വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത് പെണ്ണുങ്ങളിലെ രോഹിത് ശർമ... ദീപ്തി ശർമ 188!! ഇന്ത്യൻ വനിതകൾക്ക് 249 റൺസിന്റെ വമ്പൻ ജയം!!!

By Muralidharan

കേപ്ടൗൺ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലുമുണ്ട് ഒരു സച്ചിന്‍ തെണ്ടുൽക്കർ. പേര് മിതാലി രാജ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏത് മുൻനിര ബാറ്റ്സ്മാനെയും നാണിപ്പിക്കുന്നതാണ് മിതാലി രാജിന്റെ കണക്കുകൾ. ഇപ്പോഴിതാ ഇന്ത്യൻ വനിതാ ക്രിക്കറ്റിന് കൂറ്റൻ സ്കോറുകൾ അടിച്ചുകൂട്ടുന്ന ഒരു ശർമയെയും കൂടി കിട്ടിയിരിക്കുന്നു. പേര് ദീപ്തി ശർമ. 188 റൺസാണ് അയർലന്‌‍ഡിനെതിരെ ദീപ്തി ശർമ അടിച്ചത്.

<strong>കളികൾ എന്ത് വേണമെങ്കിലും കളിക്കാം, പക്ഷേ ഇത്തവണ മുംബൈ ഇന്ത്യൻസ് ഐപിഎൽ ജേതാക്കളാകില്ല!!!</strong>കളികൾ എന്ത് വേണമെങ്കിലും കളിക്കാം, പക്ഷേ ഇത്തവണ മുംബൈ ഇന്ത്യൻസ് ഐപിഎൽ ജേതാക്കളാകില്ല!!!

<strong>നിതീഷ് റാണ പുറത്തുപോകും, റായുഡു ഇൻ.. കുറഞ്ഞത് 5 മാറ്റങ്ങൾ... ഇതാ പുനെക്കെതിരായ മുംബൈ ഇന്ത്യൻസ് XI !!</strong>നിതീഷ് റാണ പുറത്തുപോകും, റായുഡു ഇൻ.. കുറഞ്ഞത് 5 മാറ്റങ്ങൾ... ഇതാ പുനെക്കെതിരായ മുംബൈ ഇന്ത്യൻസ് XI !!

കിടിലം കൊള്ളിക്കുന്ന അന്യഗ്രഹ കാഴ്ചകളിലൂടെ തുടരുന്ന ഏലിയൻ പരമ്പര.. ശൈലന്റെ ഏലിയൻ; കോവിനന്റ് റിവ്യൂ!!

ഓപ്പണറായി ക്രീസിലെത്തിയ ശർമ 165 പന്തുകൾ നേരിട്ടു. 27 ഫോറും രണ്ട് സിക്സും പറത്തി. വനിതാ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. പുരുഷ ക്രിക്കറ്റിൽ 264 റൺസെടുത്ത രോഹിത് ശർമയുടെ പേരിലാണ് ഈ റെക്കോർഡ്. ഓപ്പണർ പൂനം റൗത്തിനൊപ്പം ദീപ്തി ശർമ അടിച്ചെടുത്തത് 320 റൺസാണ്. ഇതും ഒരു റെക്കോർഡാണ്. റൗത്ത് റിട്ടയർ ചെയ്തില്ലെങ്കിൽ സ്കോർ ഇനിയും ഉയർന്നേനെ.

deeptisharma-

നിശ്ചിത 50 ഓവറിൽ ഇന്ത്യയുടെ സ്കോർ 358 ലെത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയർലൻഡാകട്ടെ ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ ഒന്ന് പൊരുതാൻ പോലും നിന്നില്ല. 40 ഓവറിൽ വെറും 109 റൺസിന് ഓളൗട്ടായി. ഇന്ത്യയ്ക്ക് 249 റൺസിന്റെ ഉജ്വലവിജയം. ഇന്ത്യയ്ക്ക് വേണ്ടി പാണ്ഡെ ഒമ്പതോവറിൽ 16 റൺസിന് മൂന്നും ഗെയ്ക്ക് വാദ് എട്ടോവറിൽ 16 റൺസിന് നാലും വിക്കറ്റ് വീഴ്ത്തി.

Story first published: Tuesday, May 16, 2017, 14:54 [IST]
Other articles published on May 16, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X