വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊല്‍ക്കത്ത ടെസ്റ്റിന് ശിഖര്‍ ധവാനോ ഗൗതം ഗംഭീറോ.. വിരാട് കോലി തീരുമാനിക്കും!

By Muralidharan

കൊല്‍ക്കത്ത: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് കൊല്‍ക്കത്തയില്‍ തുടങ്ങാനിരിക്കേ എല്ലാ കണ്ണുകളും ഓപ്പണിംഗ് സ്‌പോട്ടിലേക്ക്. പരിക്കേറ്റ ഓപ്പണര്‍ കെ എല്‍ രാഹുലിന് പകരം ആര് ആ സ്ഥാനത്തെത്തും എന്നതാണ് ആകാംക്ഷയുടെ കാരണം. വെറ്ററന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍, ഫോമിലല്ലാത്ത ശിഖര്‍ ധവാന്‍ എന്നിവരാണ് ക്യാപ്റ്റന്‍ വിരാട് കോലിക്ക് മുന്നിലുള്ള ഓപ്ഷനുകള്‍. രണ്ടുപേരും ഇടങ്കയ്യന്മാര്‍.

കാണ്‍ൂപൂരില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും അര്‍ധസെഞ്ചുറി നേടിയ മുരളി വിജയുടെ സ്ഥാനം ടീമില്‍ ഭദ്രമാണ്. അവശേഷിക്കുന്ന ഒരു സ്ഥാനത്തേക്ക് ധവാനോ ഗംഭീറോ വരാം. തീരുമാനം എടുക്കേണ്ടത് ക്യാപ്റ്റനായ വിരാട് കോലിയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ എത്തുന്നത്. വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യം.

gautam-gambhir-

ഈ കാരണം കൊണ്ടു തന്നെ, ഗംഭീറിനെ തള്ളി ശിഖര്‍ ധവാന്‍ ടീമിലെത്താനാണ് സാധ്യതയെന്ന് ആരാധകര്‍ കരുതുന്നു. ശിഖര്‍ ധവാനും മുരളി വിജയും ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ഓപ്പണര്‍മാരായിരുന്നു. ഇതിനിടയിലാണ് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവുമായി കെ എല്‍ രാഹുല്‍ ടീമിലെത്തുന്നത്. രാഹുല്‍ പരിക്കേറ്റ് ടീമിന് പുറത്ത് പോയതോടെ കോലി തന്റെ ഫേവറിറ്റ് ഓപ്പണിംഗ് പെയറില്‍ തന്നെ വിശ്വാസം അര്‍പ്പിക്കുമോ അതോ ഗംഭീറിന് ഒരവസരം നല്‍കുമോ. കാത്തിരുന്ന് കാണാം..

Story first published: Thursday, September 29, 2016, 19:43 [IST]
Other articles published on Sep 29, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X