വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാര്‍ത്ഥിവ് പട്ടേലിനെ ഒഴിവാക്കി; ബംഗ്ലദേശിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു...

വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും, തമിഴ്‌നാടിന്റെ ഓപ്പണര്‍ താരം അഭിനവ് മുകുന്ദും തിരിച്ചെത്തിയതാണ് ടീമിലുണ്ടായ പ്രധാനമാറ്റം.

By Afeef Musthafa

ദില്ലി: ബംഗ്ലദേശിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും, തമിഴ്‌നാടിന്റെ ഓപ്പണര്‍ താരം അഭിനവ് മുകുന്ദും തിരിച്ചെത്തിയതാണ് ടീമിലുണ്ടായ പ്രധാനമാറ്റം. വിരാട് കോലി ക്യാപ്റ്റനായ പതിനാറംഗ ടെസ്റ്റ് ടീമിനെയാണ് ബിസിസിഐ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.

വിക്കറ്റ് കീപ്പറായിരുന്ന വൃദ്ധിമാന്‍ സാഹയ്ക്ക് പരിക്കേറ്റതിനാലാണ് ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമില്‍ പാര്‍ത്ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളില്‍ കീപ്പിംഗിലും ബാറ്റിംഗിലും ഒരു പോലെ പാര്‍ത്ഥിവ് പട്ടേല്‍ തിളങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്ക് ഭേദമായി വൃദ്ധിമാന്‍ സാഹ തിരിച്ചെത്തിയതാണ് പാര്‍ത്ഥിവ് പട്ടേലിന് വിനയായത്.

indiantestteam

തമിഴ്‌നാടിന്റെ ഇടംകൈയ്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ അഭിനവ് മുകുന്ദും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഫെബ്രുവരി 9 മുതല്‍ ഹൈദരാബാദിലാണ് ബംഗ്ലദേശിനെതിരെയുള്ള മത്സരം. ടീമംഗങ്ങള്‍: വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), അഭിനവ് മുകുന്ദ്, കരുണ്‍ നായര്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, അമിത് മിശ്ര, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, ഭൂവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ.

Story first published: Tuesday, January 31, 2017, 19:57 [IST]
Other articles published on Jan 31, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X