വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നു കളിയില്‍ 2,090 റണ്‍സ്!!!, ജാദവിന്റെ ഉദയം, യുവിയുടെ തിരിച്ചുവരവ്, ഇനിയുമുണ്ട് പലതും!!

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയില്‍ മറക്കാനാവാത്ത നിരവധി മൂഹൂര്‍ത്തങ്ങള്‍ പിറന്നു

By Manu

കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കു ത്രില്ലര്‍ സിനിമ കണക്കെ ക്ലൈമാക്‌സായപ്പോള്‍ പല അവിസ്മരണീയ മുഹൂര്‍ത്തങ്ങളും പുതിയ ഹീറോയുടെ ഉദയവുമെല്ലാം ക്രിക്കറ്റ് പ്രേമികള്‍ കണ്ടു. ആരാധകര്‍ക്കു പ്രിയങ്കരനായ യുവരാജ് സിങിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിനും പരമ്പര സാക്ഷിയായി.

റണ്‍മഴയില്‍ റെക്കോഡിട്ടു

മൂന്നു മല്‍സരങ്ങള്‍ മാത്രമുള്ള പരമ്പരയില്‍ ആകെ പിറന്നത് 2090 റണ്‍സാണ്. മൂന്നോ അതില്‍ക്കുറവോ മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇതാദ്യമായാണ് ഇത്രയുമധികം റണ്‍സൊഴുകുന്നത്. 2007ലെ ഏഷ്യാ കപ്പിലെ 1892 റണ്‍സ് ഇതോടെ പഴങ്കഥയാവുകയായിരുന്നു.

ആറു തവണ ടീം സ്‌കോര്‍ 300 കടന്നു

പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഇരുടീമിന്റെയും സ്‌കോര്‍ 300 കടന്നു. ഇതിനു മുമ്പ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ മാത്രമേ ആറു തവണ ടീം സ്‌കോര്‍ 300 പിന്നിട്ടിട്ടുള്ളൂ. 2013ല്‍ ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒമ്പതു വട്ടം 300 റണ്‍സ് ടീമുകള്‍ മറികടന്നിരുന്നു.

 ജാദവ ഉദയം

ഇന്ത്യന്‍ ക്രിക്കറ്റിന് ഈ പരമ്പരയിലൂടെ പുതിയൊരു ഹീറോയെക്കൂടി ലഭിച്ചിരിക്കുന്നു. കേദാര്‍ ജാദവ്. മൂന്നു കളികളില്‍ 77.33 ശരാശരിയില്‍ താരം നേടിയത് 232 റണ്‍സാണ്. 120 ആണ് ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും ജാദവാണ്. മാത്രമല്ല ജാദവിന്റെ സ്‌ട്രൈക്ക് റേറ്റും ശ്രദ്ധേയമാണ്. 144.09 ആണ് സ്‌ട്രൈക്ക്‌റേറ്റ്. ഒരു പരമ്പരയില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് കൂടിയാണിത്.

 ഇംഗ്ലണ്ട് മൂന്നുവട്ടം 300 തികയ്ക്കുന്നത് രണ്ടാംതവണ

ഇംഗ്ലണ്ട് രണ്ടാം തവണാണ് ഒരു പരമ്പരയില്‍ മൂന്നുവട്ടം 300ല്‍ അധികം റണ്‍സ് നേടുന്നത്. ഇതിനു മുമ്പ് ഒരിക്കല്‍ മാത്രമേ അവര്‍ക്ക് ഇതിനായിട്ടുള്ളൂ. 2015ല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നാലു തവണ ഇംഗ്ലീഷുകാര്‍ 300 കടന്നിട്ടുണ്ട്.

കോലിയും റെക്കോഡ് ബുക്കില്‍

സ്ഥിരം ക്യാപ്റ്റനായി ചുമതലയേറ്റ ആദ്യ പരമ്പരയില്‍ തന്നെ വിരാട് കോലി ചരിത്രത്തില്‍ സ്വന്തം പേരും കുറിച്ചു. ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച ക്യാപ്റ്റനെന്ന റെക്കോഡിനാണ് കോലി അവകാശിയായത്. 17 ഇന്നിങ്‌സുക ളിലായിരുന്നു താരത്തിന്റെ നേട്ടം. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സിന്റെ പേരിലുള്ള (18 കളികളില്‍ 1000) റെക്കോഡാണ് കോലി തിരുത്തിയത്.

കോലിക്കു കീഴില്‍ ആദ്യ തോല്‍വി

കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്കു നേരിട്ട നാട്ടില്‍ നേരിട്ട ആദ്യ തോല്‍വിയായിരുന്നു അവസാന മല്‍സരത്തിലേത്. ഇതിനു മുമ്പ് 10 ടെസ്റ്റുകളില്‍ ജയിച്ച ഇന്ത്യ രണ്ടെണ്ണത്തില്‍ സമനില വഴങ്ങി. ഏഴ് ഏകദിനങ്ങളിലും കോലിക്കു കീഴില്‍ ഇന്ത്യ വെന്നിക്കൊടി നാട്ടി.

യുവരാജ് കംബാക്ക്

തന്റെ കാലം കഴിഞ്ഞെന്ന് പരിഹസിച്ചവര്‍ക്ക് യുവരാജ് ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ പരമ്പര കൂടിയാണിത്. കട്ടക്കിലെ രണ്ടാം ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ച്വറി പഴയ യുവിയെയാണ് തിരിച്ചുകൊണ്ടുവന്നത്. 127 പന്തില്‍ 21 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം യുവി 150 റണ്‍സാണ് വാരിക്കൂട്ടിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ കൂടിയാണിത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ 210 റണ്‍സോടെ യുവി മൂന്നാമതെത്തുകയും ചെയ്തു.

പഴയ ധോണിയും തിരിച്ചെത്തി

യുവരാജിന്റെ മാത്രമല്ല ക്യാപ്റ്റനാവുന്നതിനു മുമ്പ് എതിര്‍ ബൗളര്‍മാരെ തല്ലിച്ചതച്ച മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെ ത്തിയതിനും പരമ്പര സാക്ഷിയായി. രണ്ടാം ഏകദിനത്തില്‍ 122 പന്തില്‍ 10 ബൗണ്ടറികളും ആറുസിക്‌സറുമടക്കം ധോണി 134 റണ്‍സാണ് നേടിയത്.

Story first published: Monday, January 23, 2017, 14:48 [IST]
Other articles published on Jan 23, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X