ഹൈദരാബാദ്: ബെൻ സ്റ്റോക്സ് ഇല്ലാതെ തളർന്ന് പോകും എന്ന് എല്ലാവരും കരുതിയ റൈസിങ് പുനെ സൂപ്പർജയൻറ്സ് എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. അതും കരുത്തരായ മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ തച്ച് തകർത്ത്.
സ്റ്റോക്സിൻറെ അഭാവത്തിൽ എം എസ് ധോണി ബാറ്റിംഗിലും വാഷിംഗ്ടൺ സുന്ദർ ബൗളിംഗിലും കാഴ്ച വെച്ച അത്ഭുത പ്രകടനങ്ങളാണ് പുനെയ്ക്ക് കരുത്തായത്. തക്ക സമയത്ത് രഹാനെയും ഫോമിലായി. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ടീം കോംപിനേഷനിൽ കാര്യമായ മാറ്റം വരുത്തേണ്ട കാര്യം പുനെയ്ക്ക് ഇല്ല. ഫൈനലിൽ മുംബൈയ്ക്കെതിരെ ഇതാകും പുനെയുടെ ഫൈനൽ ഇലവൻ
1. അജിൻക്യ രഹാനെ
2. രാഹുൽ ത്രിപാഠി
3. സ്റ്റീവ് സ്മിത്ത്
4. മനോജ് തിവാരി
5. എം എസ് ധോണി
6. ഡാൻ ക്രിസ്റ്റ്യൻ
7. വാഷിംഗ്ടൺ സുന്ദർ
8. ലോക്കി ഫെർഗൂസൻ
9. ഷാർദുൾ താക്കൂർ
10. ആദം സാംപ
11. ജയദവ് ഉനദ്കത്ത്