വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി തോറ്റാല്‍ ബാംഗ്ലൂര്‍ പുറത്ത്... വിരാട് കോലിക്കും കൂട്ടര്‍ക്കും ഇന്ന് ഹൈദരാബാദിനെതിരെ മരണക്കളി!!

By Muralidharan

ബെംഗളൂരു: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വെറും 49 റണ്‍സിന് ഓളൗട്ടായിപ്പോയതിന്റെ ഷോക്ക് ഒരു വശത്ത്. ഇനിയും തോറ്റാല്‍ ഐ പി എല്ലില്‍ നിന്ന് തന്നെ പുറത്തായേക്കും എന്ന ഭീഷണി മറുവശത്ത്. ഐ പി എല്‍ പത്താം സീസണിലെ ഇരുപത്തിയൊമ്പതാം മത്സരം കളിക്കാനായി നിലവിലുള്ള ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കാര്യങ്ങള്‍ തീരെ പന്തിയല്ല.

gayle-viratkohli-ipl

ഏഴ് കളിയില്‍ രണ്ട് ജയവും നാല് പോയിന്റും മാത്രമാണ് വിരാട് കോലിക്കും കൂട്ടര്‍ക്കും ഉള്ളത്. അഞ്ച് കളി തോറ്റ അവരുടെ റണ്‍റേറ്റാകട്ടെ ഐ പി എല്ലിലെ മറ്റ് ഏഴ് ടീമുകളെക്കാളും മോശമാണ്. -1.210. എട്ടാം സ്ഥാനത്താണ് ബാംഗ്ലൂരിപ്പോള്‍. ക്രിസ് ഗെയ്ല്‍, എ ബി ഡിവില്ലിയേഴ്‌സ്, വിരാട് കോലി, കേദാര്‍ ജാദവ്, വാട്‌സന്‍, തൈമല്‍ മില്‍സ്, ബദ്രി തുടങ്ങിയവരൊക്കെ ഉള്ള ടീമിനാണ് ഈ ഗതികേട് എന്നതാണ് ഏറ്റവും രസകരം. ബാറ്റിംഗാണ് ബാംഗ്ലൂരിനെ ചതിക്കുന്നത്.

മറുവശത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കാര്യങ്ങള്‍ അത്ര പ്രശ്‌നത്തിലല്ല. ഏഴ് കളിയില്‍ നാല് ജയം എട്ട് പോയിന്റ്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ബൗളിംഗാണ് അവരുടെ ശക്തി. അവസാന കളിയില്‍ പുനെയ്‌ക്കെതിരെ മൂന്നോവറില്‍ 47 റണ്‍സ് വഴങ്ങി തോറ്റത് മാത്രമാണ് ആകെയുള്ള ഒരു തലവേദന. എന്നാലും ഭുവനേശ്വര്‍ കുമാറും റഷീദ് ഖാനും കട്ടിങും കൗളും അടങ്ങുന്ന ബൗളര്‍മാരിലാണ് ഇന്നും അവരുടെ പ്രതീക്ഷ. കളി എട്ട് മണിക്ക് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍.

Story first published: Tuesday, April 25, 2017, 12:58 [IST]
Other articles published on Apr 25, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X