വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍?

By Muralidharan

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പാകിസ്താന്‍ കളിക്കാര്‍ക്ക് പങ്കെടുക്കാന്‍ നിലവില്‍ അനുവാദമില്ല. എന്നാല്‍ പാകിസ്താനില്‍ തുടങ്ങാനിരിക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്നു എന്ന് വന്നാലോ. പി എസ് എല്ലില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ പോകുന്ന കാര്യം തീരുമാനമായിട്ടില്ല. പോകില്ല എന്ന് പറയാനും ഇപ്പോള്‍ ആവില്ല എന്നതാണ് സ്ഥിതി.

ഐ പി എല്‍ ചെയര്‍മാനും ബി സി സി ഐ ഭാരവാഹിയുമായ രാജീവ് ശുക്ലയാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കാനുള്ള സാധ്യത ശരിവെച്ചത്. ബി സി സി ഐക്ക് ഇക്കാര്യത്തില്‍ എതിരഭിപ്രായമൊന്നും ഇല്ല എന്നായിരുന്നു ശുക്ലയുടെ വാക്കുകള്‍. ഇന്ത്യന്‍ താരങ്ങളെ പങ്കെടുപ്പിണമെന്ന് പി എസ് എല്‍ ഭാരവാഹികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ബി സി സി ഐയെ സമീപിക്കാവുന്നതാണ് - ശുക്ല പറഞ്ഞു.

players

ഇതുവരെ പാകിസ്താനില്‍ നിന്നു ഇത്തരമൊരു ആവശ്യം ഉയര്‍ന്നിട്ടില്ല എന്നാണ് ശുക്ല പറഞ്ഞത്. ഇങ്ങനെ ഒരു ആവശ്യം വന്നാല്‍ അപ്പോള്‍ പരിഗണിക്കും. പി എസ് എല്‍ തലവന്‍ നജാം സേത്തി ഇന്ത്യന്‍ കളിക്കാരെ പങ്കെടുപ്പിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു. ഫെബ്രുവരി 4 മുതല്‍ ഷാര്‍ജയിലും ദുബായിലുമായിട്ടാണ് പി എസ് എല്‍ തുടങ്ങുന്നത്.

അതേസമയം ശുക്ലയുടെ വാക്കുകള്‍ ബി സി സി ഐയുടെ നയത്തിന് നിരക്കുന്നതല്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന ട്വന്റി 20 ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുവാദമില്ല. ഇന്ത്യ - പാക് പരമ്പര അനിശ്ചിതത്വത്തില്‍ നില്‍ക്കേയാണ് ശുക്ലയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

Story first published: Wednesday, November 25, 2015, 15:09 [IST]
Other articles published on Nov 25, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X