വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിരൂപണം: പേര് മാത്രമേയുള്ളൂ.. പറയാത്തത് ഒന്നുമില്ല.. ധോണിയുടെ സിനിമ ഫാന്‍സിന് മാത്രം കണ്ടിരിക്കാം!

By Kishor

എം എസ് ധോണിയെപ്പോലെ ലൈംലൈറ്റില്‍ നില്‍ക്കുന്ന ഒരു കളിക്കാരനെക്കുറിച്ച് ഒരു സിനിമ വരുമ്പോള്‍ പ്രേക്ഷകര്‍ പലതും പ്രതീക്ഷിക്കുക സ്വഭാവികം. പ്രത്യേകിച്ച് എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്നൊക്കെ സിനിമക്ക് പേര് കൂടി കാണുമ്പോള്‍. എന്നാല്‍ ലോകകപ്പ് ജയിപ്പിച്ചത് കാണാനാണെങ്കില്‍ യൂട്യൂബിലെ വീഡിയോ എടുത്ത് നോക്കിയാല്‍ പോരേ എന്നാണ് സിനിമ കണ്ട ശേഷം ആരാധകര്‍ പോലും ചോദിച്ചുപോകുന്നത്.

Read Also: ദുല്‍ഖര്‍ 'കുഞ്ഞിക്ക'യെങ്കില്‍ പ്രണവ് 'കൊച്ചാട്ടന്‍'.. മോഹന്‍ലാലിന്റെ 'രാജകുമാരന്' ഫേസ്ബുക്കില്‍ അച്ചറം പുച്ചറം ട്രോള്‍!

ധോണിയെന്ന സാധാരണക്കാരന്റെ വളര്‍ച്ച മാത്രം പറയുന്ന ചിത്രത്തില്‍ ഇതുവരെ ധോണിയെക്കുറിച്ച് പറയാത്തതോ അറിയാത്തതോ ആയ ഒന്നുമില്ല എന്നതാണ് ഖേദകരമായ സത്യം. അതേസമയം സിനിമ എന്ന നിലയില്‍ എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഒരു സംഭവം ആയേക്കും. ധോണിയായി സ്‌ക്രീനിലെത്തിയ സുശാന്ത് സിംഗ് രജ്പുതിന്റെ മിന്നുന്ന അഭിനയം തന്നെ കാരണം, ധോണിയായി ശരിക്കും ജീവിക്കുകയായിരുന്നു രജ്പുത്.

സുശാന്ത് സിംഗ് തകര്‍ത്തു

സുശാന്ത് സിംഗ് തകര്‍ത്തു

എം എസ് ധോണിയായി ക്രീസിലെത്തിയ സോറി സ്‌ക്രീനിലെത്തിയ സുശാന്ത് സിംഗ് രാജ്പുതിന്റേതാണ് ഈ സിനിമ. ധോണിയെ വെറുതെ മിമിക്രി കാണിക്കുകയല്ല സുശാന്ത് ചെയ്തിരിക്കുന്നത്. നല്ല വൃത്തിയായി റീക്രിയേറ്റ് ചെയ്തിരിക്കുന്നു. ധോണിയുടെ സ്വതസിദ്ധമായ ഹെലികോപ്ടര്‍ ഷോട്ടുകള്‍ പോലും സുശാന്ത് അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രം ഒരു ഹിറ്റായാല്‍ നന്ദി പറയേണ്ടത് സുശാന്തിനോടാണ്.

സിനിമയുടെ പ്രമേയം

സിനിമയുടെ പ്രമേയം

സാധാരണക്കാരനായ ഒരു കമ്പനി ജീവനക്കാരന്റെ മകനില്‍ നിന്നും ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റ് താരമായി മാറിയ എം എസ് ധോണിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ധോണി ജീവിതത്തില്‍ നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങളാണ് ആദ്യപകുതിയില്‍ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ധോണിയുടെ ജീവിത പശ്ചാത്തലവും റാഞ്ചിയിലെ ജീവിതവും വൃത്തിയായി പറഞ്ഞുവെച്ചിരിക്കുന്നു.

വിവാദങ്ങളില്ല

വിവാദങ്ങളില്ല

ഒരുതരത്തിലുള്ള വിവാദങ്ങളും സിനിമയില്‍ ഇല്ല. വിവാദങ്ങള്‍ ഒട്ടുമില്ലാതെയാണ് സിനിമ പുറത്തിറക്കിയിട്ടുള്ളത് എന്ന് തന്നെ പറയാം. വ്യക്തി ജീവിതത്തെ സംബന്ധിച്ചോ കളിജീവിതത്തെ കുറിച്ചോ വിവാദങ്ങളൊന്നും സിനിമയില്‍ ഇല്ല. സഹകളിക്കാരെക്കുറിച്ച് മോശം പരാമര്‍ശങ്ങളുമില്ല. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരത്തെക്കുറിച്ചുള്ള സിനിമ എന്ന പരിമിതി സിനിമ വല്ലാതെ അനുഭവിക്കുന്നുണ്ട്.

