വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അങ്ങനെ ആ നാണക്കേടും ഇന്ത്യയുടെ പേരില്‍!! അതും നാട്ടില്‍....കോലീ ഇതു വേണ്ടായിരുന്നു....

1990ല്‍ ന്യൂസിലന്‍ഡിനെതിരേയുള്ള നാണക്കേടാണ് ഇന്ത്യ കൂടുതല്‍ വഷളാക്കിയത്

By Manu

പൂനെ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ബാറ്റിങ് തകര്‍ച്ച ലോക ഒന്നാംനമ്പര്‍ ടീം കൂടിയായ ഇന്ത്യയെ മറ്റൊരു നാണക്കേടിലേക്ക് തള്ളിയിട്ടു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 260നു മറുപടിയില്‍ ടീം ഇന്ത്യ കേവലം 105 റണ്‍സിനു തകര്‍ന്നടിയുകയായിരുന്നു.

1

11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഏഴു വിക്കറ്റുകള്‍ ഇന്ത്യ കളഞ്ഞുകുളിച്ചത്. ഇതു ഇന്ത്യയുടെ പുതിയ റെക്കോര്‍ഡ് കൂടിയാണ്. 1990ല്‍ ന്യൂസിലന്‍ഡിനെതിരേ 18 റണ്‍സ് നേടുന്നതിനിടെ ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.

മൂന്നു വിക്കറ്റിന് 94 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് 48 പന്തുകള്‍ക്കിടെ ഇന്ത്യ 105ന് പുറത്തായത്. 19 പന്തുകള്‍ക്കിടെ ഇന്ത്യയുടെ അഞ്ചു വിക്കറ്റുകള്‍ കടപുഴക്കിയ സ്പിന്നര്‍ സ്റ്റീവ് ഒകീഫെയാണ് ഇന്ത്യയെ നാണക്കേടിലേക്കു തള്ളിയിട്ടത്. ഇന്ത്യക്കെതിരേ കുറഞ്ഞ പന്തില്‍ അഞ്ചു വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളര്‍ കൂടിയാണ് അദ്ദേഹം. 2011ല്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് 16 പന്തുകള്‍ക്കിടെ അഞ്ചു വിക്കറ്റ് വീഴ്ത്തിയതാണ് ഇതുവരെയുള്ള റെക്കോര്‍ഡ്.

Story first published: Friday, February 24, 2017, 18:08 [IST]
Other articles published on Feb 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X