വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു സാംസണ്‍ 0, റിഷഭ് പന്ത് 0... മുംബൈ ഇന്ത്യന്‍സ് ഡെല്‍ഹിയെ പൊളിച്ചടുക്കിയത് ഇതാ ഇങ്ങനെ!!!

By Muralidharan

ദില്ലി: അവിശ്വസനീയം എന്നല്ലാതെ മറ്റൊരു വാക്ക് ഇതിന് പറയാനില്ല. ഗുജറാത്തിനെതിരെ 200ന് മേല്‍ റണ്‍സ് പാട്ടുംപാടി അടിച്ചെടുത്ത ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ബാറ്റിംഗ് നിരയാണ് മുംബൈയ്‌ക്കെതിരെ ഐ പി എല്ലിലെ റെക്കോര്‍ഡ് തോല്‍വി ഏറ്റുവാങ്ങിയത്.

ഡെല്‍ഹിയുടെ യുവ ബാറ്റിംഗ് നിരയില്‍ മിച്ചല്‍ മക്ലനാഗനും മലിംഗയും ഹര്‍ഭജനും ഭുമ്രയും കരണ്‍ ശര്‍മയും കേറി മേഞ്ഞുകളഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ. മുംബൈ - ഡെല്‍ഹി മാച്ചിലെ ഹൈലൈറ്റ്‌സും രസകരമായ ചില കണക്കുകളും ചില സെലിബ്രിറ്റി പ്രതികരണങ്ങളും കാണാം..

അന്നടിച്ചത് 20 സിക്‌സ്, ഇന്നലെ 13 റണ്‍സ്

അന്നടിച്ചത് 20 സിക്‌സ്, ഇന്നലെ 13 റണ്‍സ്

സഞ്ജു സാംസണ്‍, റിഷഭ് പന്ത്, കോറി ആന്‍ഡേഴ്‌സന്‍, ശ്രേയാംസ് അയ്യര്‍ - ഇവര്‍ നാല് പേരും കൂടി ഗുജറാത്ത് ലയണ്‍സിനെതിരെ അടിച്ചത് 20 സിക്‌സറുകളാണ്. എന്നാല്‍ മുംബൈയ്‌ക്കെതിരെ ഈ നാല് പേരും കൂടി അടിച്ചത് വെറും 13 റണ്‍സാണ്. ഡെല്‍ഹിയുടെ പരാജയത്തിന് കാരണം തേടി വേറെ എവിടെയെങ്കിലും പോകണോ.

ഭോഗ്ലെയും കൈഫും

ഭോഗ്ലെയും കൈഫും

മുംബൈയുടെ പവര്‍ഫുള്‍ പെര്‍ഫോമന്‍സിനെ വാഴ്ത്തുകയായിരുന്നു കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ ട്വിറ്ററില്‍. മുംബൈ ഇന്ത്യന്‌സാണ് ടൂര്‍ണമെന്റിലെ മികച്ച ടീമെന്നും അതുകൊണ്ടാണ് അവര്‍ ടേബിള്‍ ടോപ്പറായി ഇരിക്കുന്നതെന്നും മുഹമ്മദ് കൈഫ്. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് ഇതൊരു ആന്റിക്ലൈമാക്‌സെന്നും കൈഫ് പറയുന്നു.

റെക്കോര്‍ഡ് തോല്‍വിയാണ്

റെക്കോര്‍ഡ് തോല്‍വിയാണ്

ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയോടെയാണ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ഐ പി എല്‍ പത്താം സീസണ് പുറത്തേക്ക് പോകുന്നത്. മുംബൈ ഇന്ത്യന്‍സിനോട് 146 റണ്‍സിനാണ് ഡെല്‍ഹി തോറ്റത്. മുംബൈ 18 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിച്ചു. ഡെല്‍ഹിക്ക് പതിനൊന്ന് കളിയില്‍ നാല് ജയവും എട്ട് പോയിന്റുമാണുള്ളത്.

മുംബൈയുടെ ബാറ്റിംഗ് ഇങ്ങനെ

മുംബൈയുടെ ബാറ്റിംഗ് ഇങ്ങനെ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന മുംബൈ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പത്താം സീസണിലെ ആദ്യമത്സരം കളിക്കുന്ന ലെന്‍ഡല്‍ സിമണ്‍സ് 43 പന്തില്‍ 66 റണ്‍സോടെ കളം നിറഞ്ഞു. സ്ഥാനക്കയറ്റം കിട്ടിയ പൊള്ളാര്‍ഡ് 35 പന്തില്‍ 63 റണ്‍സടിച്ചു. ഹര്‍ദീക് പാണ്ഡ്യ 14 പന്തില്‍ 29ഉം റണ്‍സെടുത്തു. മുംബൈയുടെ സ്‌കോര്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 212.

തകര്‍ന്ന് തരിപ്പണമായി

തകര്‍ന്ന് തരിപ്പണമായി

കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഡെല്‍ഹിക്ക് ആദ്യപന്തില്‍ തന്നെ സഞ്ജു സാംസനെ നഷ്ടപ്പെട്ടു. പിന്നാലെ ശ്രേയാംസ് അയ്യരും റിഷഭ് പന്തും കരുണ്‍ നായരും ആന്‍ഡേഴ്‌സനും സാമുവല്‍സും റബാദയും കമ്മിന്‍സും മിശ്രയും ഷമിയും സഹീര്‍ഖാനുമെല്ലാം ഡ്രസിങ് റൂമിലേക്ക് മാര്‍ച്ച് നടത്തി. ഹര്‍ഭജനും കരണ്‍ ശര്‍മയും മൂന്ന് വീതവും മലിംഗ രണ്ടും വീക്കറ്റ് വീഴ്ത്തി. ലെന്‍ഡല്‍ സിമണ്‍സാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Sunday, May 7, 2017, 11:05 [IST]
Other articles published on May 7, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X