ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിയെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കിയതിന് ഹര്ഭജന് സിംഗിന് ഫലം കിട്ടി. ബാംഗ്ലാദേശിലേക്കുള്ള ടെസ്റ്റ് ടീമില്‍ ഇടം. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഹര്ഭജന് സിംഗ് ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. എം എസ് ധോണി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ ഹര്ഭജന് സിംഗ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഐ പി എല്‍ ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഭാജിക്ക് തുണയായത്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് ഹര്ഭജന്. ക്വാളിഫൈയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ രണ്ട് വിക്കറ്റുകളാണ് ഭാജി വീഴ്ത്തിയത്. സുരേഷ് റെയ്നെയെ റിട്ടേണ്‍ ക്യാച്ചില്‍ പുറത്താക്കിയ ഹര്ഭജന് തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ വിക്കറ്റിന് മുമ്പില്‍ കുടുക്കി.
എം എസ് ധോണി വിരമിച്ചതോടെ വിരാട് കോലി ടെസ്റ്റ് ടീമിന് മുഴുവന്‍ സമയ ക്യാപ്റ്റനായി. മുരളി വിജയ്, ശിഖര്‍ ധവാന്, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, കരണ്‍ ശര്‍മ, ആര് അശ്വിന്, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, ഇഷാന്ത് ശര്‍മ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. സഞ്ജു സാംസന് ടീമില്‍ ഇടം കിട്ടിയില്ല. സാഹയാണ് കീപ്പര്‍.
ഏകദിന ടീമിനെ എം എസ് ധോണി തന്നെ നയിക്കും. മുരളി വിജയ്, ശിഖര്‍ ധവാന്, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, കരണ്‍ ശര്‍മ, ആര് അശ്വിന്, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ധവാല്‍ കുല്‍ക്കര്‍ണി,അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഏകദിന ടീമില്‍ കളിക്കുന്നത്. ജൂണ്‍ 10 മുതല്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്.