വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എബി ഡിവില്ലിയേഴ്സ് ടെസ്റ്റിൽ നിന്നും വിരമിക്കുന്നു... രോഷം പൂണ്ട് ആരാധകർ, ഇനിയുമെത്ര പണം വേണമെന്ന്!!

By Muralidharan

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ബാറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന. ഇംഗ്ലണ്ടിൽ നടന്ന ട്വന്റി 20 പരമ്പരയ്ക്ക് ശേഷമാണ് ഡിവില്ലിയേഴ്സ് ടെസ്റ്റിൽ നിന്നും വിരമിക്കുന്നതായുള്ള സൂചന നൽകിയത്. ഇക്കാര്യം ഉടൻ തന്നെ താരം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡുമായി ചർച്ച ചെയ്യും. ഡിവില്ലിയേ്സ് ടെസ്റ്റും കളിക്കണമെന്ന് ബോർഡിന് നിർബന്ധമില്ലെങ്കിൽ ആഗസ്തോടെ എ ബി ഡി ടെസ്റ്റ് കളിക്കുന്നത് നിർത്താനാണ് സാധ്യത.

ടെസ്റ്റിൽ നിന്നും താൻ വിരമിക്കാൻ ആഗ്രഹിക്കുന്നതായി ഡിവില്ലിയേഴ്സ് കഴിഞ്ഞ വർഷം തന്നെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന് സൂചന നൽകിയിരുന്നു. എന്നാല് ബോർഡിന് താൽപര്യം ഡിവില്ലിയേഴ്സ് തുടർന്നും കളിക്കാൻ തന്നെ ആയിരുന്നു. പരിക്ക് മൂലം ഡിവില്ലിയേഴ്സ് ടെസ്റ്റ് മത്സരങ്ങളിൽ ഇപ്പോൾ തന്നെ ജീവമല്ല. കഴിഞ്ഞ സീസണിൽ കൈമുട്ടിലേറ്റ പരിക്കിനെ തുടർന്ന് ന്യൂസിലൻഡ്, ഓസ്ട്രേലിയ, ശ്രീലങ്ക പര്യടനങ്ങൾ ഡിവില്ലിയേഴ്സിന് നഷ്ടമായിരുന്നു.

cricket

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ മാത്രമല്ല, ഐ പി എല്ലടക്കമുള്ള ആഭ്യന്തര ട്വന്റി 20 ടൂർണമെന്റുകളിലും എ ബി ഡിവില്ലിയേഴ്സ് സജീവ സാന്നിധ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനുളള ഡിവില്ലിയേഴ്സിന്റെ നീക്കത്തെ ആരാധകർ എതിർക്കുന്നതും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്. ലോകത്തുള്ള സകല ട്വന്റി 20 ടൂർണമെന്റും കളിക്കുന്നതിന് പകരം രാജ്യത്തിന് വേണ്ടി എല്ലാ ഫോർമാറ്റും കളിക്കുകയാണ് ഡിവില്ലിയേഴ്സ് വേണ്ടതെന്ന് ചിലർ പറയുന്നു. എത്ര പണം കിട്ടിയാലാണ് ഡിവില്ലിയേഴ്സ് അടക്കമുള്ള ഇപ്പോഴത്തെ താരങ്ങൾക്ക് മതിയാകുക എന്നും ചോദിക്കുന്നവരുണ്ട്.

Story first published: Tuesday, June 27, 2017, 14:48 [IST]
Other articles published on Jun 27, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X