വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ അടുത്ത കപില്‍ദേവ്; ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്

By Anwar Sadath

മുംബൈ: അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍തന്നെ മികവ് തെളിയിച്ച ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് അഭിനന്ദനങ്ങളുമായി ഇന്ത്യയുടെ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. പാണ്ഡ്യ കളിക്കളത്തില്‍ തുടരുകയാണെങ്കില്‍ ഇന്ത്യയുടെ അടുത്ത കപില്‍ദേവ് ആണെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി. കപില്‍ ദേവിന്റെ എല്ലാ കഴിവുകളുമുള്ള പാണ്ഡ്യ താന്‍ ഒന്നാന്തരം ഓള്‍റൗണ്ടറാണെന്ന് തെളിയിച്ചതായും പ്രസാദ് പറഞ്ഞു.

ദീര്‍ഘനാള്‍ കളിക്കളത്തില്‍ തുടര്‍ന്നാല്‍ പാണ്ഡ്യ ഇന്ത്യയുടെ അടുത്ത കപില്‍ ദേവാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. കപിലിനോട് താരതമ്യം ചെയ്യാന്‍ മറ്റൊരു ഇന്ത്യന്‍ താരമില്ല. ഒടുവില്‍ ഇന്ത്യ മികച്ച ഓള്‍ റൗണ്ടറെ കണ്ടെത്തിയതില്‍ തനിക്ക് അതിയായ സന്തേഷമുണ്ട്. ഏതു ഫോര്‍മാറ്റിലും അനുയോജ്യമാണെന്ന് പാണ്ഡ്യ തെളിയിച്ചതായി പ്രസാദ് പറഞ്ഞു.

hardikpandya

അവസരം മികച്ച രീതിയില്‍ വിനിയോഗിക്കുന്നവര്‍ക്കുമാത്രമേ ക്രിക്കറ്റില്‍ ഭാവിയുള്ളൂ. പാണ്ഡ്യ തനിക്ക് ലഭിച്ച ആദ്യ അവസരം തന്നെ ശരിയായ രീതിയില്‍ വിനിയോഗിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും മാത്രമല്ല, ഫീല്‍ഡിങ്ങിലും പാണ്ഡ്യ മിടുക്കനാണ്. ടീം മാനേജിന്റിന്റെ പൂര്‍ണ പിന്തുണ പാണ്ഡ്യയ്ക്കുണ്ടാകുമെന്നും മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ എംഎസ്‌കെ പ്രസാദ് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയും നേടിയ പാണ്ഡ്യ ആദ്യ സീരീസില്‍ തന്നെ ടീമില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ കോലിയുടെ പിന്തുണയും ഈ ബറോഡ താരത്തിന് തുണയായി. ഇരുപത്തിമൂന്നുകാരനായ പാണ്ഡ്യയെ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്കുമായാണ് കോലി ഉപമിക്കുന്നത്.

Story first published: Monday, August 14, 2017, 8:52 [IST]
Other articles published on Aug 14, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X