വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധവാന് പിന്നാലെ പൂജാരയ്ക്കും സെഞ്ചുറി.. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയ്ക്ക് സ്വന്തം!!

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിംഗ്

By Muralidharan

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. പരിക്ക് മൂലം ഓപ്പണർമാരായ മുരളി വിജയ്, ലോകേഷ് രാഹുൽ എന്നിവർ ടീമിലില്ല. രോഹിത് ശർമയ്ക്കും ടീമിൽ ഇടം കിട്ടിയില്ല.

വനിതാ ലോകകപ്പിന്റെ ഫൈനലിൽ പെണ്ണുങ്ങൾ തോറ്റതിന് പാവം ധോണിയെന്ത് പിഴച്ചു.. നിലത്ത് നിർത്താത്ത ട്രോളുകൾ!!!വനിതാ ലോകകപ്പിന്റെ ഫൈനലിൽ പെണ്ണുങ്ങൾ തോറ്റതിന് പാവം ധോണിയെന്ത് പിഴച്ചു.. നിലത്ത് നിർത്താത്ത ട്രോളുകൾ!!!

ചേതേശ്വർ പൂജാര

ചേതേശ്വർ പൂജാര

ശിഖര്‍ ധവാന് പുറമേ ചേതേശ്വർ പൂജാരയും ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറിയടിച്ചു. പൂജാരയും രഹാനെയും ചേർന്ന് വെറും 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യയെ 350 കടത്തുകയും ചെയ്തു.

വിരാട് കോലി

വിരാട് കോലി

എട്ട് പന്തിൽ വെറും 3 റൺസെടുക്കാനേ ക്യാപ്റ്റൻ വിരാട് കോലിക്ക് കഴിഞ്ഞുള്ളൂ. സ്കോര്‍ 286 ൽ എത്തിയപ്പോണ് ഇന്ത്യയ്ക്ക് കോലിയെ നഷ്ടമായത്.

ധവാന്റെ സെഞ്ചുറി

ധവാന്റെ സെഞ്ചുറി

സെഞ്ചുറിയോടെ ശിഖര്‍ ധവാനാണ് ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കം നൽകിയത്. 12 റൺസെടുത്ത മുകുന്ദിനെ നഷ്ടമായെങ്കിലും ധവാൻ - പൂജാര സഖ്യം ഇന്ത്യയെ കൂടുതൽ വിക്കറ്റ് പോകാതെ 175 കടത്തി.

ഒന്നാം വിക്കറ്റ് മുകുന്ദ്

ഒന്നാം വിക്കറ്റ് മുകുന്ദ്

ഗാലെ ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്മായി. 12 റൺസെടുത്ത അഭിനവ് മുകുന്ദാണ് പുറത്തായത്. 27 റൺസെടുത്താണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്.

ഹർദീക് പാണ്ഡ്യയ്ക്ക് അരങ്ങേറ്റം

ഹർദീക് പാണ്ഡ്യയ്ക്ക് അരങ്ങേറ്റം

മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ഓൾറൗണ്ടർ ഹർദീക് പാണ്ഡ്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ഗാലെ ടെസ്റ്റിന്റെ പ്രത്യേകത. പാണ്ഡ്യ കളിച്ചേക്കുമെന്ന് ക്യാപ്റ്റൻ കോലി ഇന്നലെ തന്നെ സൂചന നല്‍കിയിരുന്നു.

രോഹിത് ഔട്ട്

രോഹിത് ഔട്ട്

നാല് ബൗളർമാരും ഒരു ഓൾറൗണ്ടറും ഒരു വിക്കറ്റ് കീപ്പറും അഞ്ച് ബാറ്റ്സ്മാൻമാരും. ഇതാണ് ഒന്നാം ടെസ്റ്റിന് ഇന്ത്യയുടെ കോംപിനേഷൻ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് അവസാന ഇലവനില്‍ ഇടം കിട്ടിയില്ല.

ഓപ്പണർമാരായി ഇവർ

ഓപ്പണർമാരായി ഇവർ

മുരളി വിജയ്, ലോകേഷ് രാഹുൽ എന്നിവർ പരിക്കേറ്റ് കളിക്കാതിരിക്കുന്ന സാഹചര്യത്തിൽ പുതിയൊരു ഓപ്പണിങ് കോംപിനേഷനാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ശിഖർ ധവാനും അഭിനവ് മുകുന്ദും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുന്നു.

ടീം ഇങ്ങനെ

ടീം ഇങ്ങനെ

ഗാലെ ടെസ്റ്റിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ ഇങ്ങനെയാണ് - ധവാൻ, മുകുന്ദ്, പൂജാര, കോലി, രഹാനെ, സാഹ, പാണ്ഡ്യ, അശ്വിൻ, ജഡേജ, ഉമേഷ് യാദവ്, ഷമി.

Story first published: Wednesday, July 26, 2017, 16:58 [IST]
Other articles published on Jul 26, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X