വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കുരങ്ങനെപ്പോലെ പെരുമാറരുത്!

By Muralidharan

ബെംഗളൂരു: ഇന്ത്യയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എന്നത് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് എന്നും ആ സ്ഥാനത്തിരിക്കുന്ന ആള്‍ കുരങ്ങനെ പോലെ ഗ്രൗണ്ടില്‍ പെരുമാറരുത് എന്നും മുന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാണി. ഇന്ത്യയുടെ ന്യൂജെന്‍ ക്രിക്കറ്റ് താരങ്ങളില്‍ ചിലരോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് 1983 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗമായിരുന്ന കിര്‍മാണി ഇങ്ങനെ പറഞ്ഞത്.

എം എസ് ധോണിയാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളതില്‍ ഏറ്റവും മികച്ച ക്യാപ്റ്റനെന്നും കിര്‍മാണി പറഞ്ഞു. ക്യാപ്റ്റന്‍ അങ്ങേയറ്റം ആദരവ് അര്‍ഹിക്കുന്ന ആളായിരിക്കണം. അയാള്‍ രാജ്യത്തിന്റെ അംബാസിഡര്‍ ആണ്. അതാണ് ഒരു മാന്യന്റെ ലക്ഷണം. ധോണി അത്തരത്തില്‍ ഒരാളാണ്. കളിക്കളത്തില്‍ നിങ്ങള്‍ക്ക് ഒരു കുരങ്ങനെപ്പോലെ പെരുമാറാന്‍ പറ്റില്ല. ഇന്ത്യയ്ക്ക് ഇനി വരാനിരിക്കുന്ന ക്യാപ്റ്റന്മാരും ധോണിയുടെ പാത പിന്‍തുടരണം.

kohli-dhoni

ഒരു വിക്കറ്റോ ക്യാച്ചോ എടുത്തതിന് ശേഷം അലറാനോ തുള്ളിച്ചാടാനോ പാടില്ല. അതൊക്കെ ഫുട്‌ബോളിന് പറഞ്ഞിട്ടുള്ളതാണ്. അത് ക്രിക്കറ്റിന് പറ്റിയതല്ല. ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്. ക്രികറ്റ് ഫുട്‌ബോളായി മാറരുത്. അവിടെ കളിക്കാര്‍ ജേഴ്‌സിയൊക്കെ വലിച്ചൂരി എന്ന് വരും. ക്യാമറകള്‍ തങ്ങളെ ലക്ഷ്യം വെക്കുന്നത് കൊണ്ടാകാം ന്യൂജെന്‍ താരങ്ങള്‍ ഈ കോപ്രായങ്ങള്‍ കാണിക്കുന്നത് എന്നും കിര്‍മാണി പറഞ്ഞു.

Story first published: Friday, June 26, 2015, 13:46 [IST]
Other articles published on Jun 26, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X