വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി, അസ്ഹര്‍, ധവാന്‍, രോഹിത്, ഫിസ്.... ക്രിക്കറ്റിലെ 6 തകര്‍പ്പന്‍ അരങ്ങേറ്റങ്ങള്‍!

By Muralidharan

തുടക്കം നന്നായി പാതി നന്നായി എന്നാണ് ചൊല്ല്. ക്രിക്കറ്റിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെ. തുടക്കം മാത്രം നന്നായത് കൊണ്ട് കാര്യമില്ല എന്നാണ് സ്ഥിതിയെങ്കിലും ക്രിക്കറ്റില്‍ നല്ല തുടക്കത്തിനുള്ള പ്രാധാന്യം കുറച്ചുകാണാന്‍ കഴിയില്ല. അരങ്ങേറ്റത്തില്‍ തന്നെ പ്രതിഭയുടെ മുദ്രചാര്‍ത്തിയ കളിക്കാരുണ്ട്. ഇതാ ഞാന്‍ വരുന്നൂ എന്ന് പറയാതെ പറഞ്ഞവര്‍.

യഥാര്‍ഥ ക്രിക്കറ്റ് എന്ന് ആരാധകര്‍ വിളിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിലെ തട്ടുപൊളിപ്പന്‍ അരങ്ങേറ്റങ്ങളുടേതാണ് ഈ പട്ടിക. ബംഗാള്‍ ടൈഗര്‍ സൗരവ് ഗാംഗുലിയും മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനനും മുതല്‍ ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാന്‍ വരെയുള്ള ഈ 6 പേരുടെ പട്ടികയില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറില്ല എന്നതാണ് രസകരം. പട്ടിക നോക്കൂ..

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

2013 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ധവാന്റെ അരങ്ങേറ്റം. ആദ്യ രണ്ട് ടെസ്റ്റിലും ഇടം കിട്ടിയില്ല. ഫോമൗട്ടായ സേവാഗിന് പകരം മൂന്നാം ടെസ്റ്റില്‍ ചാന്‍സ് കിട്ടി. 85 പന്തില്‍ സെഞ്ചുറി. മുരളി വിജയ്‌ക്കൊപ്പം 289 റണ്‍സാണ് ധവാന്‍ അരങ്ങേറ്റത്തില്‍ അടിച്ചെടുത്തത്. ഈ കൂട്ടുകെട്ട് ഇന്നും തുടരുന്നു.

മുസ്താഫിസുര്‍ റഹ്മാന്‍

മുസ്താഫിസുര്‍ റഹ്മാന്‍

ബാംഗ്ലാദേശില്‍ നിന്നും ഒരു ലോകോത്തര ഫാസ്റ്റ് ബൗളര്‍ - അതാണ് മുസ്താഫിസുര്‍ റഹ്മാന്‍. വേഗതയല്ല കണിശതയാണ് റഹ്മാന്റെ ആയുധം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. ക്യാപ്റ്റന്‍ ഹാഷിം അംല, ബാവുമ, ഡുമിനി, ഡി കോക് എന്നിങ്ങനെ ദക്ഷിണാഫ്രിക്കന്‍ മധ്യനിരയെ റഹ്മാന്‍ കീറിമുറിച്ചു.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

2013 ല്‍ സച്ചിന്‍ വിരമിച്ച പരമ്പരയിലായിരുന്നു രോഹിത് ശര്‍മയുടെ ടെസ്റ്റ് അരങ്ങേറ്റം. സച്ചിന്റെ 199 ആമത്തെ ടെസ്റ്റായിരുന്നു അത്. 5ന് 83 എന്ന നിലയില്‍ ക്രീസിലെത്തിയ രോഹിത് തകര്‍പ്പന്‍ ഒരു സെഞ്ചുറി നേടി. 177 റണ്‍സാണ് രോഹിതിന്റെ അരങ്ങേറ്റത്തിലെ നേട്ടം.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

കൊല്‍ക്കത്തയുടെ രാജകുമാരന്‍ സൗരവ് ഗാംഗുലിയുടെ അരങ്ങേറ്റം ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സിലായിരുന്നു. 131 റണ്‍സാണ് അന്ന് ഗാംഗുലി ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. അന്ന് 95 റണ്‍സുമായി മറ്റൊരാളും അരങ്ങേറ്റം കുറിച്ചു സാക്ഷാല്‍ രാഹുല്‍ ദ്രാവിഡ്.

അസ്ഹറുദ്ദീന്‍

അസ്ഹറുദ്ദീന്‍

1985 ലായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന ഹൈദരാബാദി ബാറ്റ്‌സ്മാന്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരെ. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറികള്‍ നേടി അസ്ഹര്‍ ഏവരെയും വിസ്മയിപ്പിച്ചു. 99 ടെസ്റ്റുകള്‍ അസ്ഹര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു.

ഫാഫ് ഡുപ്ലിസി

ഫാഫ് ഡുപ്ലിസി

ലിമിറ്റഡ് ഓവറില്‍ വിനാശകാരിയായ ബാറ്റ്‌സ്മാനാണ് ഫാഫ് ഡുപ്ലിസി. എന്നാല്‍ ഡുപ്ലിസിയുടെ ടെസ്റ്റ് അരങ്ങേറ്റം സംഭവ ബഹുലമായിരുന്നു എന്ന് എത്രപേര്‍ക്ക് അറിയാം. 220 പന്തില്‍ 33 റണ്‍സെടുത്ത് ഇഴയുകയായിരുന്ന എ ബി ഡിവില്ലിയേഴ്‌സിനൊപ്പം ഡുപ്ലിസി ചേരുമ്പോള്‍ സൗത്താഫ്രിക്ക പതറുകയായിരുന്നു. എന്നാല്‍ 110 റണ്‍സുമായി ഡുപ്ലിസി രക്ഷകനായി.

Story first published: Tuesday, July 19, 2016, 11:50 [IST]
Other articles published on Jul 19, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X