വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ 173 ഓളൗട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് 310 റണ്‍സ് വിജയലക്ഷ്യം

By Muralidharan

നാഗ്പൂര്‍: ദക്ഷിണാഫ്രിക്കയ്ക്ക് വെച്ചത് ഇന്ത്യയ്ക്കും കൊണ്ടു. സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ 5 വിക്കറ്റോടെ കളം നിറഞ്ഞപ്പോള്‍ ഇന്ത്യ ഓളൗട്ടായത് 173 റണ്‍സ്. ഒന്നാം ഇന്നിംഗ്‌സിലെ 136 റണ്‍സ് കൂടി ചേര്‍ത്ത് ഇന്ത്യയ്ക്ക് ലീഡ് 309 റണ്‍സ്. മൂന്നാം ടെസ്റ്റ് ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 310 റണ്‍സ്. ഈ ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. തോറ്റാല്‍ ദില്ലിയില്‍ നടക്കുന്ന ടെസ്റ്റ് ഫൈനല്‍ പോലെയാകും. സമനിലയിലായാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം എന്ന പേടി ഒഴിവാക്കാം.

<strong>ഡിവില്ലിയേഴ്‌സ് 0, ദക്ഷിണാഫ്രിക്ക 79 ഓള്‍ ഔട്ട്!</strong>ഡിവില്ലിയേഴ്‌സ് 0, ദക്ഷിണാഫ്രിക്ക 79 ഓള്‍ ഔട്ട്!

രണ്ടിന് 11 എന്ന നിലയില്‍ രണ്ടാം ദിവസം കളിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കയെ വെറും 79 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. എന്നാല്‍ തിരിച്ചടി ഇന്ത്യയെയും കാത്തിരിക്കുന്നുണ്ടായിരുന്നു. അഞ്ച് റണ്‍സിലെത്തിയതും ഓപ്പണര്‍ മുരളി വിജയ് പുറത്ത്. പൂജാരയും ധവാനും കൂടി ഒരു പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയെങ്കിലും 52 ല്‍ അതും പൊളിഞ്ഞു. ധവാന്‍ 39 ഉം പൂജാര 31 ഉം റണ്‍സെടുത്ത് പുറത്തായി.

wkts.

16 റണ്‍സെടുത്ത് കോലി, 9 റണ്‍സുമായി രഹാനെ, 7 റണ്‍സെടുത്ത് സാഹ എന്നിവരുടെ ഊഴമായിരുന്നു പിന്നീട്. ജഡേജയും അശ്വിനും രണ്ടക്കം കടക്കാന്‍ നിന്നില്ല. 23 റണ്‍സോടെ രോഹിത് ശര്‍മയും 14 റണ്‍സോടെ അമിത് മിശ്രയും ചേര്‍ന്ന് ഇന്ത്യയുടെ ലീഡ് 300 കടത്തി. തുടര്‍ച്ചയായ രണ്ട് വിക്കറ്റകളിലൂടെ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് വിരാമമിട്ടത്. മോണി മോര്‍ക്കല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാര്‍മറും ഡുമിനിയും ഓരോ വിക്കറ്റുകള്‍ എടുത്തു.

Story first published: Thursday, November 26, 2015, 16:30 [IST]
Other articles published on Nov 26, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X