വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ പഴയ യുവിയും മഹിയും ബാക്ക്.. ആരാധകര്‍ക്ക് സന്തോഷപ്പെരുമഴ.. ഫേസ്ബുക്കില്‍ ട്രോളിന്റെ പെരുമഴ!

By Kishor

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ എം എസ് ധോണിയും യുവരാജ് സിംഗും ഓരോ ഫിഫ്റ്റി അടിച്ചിരുന്നു. പിന്നാലെ ഒന്നിച്ചൊരു പൊളി പൊളിക്കാന്‍ ഓങ്ങിയിരിക്കുയാണ് എന്നൊരു വീഡിയോയും. അന്നേ ആരാധകര്‍ കാത്തിരുന്നതാണ് ഇങ്ങനെ ഒരു വെടിക്കെട്ടിന്. ഒരു പൂ ചോദിച്ചവര്‍ക്ക് പൂക്കാലം കിട്ടിയ പോലെയായിരുന്നു കട്ടക്കിലെ യുവി - മഹി സഖ്യത്തിന്റെ ബാറ്റിംഗ്.

Read Also: ഡിആര്‍സിന്റെ പേര് മാറ്റി ധോണി റിവ്യൂ സിസ്റ്റം ആക്കിയാലോ.. അത്രയ്ക്കും കറക്ടാണ് ധോണിയുടെ റിവ്യൂ.. ട്രോളുകള്‍!

കാലം കഴിഞ്ഞു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് യുവരാജ് നല്‍കിയത്. കരിയര്‍ ബെസ്റ്റ് സ്‌കോര്‍. ക്യാപ്റ്റന്‍സിയുടെ ഭാരമൊഴിഞ്ഞ് ഫ്രീയായ ധോണിയുടെ വിശ്വരൂപവും ഏറെ നാളുകള്‍ക്ക് ശേഷം കണ്ടു. മഹിയും യുവരാജും ഫേസ്ബുക്കും ഫോമിലായതോടെ രണ്ടുപേരുടെ ആരാധകരും തുടങ്ങി ആഘോഷം. കാണൂ വിന്റേജ് യുവരാജും ധോണിയും ട്രോളുകളില്‍ തകര്‍ക്കുന്നത്...

ഇതാണ് ഹീറോസ്

ഇതാണ് ഹീറോസ്

നിങ്ങളുടെ സൂപ്പര്‍ ഹീറോസ് ഇവരായിരിക്കാം. എന്നാല്‍ ക്രിക്കറ്റ് ഫാന്‍സിന്റെ ഹീറോസ് ഇവരാണ്.

എന്തൊരു കൃത്യത

എന്തൊരു കൃത്യത

അറിയാന്‍മേലാഞ്ഞിട്ട് ചോദിക്കുവാ താനിതെങ്ങനെ ഇത്ര കൃത്യമായി കാണുന്നു

ബൈക്ക് ആയിരുന്നെങ്കില്‍

ബൈക്ക് ആയിരുന്നെങ്കില്‍

ഇന്നലത്തെ മാന്‍ ഓഫ് ദ മാച്ചിനുളള പുരസ്‌കാരം ഒരു ബൈക്ക് ആയിരുന്നെങ്കില്‍ ഇങ്ങനെ ഒരു കാഴ്ച കാണാമായിരുന്നു

എവിടെ എന്റെ ബാറ്റ്

എവിടെ എന്റെ ബാറ്റ്

ഫോമാകാന്‍ പറ്റില്ല എന്ന് പറഞ്ഞിരുന്ന യുവരാജാണ്. ഇംഗ്ലണ്ടിനെ കണ്ടതും മട്ട് മാറി

പഴയ പത്രമല്ല കേട്ടോ

പഴയ പത്രമല്ല കേട്ടോ

ധോണിക്കും യുവരാജിനും സെഞ്ചുറി എന്ന് കണ്ടപ്പോള്‍ പണ്ടത്തെ പത്രമാണെന്ന് കരുതി സോറി.

പൂര്‍ണമായി

പൂര്‍ണമായി

വാം അപ്പ് മാച്ചിലെ ബാറ്റിംഗ്. പിന്നാലെ ആ വീഡിയോ. ഇപ്പോഴത് പൂര്‍ണമായി

അതാണല്ലോ ശീലം

അതാണല്ലോ ശീലം

പുറത്താകുക മടങ്ങിവരുക ഫോമൗട്ടാകുക ഫോമാകുക ഇതൊക്കെയാണല്ലോ യുവരാജിന് ശീലം

ക്ലോസിനഫ്

ക്ലോസിനഫ്

കയ്യടിക്കെടാ.. ബാലന്‍ ചേട്ടനും യുവിയും. മാരക ക്ലോസിനഫ്

മോര്‍ഗനും കലക്കി

മോര്‍ഗനും കലക്കി

യുവരാജിനെയും ധോണിയെയും മാത്രമല്ല, ഇന്നലെ കളി കണ്ടവര്‍ മോര്‍ഗനെയും ഇഷ്ടപ്പെട്ട് കാണും

നേരത്തെ കളയാരുന്നു

നേരത്തെ കളയാരുന്നു

ഇതുപോലെ അടിക്കാന്‍ വേണ്ടിയാണെങ്കില്‍ ആ ക്യാപ്റ്റന്‍സി നേരത്തെ കളയാമായിരുന്നു കേട്ടോ

ആരാണ് ക്യാപ്റ്റന്‍

ആരാണ് ക്യാപ്റ്റന്‍

ധോണിയെ ക്രീസില്‍ കാണുമ്പോള്‍ ഇപ്പോഴും എന്തുകൊണ്ടോ ധോണിയാണ് ക്യാപ്റ്റനെന്ന് തോന്നിപ്പോകും

ചെയ്‌തെടാ

ചെയ്‌തെടാ

വെടിക്കെട്ട് അടുത്ത കളിയില്‍ ചെയ്താ മതിയോ എന്ന് ട്രോളിയവര്‍ക്കുള്ള മറുപടി.

