വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗെയ്ല്‍ ആടിത്തകര്‍ത്തു, പഞ്ചാബ് തോറ്റത് 138 റണ്‍സിന്

ബെംഗളൂരു: ക്രിസ് ഗെയ്‌ലിന്റെ സെഞ്ചുറി മികവില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് 226 റണ്‍സ് അടിച്ചപ്പോഴേ കളി എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമായിരുന്നു. ഫോമിലല്ലാത്ത ബാറ്റിംഗ് നിര കൊണ്ട് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ എത്ര വരെ പോകും എന്നത് മാത്രമായിരുന്നു ചോദ്യം. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. മറ്റൊരു കൂട്ടത്തകര്‍ച്ചയോടെ പഞ്ചാബ് 138 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി.

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സേവാഗിനെ ഒഴിവാക്കിയാണ് പഞ്ചാബ് കളിക്കാനിറങ്ങിയത്. പക്ഷേ അതുകൊണ്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല. രണ്ടാമത്തെ ഓവര്‍ മുതല്‍ അടിച്ചുതുടങ്ങിയ ക്രിസ് ഗെയ്‌ലിനെ പലവട്ടം വിട്ടുകളഞ്ഞതിന് വലിയ വില കൊടുക്കേണ്ടി വന്നു അവര്‍ക്ക്. ഈ സീസണില്‍ ഗെയ്‌ലിന്റെ ആദ്യത്തെ സെഞ്ചുറിയാണിത്. എട്ടാം സീസണിലെ വേഗമേറിയ സെഞ്ചുറിയും ഇത് തന്നെ,

ഗെയ്‌ലാട്ടത്തിന്റെ ചിത്രങ്ങള്‍ കാണൂ

ക്രിസ് ഗെയ്‌ലടിച്ചാല്‍...

ക്രിസ് ഗെയ്‌ലടിച്ചാല്‍...

57 പന്തുകള്‍. ഇതില്‍ 7 ഫോര്‍, 12 സിക്‌സ്. ആകെ സ്‌കോര്‍ 117. ഇത്രേയുള്ളൂ ക്രിസ് ഗെയ്‌ലിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് പറയാന്‍. കൂറ്റന്‍ സിക്‌സുകള്‍, പവര്‍ഫുള്‍ ഷോട്ടുകള്‍ - അങ്ങനെ ബാക്കിയെല്ലാം പഴയ കഥ തന്നെ.

സ്‌ഫോടനം

സ്‌ഫോടനം

രണ്ടാമത്തെ ഓവറില്‍ മിച്ചല്‍ ജോണ്‍സനെ രണ്ട് ഫോറിനും രണ്ട് സിക്‌സിനും പറത്തി തുടങ്ങിയതാണ് ഗെയ്ല്‍. പിന്നെ പിടികൊടുത്തത് പതിനേഴാമത്തെ ഓവറില്‍. അപ്പോഴേക്കും ടീം ടോട്ടല്‍ 190 ലെത്തിയിരുന്നു.

കോലി മെല്ലെ മെല്ലെ

കോലി മെല്ലെ മെല്ലെ

ഗെയ്‌ലിന്റെ ബാറ്റിംഗ് ആസ്വദിച്ച് ഒരറ്റത്ത് നിന്നുകൊടുക്കേണ്ട പണിയേ കോലിക്ക് ഉണ്ടായുള്ളൂ. 32 റണ്‍സെടുത്ത് കോലി പുറത്താകുമ്പോള്‍ ടീമിന്റെ ടോട്ടല്‍ ഗെയ്ല്‍ 119 ല്‍ എത്തിച്ചിരുന്നു.

ഡിവില്ലിയേഴ്‌സ് വെറുതെയിരിക്കുമോ

ഡിവില്ലിയേഴ്‌സ് വെറുതെയിരിക്കുമോ

ഇങ്ങനെ ഒരു തുടക്കം കിട്ടിയാല്‍ പിന്നെ ഡിവില്ലിയേഴ്‌സ് വെറുതെയിരിക്കുമോ. 24 പന്തില്‍ 3 ഫോറും 4 സിക്‌സും പറത്തി 47 റണ്‍സെടുത്തു എ ബി ഡി.

അക്ഷര്‍ പട്ടേലിന് ഫിഫ്റ്റി

അക്ഷര്‍ പട്ടേലിന് ഫിഫ്റ്റി

പഞ്ചാബ് സ്പിന്നര്‍ അക്ഷര്‍ പട്ടേലിന് നേരെയും കാണാം ഒരു ഫിഫ്റ്റി. അത് പക്ഷേ ബാറ്റ് കൊണ്ടല്ല എന്ന് മാത്രം. നാലോവറില്‍ അക്ഷര്‍ കൊടുത്തത് 50 റണ്‍സാണ്. 21 പന്തില്‍ 40 റണ്‍സോടെ അക്ഷര്‍ പക്ഷേ ബാറ്റിംഗില്‍ തിളങ്ങി

തകര്‍ന്ന് തരിപ്പണമായി

തകര്‍ന്ന് തരിപ്പണമായി

വെറും 88 റണ്‍സിനാണ് പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ് പുറത്തായത്. സീസണില്‍ പല തവണയായി അവര്‍ 100 പോലും തികയ്ക്കാതെ പുറത്താകുന്നു.

Story first published: Thursday, May 7, 2015, 10:27 [IST]
Other articles published on May 7, 2015
Read in English: IPL 2015: RCB crush KXIP
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X