വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു കലണ്ടര്‍ വര്‍ഷം മൂന്നാമത്തെ ഡബിള്‍ സെഞ്ചുറി... മുത്താണ് വിരാട് കോലി!

By Muralidharan

മുംബൈ: ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഡബിള്‍സെഞ്ചുറിയടിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ബഹുമതി ഇനി വിരാട് കോലിക്ക് സ്വന്തം. സുനില്‍ ഗാവസ്കറും സച്ചിനും ഗാംഗുലിയും ദ്രാവിഡും അടങ്ങിയ ഇതിഹാസങ്ങള്‍ക്ക് പറ്റാത്ത കാര്യമാണ് 28കാരന്‍ കോലി അടിച്ചെടുത്തത്.

അപകടത്തിലായിരുന്ന ഇന്ത്യന്‍ സ്‌കോര്‍ രവീന്ദ്ര ജഡേജയെയും ജയന്ത് യാദവിനെയും കൂട്ടുപിടിച്ചാണ് വിരാട് കോലി രക്ഷിച്ചെടുത്തത്. ഇരട്ടസെഞ്ചുറിയുടെ കാര്യത്തില്‍ മാത്രമല്ല, ഒരു കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ്, ഏറ്റവും കൂടുതല്‍ സെഞ്ചുറി തുടങ്ങിയ റെക്കോര്‍ഡ് പട്ടികകളിലും വിരാട് കോലി ഇടം പിടിച്ചു.

ബെസ്റ്റ് ഓഫ് ഇന്ത്യന്‍ ക്യാപ്റ്റന്‍

ബെസ്റ്റ് ഓഫ് ഇന്ത്യന്‍ ക്യാപ്റ്റന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് വിരാട് കോലി സ്വന്തം പേരിലാക്കിയത്. 225 റണ്‍സെടുത്തപ്പോഴാണ് കോലി ഇക്കാര്യത്തില്‍ ഒന്നാമനായത്. മറികടന്നത് എം എസ് ധോണിയെ.

ആയിരം റണ്‍സ് കടന്നു

ആയിരം റണ്‍സ് കടന്നു

ഒരു കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ് എന്ന നേട്ടവും കോലി ഈ വര്‍ഷം സ്വന്തമാക്കി. സച്ചിനും ദ്രാവിഡിനും ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് ഇക്കാര്യത്തില്‍ കോലി

സച്ചിന് മുന്നില്‍

സച്ചിന് മുന്നില്‍

ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ക്യാപ്റ്റന്‍ എന്ന പട്ടികയില്‍ കോലി സച്ചിനെ മറികടന്നു. ഏഴ് സെഞ്ചുറികളാണ് സച്ചിന്. കോലിക്ക് ഇത് എട്ടാമത്തേതാണ്. അസ്ഹറുദ്ദീന്‍ (9) ഗാവസ്‌കര്‍ 11 എന്നിവരാണ് ഈ നേട്ടത്തില്‍ കോലിയുടെ മുന്നിലുള്ളത്.

ക്യാപ്റ്റന്റെ കളി

ക്യാപ്റ്റന്റെ കളി

340 പന്തില്‍ 25 ഫോറും 1 സിക്‌സും സഹിതമാണ് വിരാട് കോലിയുടെ മാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്‌സ്. 235 റണ്‍സെടുത്ത് ഇന്ത്യന്‍ ലീഡ് 200 കടത്തിയ ശേഷമാണ് കോലി പുറത്തായത്.

ജയന്ത് യാദവിനും സെഞ്ചുറി

ജയന്ത് യാദവിനും സെഞ്ചുറി

ഒമ്പതാം നമ്പറില്‍ ഇറങ്ങി സെഞ്ചുറി നേടിയ ജയന്ത് യാദവാണ് ഇന്ത്യയുടെ മറ്റൊരു താരം. യാദവിന്റെ ആദ്യത്തെ സെഞ്ചുറിയാണിത്. 204 പന്തില്‍ 13 ബൗണ്ടറികള്‍ സഹിതമാണ് യാദവ് 104 റണ്‍സെടുത്തത്.

കളി ഇന്ത്യയുടെ കയ്യില്‍

കളി ഇന്ത്യയുടെ കയ്യില്‍

ഇംഗ്ലണ്ടിന്റെ 400 റണ്‍സിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 531 റണ്‍സെടുത്തു. ആകെ 231 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഒന്നര ദിവസം ശേഷിക്കേ കളി ഇന്ത്യയുടെ കയ്യിലാണ് എന്ന് പറയാം.

Story first published: Sunday, December 11, 2016, 13:21 [IST]
Other articles published on Dec 11, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X