വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ എഴുതിത്തള്ളരുത്; മുന്നറിയിപ്പുമായി റിക്കി പോണ്ടിങ്

By Anwar Sadath

മുംബൈ: ഐപിഎല്‍ ക്രിക്കറ്റില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ധോണിയെ എഴുതിത്തള്ളരുതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരവും മുംബൈ ഇന്ത്യന്‍സ് കോച്ചുമായ റിക്കി പോണ്ടിങ്. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ധോണിക്ക് ഇന്ത്യയ്ക്കുവേണ്ടി നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും പോണ്ടിങ് വിലയിരുത്തി.

ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായ ധോണിക്ക് റൈസിങ് പൂണെയ്ക്കു വേണ്ടി കാര്യമായ ബാറ്റിങ് പ്രകടനം നടത്താന്‍ ഈ സീസണില്‍ കഴിഞ്ഞിട്ടില്ല. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 34 പന്തില്‍ 61 റണ്‍സെടുത്ത ഒരു ഇന്നിങ്‌സ് ഒഴിച്ചു നിര്‍ത്തിയാല്‍ ധോണി ബാറ്റിങ്ങില്‍ പരാജയമാണെന്ന് വേണമെങ്കില്‍ പറയാം.

rickyponting

മത്സരങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള താരമാണ് ധോണിയെന്ന് പോണ്ടിങ് പറഞ്ഞു. വിമര്‍ശനം ധോണിയെ കാര്യമായി ബാധിക്കാറില്ല. വരാനിരിക്കുന്ന മത്സരങ്ങളില്‍ ധോണി എങ്ങിനെ ബാറ്റ് ചെയ്യുമെന്നത് കൗതുകമുണര്‍ത്തുന്നതാണ്. ധോണിയെ എഴുതിത്തള്ളേണ്ടെന്നും തിരിച്ചുവരുമെന്നും പോണ്ടിങ് വ്യക്തമാക്കി.

ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനുള്ള ടീം അംഗങ്ങളുടെ പേരുവിവരങ്ങള്‍ ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐസിസിയും ബിസിസിഐയും തമ്മിലുള്ള റവന്യൂ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് ടീം പ്രഖ്യാപനം വൈകുന്നത്.

Story first published: Sunday, April 30, 2017, 9:46 [IST]
Other articles published on Apr 30, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X