വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കംഗാരുക്കളുടെ നട്ടെല്ലൊടിച്ച് യാദവ്, ഇന്ത്യക്കു മേല്‍ക്കൈ

ഓപ്പണര്‍ മാറ്റ് റെന്‍ഷോ (68) ഓസീസിന്‍റെ ടോപ്സ്കോറര്‍

By Manu

പൂനെ: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യദിനം ഇന്ത്യക്കു മേല്‍ക്കൈ. മികച്ച രീതിയില്‍ ഓസീസ് തുടങ്ങിയെങ്കിലും പിന്നീട് ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍
ഓസീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന നിലയിലാണ്. ഓപണര്‍ മാറ്റ് റെന്‍ഷോ (68), മിച്ചെല്‍ സ്റ്റാര്‍ക്ക് (57*) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. നാലു വിക്കറ്റെടുത്ത പേസര്‍ ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതം നേടിയ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ് ഓസീസിനെ തകര്‍ത്തത്.

1

രാവിലെ ടോസ് ലഭിച്ച ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷനാണ് ഓസീസ് പരീക്ഷിക്കുന്നത്. സ്പിന്നര്‍മാരായി നതാന്‍ ലിയോണും സ്റ്റീവ് ഒകീഫെയും ടീമിലെത്തിയപ്പോള്‍ പേസ് വിഭാഗം മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്ല്‍വുഡ്, മിച്ചെല്‍ മാര്‍ഷ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

2

മറുഭാഗത്ത് ഭുവനേശ്വര്‍ കുമാറിനു പകരം ജയന്ത് യാദവ് ഇന്ത്യയുടെ ആദ്യ ഇലവനിലെത്തി. ഐസിസി ടെസ്റ്റ് റാങ്കിങിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍പിടിക്കുന്നത്. പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ ആദ്യമായി അരങ്ങേറുന്ന ടെസ്റ്റ് മല്‍സരം കൂടിയാണ് ഇത്.

Story first published: Thursday, February 23, 2017, 17:38 [IST]
Other articles published on Feb 23, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X