വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ വീണ്ടും അതേ വേദിയില്‍...ഭീഷണി അതേ വില്ലന്‍!! ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്

ആദ്യ കളി മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു

By Manu

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഇന്നു പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് മല്‍സരം തുടങ്ങുന്നത്. അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാമത്തെ കളിയാണിത്. ഇതേ വേദിയില്‍ നടന്ന ആദ്യത്തെ മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇന്നത്തെ കളിക്കും കാലാവസ്ഥ വില്ലനാവുന്നുണ്ട്. അതുകൊണ്ടു തന്നെ മികച്ച ഒരു മല്‍സരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. അനില്‍ കുംബ്ലെ പരിശീലകസ്ഥാനമൊഴിഞ്ഞ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്.

ആദ്യ ഏകദിനം

ആദ്യ ഏകദിനം

പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയാണ് മഴ വില്ലനായി എത്തിയത്. ഇന്ത്യ 39.2 ഓവറില്‍ മൂന്നു വിക്കറ്റിന് 199 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ശിഖര്‍ ധവാന്‍ (87), അജിന്‍ക്യ രഹാനെ (62) എന്നിവര്‍ അര്‍ധസെഞ്ച്വറിയുമായി മിന്നിയിരുന്നു.

ഇന്നും മഴ ഭീഷണി

ഇന്നും മഴ ഭീഷണി

ആദ്യ മല്‍സരത്തെപ്പോലെ ഇന്നു കളിക്കു മഴയുടെ ഭീഷണിയുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി മഴയുള്ളതിനാല്‍ ഇന്നത്തെ കളിക്കും മഴ വെല്ലവുവിളിയായേക്കും. മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

ഇന്ത്യക്ക് ശക്തമായ ടീം

ഇന്ത്യക്ക് ശക്തമായ ടീം

ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ റണ്ണറപ്പായ ശേഷമാണ് ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനത്തിനെത്തിയത്. ചാമ്പ്യന്‍സ് ട്രോഫിയിലുണ്ടായിരുന്ന ചില താരങ്ങള്‍ക്കു വിശ്രമം നല്‍കിയതൊഴിച്ചാല്‍ ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്.

ധോണിക്കും യുവിക്കും നിര്‍ണായകം

ധോണിക്കും യുവിക്കും നിര്‍ണായകം

ഇന്ത്യന്‍ ടീമിലെ വെറ്ററന്‍ താരങ്ങളായ മഹേന്ദ്രസിങ് ധോണിക്കും യുവരാജ് സിങിനും ഏറെ നിര്‍ണായകമാണ് ഈ ടൂര്‍ണമെന്റ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ വലിയ ഇന്നിങ്‌സുകളൊന്നും കളിക്കാന്‍ ഇരുവര്‍ക്കുമായില്ല. അതുകൊണ്ടു തന്നെ ദേശീയ ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ധോണിക്കും യുവിക്കും ഫോമിലേക്കുയര്‍ന്നേ തീരൂ.

കുംബ്ലെയില്ലാതെ ആദ്യം

കുംബ്ലെയില്ലാതെ ആദ്യം

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോടേറ്റ വന്‍ പരാജയത്തിനു ശേഷം കോച്ച് അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനാല്‍ പരിശീലകനില്ലാതെയാണ് ഇന്ത്യ കരീബിയയില്‍ കളിക്കുന്നത്. നായകന്‍ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസത്തെസ തുടര്‍ന്നാണ് കുംബ്ലെ രാജിവച്ചത്.

അവര്‍ക്ക് അവസരം

അവര്‍ക്ക് അവസരം

ധോണിക്കും യുവിക്കുമെന്ന പോലെ രണ്ടു യുവതാരങ്ങള്‍ക്കും കഴിവ് പുററത്തെടുക്കാനുള്ളതാണ് ഈ പരമ്പര. ഐപിഎല്ലിലും പ്രാദേശിക ക്രിക്കറ്റിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച റിഷഭ് പന്ത്, കുല്‍ദീപ് യാദവ് എന്നിവര്‍ മികച്ച പ്രകടനത്തോടെ ടീമില്‍ സ്ഥാനമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.

തിരിച്ചുവരവിന് വിന്‍ഡീസ്

തിരിച്ചുവരവിന് വിന്‍ഡീസ്

സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം തീര്‍ച്ചയായും വിന്‍ഡീസിനുണ്ട്. ഇന്ത്യക്കെതിരായ പരമ്പരയ്ക്കു മുമ്പ് അഫ്ഗാനിസ്താനെതിരേ നടന്ന പരമ്പരയില്‍ 1-1ന്റെ സമനില വഴങ്ങിയതിന്റെ ആഘാതത്തിലാണ് വിന്‍ഡീസ് വീണ്ടും പാഡണിയുന്നത്. ജാസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ടീമിന്റെ നായകന്‍.

Story first published: Sunday, June 25, 2017, 15:18 [IST]
Other articles published on Jun 25, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X