ധോണിയെന്ന സാധാരണക്കാരന്‍

ധോണിയെന്ന സാധാരണക്കാരന്‍

ധോണിയെന്ന സാധാരണക്കാരന്റെ വളര്‍ച്ചയാണ് സിനിമയുടെ പ്രമേയം എന്ന് പറഞ്ഞല്ലോ. ടിക്കറ്റ് കളക്ടറില്‍ നിന്നും ഇന്നത്തെ ധോണിയിലേക്കുള്ള യാത്രയില്‍ വെല്‍ വിഷര്‍മാരും മാതാപിതാക്കളും കൂട്ടുകാരും കുടുംബവും ധോണിക്ക് നല്‍കിയ പിന്തുണ ചിത്രത്തില്‍ വരച്ചുവെച്ചിട്ടുണ്ട്. എന്നാല്‍ ധോണിയും സാക്ഷിയും തമ്മിലുള്ള പ്രണയത്തിന്റെ നാടകീയതയൊന്നും സിനിമയിലില്ല.

ആരാധകനാണെങ്കില്‍ കാണാം

ആരാധകനാണെങ്കില്‍ കാണാം

നിങ്ങള്‍ ഒരു കടുത്ത എം എസ് ധോണി ആരാധകനാണോ എങ്കില്‍ ഈ ചിത്രം കണ്ടിരിക്കാം. കണ്ടിരിക്കാം എന്നല്ല കാണണം എന്ന് തന്നെ പറയാം. നിങ്ങള്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടും. അതേസമയം ക്രിക്കറ്റിനെക്കുറിച്ചും ധോണിയെക്കുറിച്ചും അറിയാത്തവര്‍ക്ക് ഈ ചിത്രം എങ്ങനെ സ്വീകരിക്കാന്‍ പറ്റും എന്ന് പറയാന്‍ പറ്റില്ല. നാടകീയതയും മസാലയും കുറവ് എന്നത് തന്നെ കാരണം.

സംവിധാനം കൊളളാം

സംവിധാനം കൊളളാം

നേരത്തെ പറഞ്ഞല്ലോ, ആക്ടീവായി കളിച്ചുകൊണ്ടിരിക്കുന്ന ധോണിയാണ് ഇതിവൃത്തം എന്നത് കൊണ്ട് തന്നെ അധികം നാടകീയതയും മസാലയും ചേര്‍ക്കാതെയാണ് ചിത്രം പറഞ്ഞുപോയിട്ടുള്ളത്. എന്നാല്‍ ധോണിയുടെ റാഞ്ചി ജീവിതം മനോഹരമായി ആവിഷ്‌കരിക്കാന്‍ സംവിധായകനായ നീരജ് പാണ്ഡെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംവിധായകന്റെ സിനിമ എന്ന് പറയാനുള്ള വകയൊന്നും ഇല്ലെങ്കിലും അഞ്ചില്‍ മൂന്നര മാര്‍ക്ക് പാണ്ഡെയ്ക്ക് കൊടുക്കാം.

പറയേണ്ടത് പറഞ്ഞില്ല

പറയേണ്ടത് പറഞ്ഞില്ല

സീനിയര്‍ കളിക്കാരുമായുള്ള പ്രശ്‌നം, യുവരാജ് സിംഗ് ഇഷ്യൂ, മീഡിയയുമായുള്ള പ്രശ്‌നങ്ങള്‍, വിവാദമായ തീരുമാനങ്ങള്‍ തുടങ്ങി ധോണിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള നാടകീയ സംഭവങ്ങള്‍ പോലും സിനിമയില്‍ ഇല്ല. അതെന്ത് കാരണം കൊണ്ടായാലും പ്രേക്ഷകരെ നിരാശരാക്കുന്നതാണ്. ചുരുക്കം ചില സന്ദര്‍ഭങ്ങള്‍ മനസിനെ തൊടുന്നതായും ഉണ്ട് എന്നത് വിസ്മരിക്കാന്‍ പറ്റില്ല.

പുതുമയില്ലാത്ത ചിത്രം

പുതുമയില്ലാത്ത ചിത്രം

ധോണിയെക്കുറിച്ച് പുതിയ കാര്യങ്ങള്‍ അറിയാനുള്ളതൊന്നും ചിത്രത്തിലില്ല. കിക്കറ്റ് ആരാധകരും സിനിമാ പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്ന എംഎസ് ധോണിയുടെ ജീവചരിത്ര സിനിമ, പുതുമകളൊന്നും ഇല്ലാതെയാണ് തീരുന്നത്. ധോണി ലോകകപ്പ് ജയിക്കുന്ന രംഗങ്ങളും മറ്റും ധോണി ധോണി വിളികള്‍ ഉയര്‍ത്താന്‍ മതിയാകും എന്നിരിക്കിലും, ഇതൊക്കെ കാണാന്‍ സിനിമ പിടിക്കണോ എന്ന ചോദ്യം ബാക്കിയാകുന്നു. അഞ്ചില്‍ മൂന്നരമാര്‍ക്ക് കൊടുക്കാവുന്ന ചിത്രമാണ് എം എസ് ധോണി: ദി അണ്‍ ടോള്‍ഡ് സ്‌റ്റോറി.

Story first published: Saturday, October 1, 2016, 14:40 [IST]
Other articles published on Oct 1, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X