്...

മാര്‍ച്ച് മുതലാണ് ഹോങ്കോങ് ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നത്. ലീഗില്‍ കൗലോണ്‍ കാന്റോണ്‍സിന് വേണ്ടിയായിരുന്നു യൂസഫ് പത്താന്‍ കളിക്കാനിരുന്നത്. ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് മുന്‍പ് ഒരു പരിശീലനമെന്ന നിലയില്‍ ഹോങ്കോങ് ലീഗ് ഉപകാരപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആദ്യം അനുമതി...

ഹോങ്കോങ് ക്രിക്കറ്റ് ലീഗില്‍ കളിക്കാനായി ബിസിസിഐയും ബറോഡ ക്രിക്കറ്റ് അസോസിയേഷനും യൂസഫ് പത്താന് ആദ്യം അനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അനുമതി പിന്‍വലിക്കുന്നതായാണ് ബിസിസിഐ അറിയിച്ചത്.

കാരണം?

എന്നാല്‍ ആദ്യം അനുമതി നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത ബിസിസിഐ നടപടിക്ക് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

ശ്രീശാന്തിനും...

സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാനായി അപേക്ഷ നല്‍കിയ ശ്രീശാന്തിനും ബിസിസിഐ അനുമതി നിഷേധിച്ചിരുന്നു. ബിസിസിഐ അനുവാദം നല്‍കാതെ രാജ്യത്ത് നിന്നുള്ള കളിക്കാരന് വിദേശ ലീഗില്‍ കളിക്കാന്‍ കഴിയില്ല. ശ്രീശാന്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് യൂസഫ് പത്താന് ഹോങ്കോങ് ലീഗില്‍ കളിക്കാന്‍ അനുമതി നല്‍കുകയും പിന്നീട് നിഷേധിക്കുകയും ചെയ്തിരിക്കുന്നത്.

English summary
BCCI withdraws Yusuf Pathans NOC For Hong Kong Twenty 20 league.
Please Wait while comments are loading...