വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്കും കോലിക്കും റാങ്കിംഗില്‍ നഷ്ടം, ഷമിക്ക് മെച്ചം

പെര്‍ത്ത്: ലോകകപ്പില്‍ ടീം ഇന്ത്യ മിന്നല്‍ പ്രകടനം തുടരുമ്പോഴും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും റാങ്കിംഗില്‍ താഴേക്ക്. ഏറ്റവും പുതിയ ഐ സി സി റാങ്കിംഗില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നാലാമതാണ് വിരാട് കോലി. ക്യാപ്റ്റന്‍ ധോണിയാകട്ടെ പത്താമതാണ്. ശിഖര്‍ ധവാന്‍ മാത്രമാണ് ആദ്യ പത്തില്‍ നഷ്ടം കൂടാതെ പിടിച്ചുനിന്ന ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. ഏഴാം സ്ഥാനത്താണ് ധവാന്‍.

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ്, ഹാഷിം ആംല, കുമാര്‍ സങ്കക്കാര എന്നിവരാണ് ബാറ്റിംഗില്‍ ആദ്യ സ്ഥാനങ്ങളില്‍. രോഹിത് ശര്‍മ, സുരേഷ് റെയ്‌ന എന്നിവരാണ് ആദ്യ 20 ല്‍ ഉള്ള മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. രോഹിത് 16, റെയ്‌ന 20 എന്നിങ്ങനെയാണ് ഇവരുടെ റാങ്കിംഗ്. കളിച്ച മൂന്ന് കളികളും ജയിച്ച ഇന്ത്യ ലോകപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

dhoni-kohli

ബൗളിംഗില്‍ പതിവ് പോലെ ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആരുമില്ല. ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ഷമി, അശ്വിന്‍ എന്നിവര്‍ നേട്ടമുണ്ടാക്കി. ഭുവനേശ്വര്‍ കുമാര്‍, ജഡേജ എന്നിവര്‍ക്ക് റാങ്കിംഗില്‍ നഷ്ടമുണ്ടായി. ലോകകപ്പില്‍ കളിക്കുന്നില്ലെങ്കിലും പാകിസ്താന്റെ സ്പിന്നര്‍ സയീദ് അജ്മല്‍ ഒന്നാം റാങ്കിംഗില്‍ തുടരുന്നു.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. ഏഴാമതാണ് ജഡേജ. ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷനാണ് ലോകത്തെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍. ലോകകപ്പില്‍ ഇതുവരെയായി ദില്‍ഷന്‍ 229 റണ്‍സും 3 വിക്കറ്റും നേടിയിട്ടുണ്ട്. ടീം റാങ്കിംഗില്‍ ഇന്ത്യ രണ്ടാമതാണ്. ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.

Story first published: Tuesday, March 3, 2015, 13:28 [IST]
Other articles published on Mar 3, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X