വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലീഷ് താരം രവി ബൊപ്പാരയുടെ ഡ്രീം ടീമിൽ സച്ചിനും സേവാഗും വിരാട് കോലിയും ഒന്നിച്ച്.. ഇത് പൊളിച്ചു!!

By Muralidharan

ലണ്ടൻ: സച്ചിൻ തെണ്ടുൽക്കറും വീരേന്ദർ സേവാഗും വിരാട് കോലിയും ഒരുമിച്ച ഒരു ബാറ്റിംഗ് ലൈനപ്പ്.. ഇംഗ്ലീഷ് കൗണ്ടിയിലെ ഇതിഹാസമായ രവി ബൊപ്പാരയാണ് തന്റെ ഡ്രീം ഇലവനിൽ ഇന്ത്യയിലെ ഈ മൂന്ന് സൂപ്പർ താരങ്ങളെ ഒന്നിച്ച് അണി നിരത്തുന്നത്. ലോർഡ്സ് ഓഫീഷ്യൽ യൂട്യൂബ് ചാനലിലാണ് രവി ബൊപ്പാര തന്റെ ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ചത്. 32 കാരനായ ബൊപ്പാര ഇന്ത്യൻ വംശജനാണ്. ഐ പി എല്ലും കളിച്ചിട്ടുണ്ട്.

<strong>ഇതാ ഇന്ത്യയുടെ ബെൻ സ്റ്റോക്സ്.. പേര് ഹർദീക് പാണ്ഡ്യ... പറയുന്നത് ആരെന്നോ സാക്ഷാൽ വിരാട് കോലി!!</strong>ഇതാ ഇന്ത്യയുടെ ബെൻ സ്റ്റോക്സ്.. പേര് ഹർദീക് പാണ്ഡ്യ... പറയുന്നത് ആരെന്നോ സാക്ഷാൽ വിരാട് കോലി!!

രവി ബൊപ്പാരയുടെ ഡ്രീം ടീമിൽ ഇന്ത്യയിൽ നിന്നും ഈ മൂന്ന് പേർ മാത്രമേ ഉള്ളൂ, ഇതിഹാസങ്ങളായ ഗാവസ്കർ, ദ്രാവിഡ്, ലക്ഷ്മൺ. ധോണി, കുംബ്ലെ തുടങ്ങിയവർക്കൊന്നും ഇടമില്ല. രവി ബൊപ്പാരയുടെ സ്വന്തം ടീമായ ഇംഗ്ലണ്ടിൽ നിന്നും ഒരാൾ മാത്രമേ ടീമിലുള്ള. ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. മൂന്ന് ഫാസ്റ്റ് ബൗളർമാർ, ഒരു സ്പിന്നർ, ഒരു ഓൾറൗണ്ടർ, ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍, ബാക്കി ബാറ്റ്സ്മാൻമാർ - ഇതാണ് ടീം ലൈനപ്പ്.

sachin-tendulkar-virat-kohli-

വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ് ഓപ്പണറായിട്ടാണ് കളിക്കാൻ ഇറങ്ങുക. ഒപ്പം ഓസ്ട്രേലിയയുടെ മറ്റൊരു വെടിക്കെട്ട് ബാറ്റ്സ്മാനായ ഡേവിഡ് വാർണർ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുമാർ സംഗക്കാര മൂന്നാം നമ്പറിൽ. രവി ബൊപ്പാരയുടെ ആരാധനാപാത്രമായ സച്ചിൻ നാലാം നന്പറിൽ കളിക്കാൻ ഇറങ്ങും. വിരാട് കോലി അഞ്ചിലും ബ്രയാൻ ലാറ ആറിലും. കാലിസ്, അക്രം, അക്തർ, മുത്തയ്യ മുരളീധരൻ എന്നിവരാണ് ടീമിലെ മറ്റംഗങ്ങൾ.

Story first published: Sunday, July 30, 2017, 14:48 [IST]
Other articles published on Jul 30, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X