ബെസ്റ്റ് ഫിനിഷര്‍

ബെസ്റ്റ് ഫിനിഷര്‍

ഡാ ബെസ്റ്റ് ഫിനിഷറേ.. കോലിയോട് ധോണി. പോ.

എന്തേലും മാറ്റം

എന്തേലും മാറ്റം

എനിക്ക് എന്തേലും മാറ്റം തോന്നുന്നോ. ഇല്ലാ ആ പഴയ യുവിയാ നീ. എനിക്കോ. എവടേ.

ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്

ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്

തുടക്കത്തില്‍ തട്ടിയും മുട്ടിയും കളിച്ച ധോണി മുപ്പതോവറ് കഴിഞ്ഞതോടെ തനിസ്വരൂപം പുറത്തെടുത്തു

വിളിച്ചുപോകരുതെന്നെ

വിളിച്ചുപോകരുതെന്നെ

ധോണിയേട്ടാ.. വിളിച്ചുപോകരുത് എന്നെ അങ്ങനെ. ഒരുനിമിഷത്തേക്കെങ്കിലും എന്റെ വിരമിക്കല്‍ നിങ്ങളും ആഗ്രഹിച്ചില്ലേ.

ഔട്ടല്ലാന്ന് അറിഞ്ഞൂടേ

ഔട്ടല്ലാന്ന് അറിഞ്ഞൂടേ

ധോണി റിവ്യൂ വിളിക്കുന്നത് കണ്ടാലറിഞ്ഞൂടെടോ ഔട്ടല്ലാന്ന്. പിന്നെ തേഡ് അംപയറോടൊക്കെ ചോദിക്കണോ

പഴയ കാലം തിരിച്ചുവന്നു

പഴയ കാലം തിരിച്ചുവന്നു

ധോണിയുടെയും യുവിയുടെയും ബാറ്റിംഗ് കണ്ട ഫാന്‍സ്. മച്ചാനേ പഴയ കാലം തിരിച്ചുവന്നു

എന്ത്യേ എല്ലാരും എന്ത്യേ

എന്ത്യേ എല്ലാരും എന്ത്യേ

എന്ത്യേ യുവിയുടെ നല്ല കാലം കഴിഞ്ഞു എന്ന് പറഞ്ഞവരൊക്കെ എന്ത്യേ

ഫാന്‍സിന്‍രെ തള്ള്

ഫാന്‍സിന്‍രെ തള്ള്

ഇന്ന് 1.20 ന് തുടങ്ങുന്ന കളിയില്‍ ധോണി തിരിച്ചടിച്ചിരിക്കും എന്നൊക്കെയാണ് ഫാന്‍സിന്റെ വക തള്ള്

ഇങ്ങേരാണ് കാരണം

ഇങ്ങേരാണ് കാരണം

381 റണ്‍സ് എടുത്തിട്ടും ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പിക്കും എന്ന് തോന്നിയെങ്കില്‍ ഇതിന് കാരണം മോര്‍ഗനാണ്

ഫ്‌ലിന്റോഫ് പറയുന്നു

ഫ്‌ലിന്റോഫ് പറയുന്നു

ഇവന്‍ കോലി സച്ചിന്റെ ശിഷ്യനാ. ഇവന്‍ ധോണി തുടങ്ങിയാ പിന്നെ നിര്‍ത്തില്ല. ഇവന്‍ യുവരാജ്. ഇവനോട് കളിക്കാന്‍ നില്‍ക്കല്ലേ.

അരുത് യുവി

അരുത് യുവി

യുവിയുടെ തിരിച്ചുവരവിന് വില്ലനായത് ധോണിയെന്ന് - മഹീ ഇവളെയങ്ങോട്ട്. വേണ്ട യുവീ.

ജയിച്ചേ പറ്റൂ

ജയിച്ചേ പറ്റൂ

സോറി മോര്‍ഗന്‍ യുവിക്കും ധോണിക്കും വേണ്ടി ഈ കളി ഞങ്ങള്‍ക്ക് ജയിച്ചേ പറ്റൂ

വീരു ഉറങ്ങിക്കാണില്ല

വീരു ഉറങ്ങിക്കാണില്ല

കളിക്ക് ശേഷം ട്വീറ്റ് ചെയ്യാന്‍ പോകുന്ന മോര്‍ഗന്‍. അല്ലേല്‍ വേണ്ട സേവാഗ് ഉറങ്ങിക്കാണില്ല

ജയിക്കാന്‍ നമ്മളില്ലേ

ജയിക്കാന്‍ നമ്മളില്ലേ

ഒന്നുകി ധോണിയും യുവിയും. അല്ലെങ്കില്‍ അശ്വിനും ജഡേജയും. ഇതൊന്നുമില്ലാതെ ജയിക്കാന്‍ നമ്മളില്ലേ

പേസ് ബൗളറെയാണ്

പേസ് ബൗളറെയാണ്

ഇപ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യം ഒരു ഓപ്പണറെ അല്ല. ഫാസ്റ്റ് ബൗളറെയാണ്.

യുവിയും മഹിയും

യുവിയും മഹിയും

യുവരാജും ധോണിയും ഇറങ്ങിയപ്പോഴും കളി തീര്‍ന്നപ്പോഴും ഇംഗ്ലണ്ട് ബൗളര്‍മാരുടെ അവസ്ഥ.

Story first published: Friday, January 20, 2017, 11:59 [IST]
Other articles published on Jan 20, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X