വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു ബാംഗ്ലൂര്‍ ദുരന്തം.. വിരാട് കോലിയുടെ ടീമിനെ കൊല്‍ക്കത്ത തേച്ചൊട്ടിച്ചുകളഞ്ഞു.. വെറും 49 ഓളൗട്ട്!

By Muralidharan

ഇങ്ങനെ ഒരു ഗതി ശത്രുക്കള്‍ക്ക് പോലും വരുത്തരുതേ എന്നാകും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്നലത്തെ ബാറ്റിംഗ് കണ്ടവര്‍ക്ക് തോന്നുക. ജയിക്കാന്‍ 132 റണ്‍സ് മാത്രം മതിയായിരുന്ന ബാംഗ്ലൂര്‍ വെറും 49 റണ്‍സിനല്ലേ കൂടാരം കയറിയത്. അതും വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലും ഒക്കെ അടങ്ങിയ ബാംഗ്ലൂര്‍ ബാറ്റിംഗ് നിര.. കാണാം കൊല്‍ക്കത്ത - ബാംഗ്ലൂര്‍ കളിയിലെ ഹൈലൈറ്റ്‌സ്.

ഗോള്‍ഡന്‍ ഡക്കായി വിരാട് കോലി

ഗോള്‍ഡന്‍ ഡക്കായി വിരാട് കോലി

നേരിട്ട ആദ്യപന്തില്‍ പുറത്താകുന്ന വിരാട് കോലി എന്നത് ക്രിക്കറ്റിലെ ഒരു അപൂര്‍വ കാഴ്ചകളില്‍ ഒന്നാണ്. സൈറ്റ് സ്‌ക്രീനിന് മുമ്പിലെ അനക്കമാണത്രെ വിരാടിന്റെ ശ്രദ്ധ കളഞ്ഞത്. എന്തായാലും അതൊരു തുടക്കം മാത്രമായിരുന്നു. പിന്നാലെ മറ്റ് പത്ത് ബാറ്റ്‌സ്മാന്‍മാര്‍ കൂടി രണ്ടക്കം കാണാതെ പുറത്താകാനുള്ള പോക്കിന്റെ ഒരു തുടക്കം.

ആരൊക്കെയാണ് ഈ മഹാന്മാര്‍

ആരൊക്കെയാണ് ഈ മഹാന്മാര്‍

ക്രിസ് ഗെയ്ല്‍ 7, മന്‍ദീപ് സിംഗ് 1, എ ബി ഡിവില്ലിയേഴ്‌സ് 8, ജാദവ് 9, ബിന്നി 8, നേഗി 2, മില്‍സ് 2, ബദ്രി 0, അരവിന്ദ് 5, ചാഹല്‍ 0 - ഫോണ്‍ നമ്പറല്ല ബാംഗ്ലൂരിന്റെ മുഴുവന്‍ ബാറ്റ്‌സ്മാന്‍മാരുടെയും സ്‌കോറാണ്. ഒരാള്‍ പോലും രണ്ടക്കം കടന്നില്ല. എക്‌സ്ട്രാസ് പോലും.

നാണം കെട്ട ടോട്ടല്‍

നാണം കെട്ട ടോട്ടല്‍

ഐ പി എല്‍ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറിനാണ് ബാംഗ്ലൂര്‍ കൊല്‍ക്കത്തയ്‌ക്കെതിരെ പുറത്തായത്. 49 റണ്‍സിന്. 9.4 ഓവറേ എടുത്തുള്ളൂ. കോര്‍ടര്‍നീല്‍ മൂന്നോവറില്‍ 21ന് മൂന്ന് വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദ മാച്ചായി. വോക്‌സും ഗ്രാന്‍ഡ്‌ഹോമും വീഴ്ത്തി മൂന്ന് വീതം വിക്കറ്റുകള്‍.

കൊല്‍ക്കത്തയും ഓളൗട്ടായി

കൊല്‍ക്കത്തയും ഓളൗട്ടായി

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് 3.3 ഓവറില്‍ 48 റണ്‍സിന്റെ തകര്‍പ്പന്‍ തുടക്കം കിട്ടിയതാണ്. എന്നാല്‍ പിന്നീട് തുരുതുരാ വിക്കറ്റുകള്‍ പോയി. 19.3 ഓവറില്‍ 131 റണ്‍സിന് ഓളൗട്ടാകുകയും ചെയ്തു. 34 റണ്‍സെടുത്ത നരെയ്‌നാണ് ടോപ് സ്‌കോറര്‍. ബാംഗ്ലൂരിന് വേണ്ടി ചാഹല്‍ മൂന്നും മില്‍സും നേഗിയും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

Story first published: Monday, April 24, 2017, 11:30 [IST]
Other articles published on Apr 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X