വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു സാംസന്റെ ബാറ്റിംഗ്, സഹീര്‍ ഖാന്റെ ബൗളിംഗ്.. പുനെയെ ഡല്‍ഹി ചതച്ചുവിട്ടത് ഇങ്ങനെ...

By Muralidharan

പുനെ: സ്റ്റീവ് സ്മിത്ത്, എം എസ് ധോണി, ബെന്‍ സ്‌റ്റോക്‌സ്, ഇമ്രാന്‍ താഹിര്‍, ഡുപ്ലിസി, രഹാനെ.. വമ്പന്‍ താരനിരയുള്ള റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സ് താരതമ്യേന പുതുമുഖങ്ങളുമായി ഇറങ്ങുന്ന ഡല്‍ഹിയെ നിലത്ത് പോലും നിര്‍ത്തില്ല എന്നാണ് ആളുകള്‍ വിചാരിച്ചത്. എന്നാല്‍ നടന്നത് അതൊന്നും അല്ല, ഐ പി എല്‍ പത്താം സീസണിലെ ഏറ്റവും വലിയ തോല്‍വിയിലേക്കാണ് ഡല്‍ഹിയുടെ മിടുക്കര്‍ പുനെയെ മുക്കിക്കളഞ്ഞത്. അതും പുനെയുടെ ഗ്രൗണ്ടിലിട്ട്...

സ്മിത്തില്ലാത്ത പുനെ

സ്മിത്തില്ലാത്ത പുനെ

മിന്നും ഫോമില്‍ കളിക്കുന്ന സ്റ്റീവ് സ്മിത്തില്ലാതെയാണ് ഡല്‍ഹിക്കെതിരെ പുനെയ്ക്ക് കളിക്കേണ്ടി വന്നത്. സ്മിത്ത് ഇല്ലാത്ത സാഹചര്യത്തില്‍ പോലും ധോണിയെ ക്യാപ്റ്റനാക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല. അജിന്‍ക്യ രഹാനെയാണ് പകരക്കാരന്‍ ക്യാപ്റ്റനായത്. സ്മിത്തിന് പകരം കളിക്കാന്‍ എത്തിയത് ഡുപ്ലിസി. രണ്ടും ടീമിന് ഗുണം ചെയ്തില്ല.

സെഞ്ചുറി വീരന്‍ സഞ്ജു

സെഞ്ചുറി വീരന്‍ സഞ്ജു

ഐ പി എല്‍ പത്താം സീസണിലെ ആദ്യ സെഞ്ചുറി, ഐ പി എല്ലില്‍ സെഞ്ചുറിയടിക്കുന്ന ആദ്യത്തെ മലയാളി - രണ്ട് നേട്ടങ്ങളാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സിനുള്ളത്. ഐ പി എല്ലിലെ തന്റെ ആദ്യ സെഞ്ചുറിയോടെ സഞ്ജു കളം നിറഞ്ഞപ്പോള്‍ റൈസിങ് പുനെ സൂപ്പര്‍ജയന്റ്സ് ശരിക്കും പതറി. 63 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്സും സഹിതമാണ് സഞ്ജു 102 റണ്‍സടിച്ചത്.

ക്രിസ് മോറിസിന് പ്രാന്താണോ

ക്രിസ് മോറിസിന് പ്രാന്താണോ

ഡല്‍ഹിക്ക് വേണ്ടി അവസാന ഓവറില്‍ തകര്‍ത്തടിച്ച ക്രിസ് മോറിസ് 9 പന്തില്‍ 38 റണ്‍സെടുത്താണെടുത്തത്. ആകെ നേരിട്ട ഒമ്പത് പന്തില്‍ ഏഴെണ്ണവും അതിര്‍ത്തി കടത്തി. ഇതില്‍ മൂന്നെണ്ണം ബൗണ്ടറി വരക്ക് മേലെക്കൂടി. അഞ്ചാം വിക്കറ്റില്‍ കൂറ്റനടി വീരന്‍ ആന്‍ഡേഴ്‌സനും മോറിസും കൂടി ചേര്‍ത്തത് പത്ത് പന്തില്‍ 39 റണ്‍സ്. ഇതില്‍ ആന്‍ഡേഴ്‌സന്റെ സംഭാവന 1 റണ്‍.

റിഷഭ് പന്ത് വീണ്ടും

റിഷഭ് പന്ത് വീണ്ടും

22 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും അടക്കം 21 റണ്‍സെടുത്ത റിഷഭ് പന്താണ് മധ്യനിരയില്‍ സഞ്ജുവിന് ആശ്വാസമായത്. സഞ്ജു സ്‌കോര്‍ ഉയര്‍ത്താന്‍ ഇടക്ക് പരാജയപ്പെട്ടപ്പോളെല്ലാം റിഷഭ് കൂറ്റനടിയിലൂടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ആദിത്യ താരെ പുറത്തായെങ്കിലും സാം ബില്ലിങ്‌സ് 17 പന്തില്‍ 24 റണ്‍സെടുത്തു.

ദുരന്തമായി പുനെ

ദുരന്തമായി പുനെ

നാല് വിക്കറ്റിന് 204 റണ്‍സ് എന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ സ്‌കോര്‍ പിന്തുടര്‍ന്ന റൈസിങ് പുനെ സൂപ്പര്‍ജയന്റ്സിന്റെ മറുപടി വെറും 108 റണ്‍സില്‍ ഒതുങ്ങി. സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ പുനെയെ നയിച്ച അജിന്‍ക്യ രഹാനെയാണ് ആദ്യം പുറത്തായത്. സ്‌കോര്‍ 10. പിന്നാലെ 20 റണ്‍സുമായി മായങ്ക് അഗര്‍വാളും പുറത്തായി.

പിന്നീട് ഒരു ഘോഷയാത്ര

പിന്നീട് ഒരു ഘോഷയാത്ര

പിന്നീട് ബാറ്റ്സ്മാന്‍മാരുടെ ഒരു ഘോഷയാത്രയായിരുന്നു. ധോണി 14 പന്തില്‍ 11, ഭാട്ടിയ 17 പന്തില്‍ 16, ചാഹര്‍ 6 പന്തില്‍ 14 എന്നിവര്‍ മാത്രമാണ് പിന്നെ രണ്ടക്കം കടന്നത്. 16.1 ഓവറില്‍ 108 റണ്‍സിന് അവരുടെ പോരാട്ടം അവസാനിച്ചു. ഐ പി എല്ലില്‍ ഇത് മൂന്നാം തവണയാണ് എം എസ് ധോണി ബാറ്റിംഗില്‍ പരാജയപ്പെടുന്നത്.

സഹീര്‍ ഖാന്‍ മിന്നി

സഹീര്‍ ഖാന്‍ മിന്നി

നാല് വിക്കറ്റുമായി പഴയ പടക്കുതിര സഹീര്‍ ഖാന്‍ ഡല്‍ഹിയുടെ ബൗളിംഗ് മുന്നില്‍ നിന്ന് നയിച്ചു. ബൗളിംഗില്‍ മാത്രമല്ല സഹീര്‍ ഖാന്റെ ക്യാപ്റ്റന്‍സിയും മികച്ചതായിരുന്നു. ഡല്‍ഹിക്ക് ഇതോടെ രണ്ട് കളിയില്‍ ഒരു ജയവും ഒരു തോല്‍വിയും സഹിതം രണ്ട് പോയിന്റാണ്. മൂന്ന് കളി കളിച്ച പുനെയ്ക്കും രണ്ട് പോയിന്റുണ്ട്.

Story first published: Wednesday, April 12, 2017, 11:49 [IST]
Other articles published on Apr 12, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X