വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടമാർ പഠാർ... ആരാണീ രാഹുല്‍ ത്രിപാഠി? വെറും 29 ദിവസത്തിന് എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് പോയവന്‍!!

By Desk

രാഹുല്‍ ത്രിപാഠി പൂനെയ്ക്കുവേണ്ടി നല്ല രീതിയില്‍ കളിച്ചുതുടങ്ങിയപ്പോള്‍ തന്നെ അയാളെക്കുറിച്ചറിയാന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടിയിരുന്നു. നിരാശയായിരുന്നു ഫലം.ക്രിക്കറ്റിന്റെ സര്‍വ്വവിജ്ഞാനകോശമായ ക്രിക്കിന്‍ഫോയില്‍ പോലും വേണ്ടത്ര വിവരങ്ങള്‍ ഉണ്ടായിരുന്നില്ല - ഐ പി എല്ലിന്റെ സെന്‍സേഷന്‍ രാഹുല്‍ ത്രിപാഠിയെക്കുറിച്ച് സ്‌പോര്‍ട്്‌സ് പാരഡീസോ ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ സന്ദീപ് ദാസ് എഴുതിയ കുറിപ്പ്.

എത്രയെത്ര മസുംദാര്‍മാര്‍

എത്രയെത്ര മസുംദാര്‍മാര്‍

കളിച്ചുതുടങ്ങുമ്പോള്‍ എല്ലാവരുടെയും സ്വപ്നം ഇന്ത്യന്‍ ക്യാപ്പ് തന്നെയായിരിക്കും. പക്ഷേ നൂറു കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയിലെ 11 പേര്‍ക്കേ ദേശീയ ടീമില്‍ കളിക്കാന്‍ സാധിക്കൂ. അതുകൊണ്ട് വലിയൊരു കൂട്ടം കളിക്കാര്‍ സ്വന്തം ജീവിതം ആഭ്യന്തരക്രിക്കറ്റില്‍ ഹോമിച്ചുതീര്‍ക്കുന്നു. അവരെ ആരും അറിയാറില്ല. സെല്‍ഫിയ്ക്കു വേണ്ടി അഭ്യര്‍ത്ഥിക്കാറില്ല. പത്രക്കാര്‍ അങ്ങനെ അഭിമുഖമൊന്നും ചോദിച്ചുവരണമെന്നില്ല. അങ്ങനെ ഒതുങ്ങിപ്പോയ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ എണ്ണം എടുത്താല്‍ അത് എത്രത്തോളമുണ്ടാവും? അമോല്‍ മസൂംദാര്‍മാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.

ഐപിഎല്‍ എന്ന സാധ്യത

ഐപിഎല്‍ എന്ന സാധ്യത

ഇത്തരക്കാര്‍ക്ക് വലിയൊരു സാദ്ധ്യതയാണ് ഐ.പി.എല്‍ തുറന്നുകൊടുത്തത്. വര്‍ഷത്തില്‍ രണ്ടു മാസത്തേക്കെങ്കിലും അവര്‍ക്ക് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കാം. പണമുണ്ടാക്കാം. ആരാധകസ്‌നേഹം നേടിയെടുക്കാം. ഇതുകൊണ്ടൊക്കെയാണ് എന്തെല്ലാം പോരായ്മകള്‍ ഉണ്ടെന്നുപറഞ്ഞാലും ഐ.പി.എല്ലിനെ തള്ളിപ്പറയാന്‍ സാധിക്കാത്തതും.

ഐപിഎല്‍ പത്താം സീസണിലെ രാഹുല്‍

ഐപിഎല്‍ പത്താം സീസണിലെ രാഹുല്‍

രാഹുലിന്റെ ആഭ്യന്തര റെക്കോര്‍ഡുകള്‍ അത്ര ആകര്‍ഷകമല്ല. ഐ.പി.എല്ലില്‍ വിസ്മയം കാണിച്ച പലരും പിന്നീട് നിറംമങ്ങിയിട്ടുമുണ്ട്. സ്വാഭാവികമായും രാഹുലിനെ ഭാവി ഇന്ത്യന്‍താരം എന്നെല്ലാം കരുതുന്നത് ഒരല്‍പ്പം സാഹസമായേക്കാം. പക്ഷേ പ്രായം കടന്നുപോയിട്ടില്ല. ഈ പ്രകടനം തുടരുകയാണെങ്കില്‍ ടീം ഇന്ത്യയുടെ ടി20 ടീം എങ്കിലും ഉന്നംവെയ്ക്കാവുന്നതാണ്. ഐ.പി.എല്ലില്‍ അടുത്ത സീസണില്‍ അയാള്‍ വളരെയേറെ ഡിമാന്റ് ഉള്ള ഒരു പ്രോഡക്റ്റുമായിരിക്കും.

ഒരു ക്ലീന്‍ ഹിറ്ററാണ് രാഹുല്‍

ഒരു ക്ലീന്‍ ഹിറ്ററാണ് രാഹുല്‍

അന്താരാഷ്ട്ര താരമായ രഹാനെയുടെ കഷ്ടപ്പാടുകള്‍ക്കിടയിലും ഏതാണ്ട് എല്ലാ മത്സരങ്ങളിലും രാഹുല്‍ പൂനെയ്ക്ക് മികച്ച തുടക്കം നല്‍കി എന്നതാണ് ശ്രദ്ധേയം. പവര്‍പ്ലേയില്‍ മാത്രമേ കളിക്കുന്നുള്ളൂ എന്നൊരു പരാതി ഉണ്ടായിരുന്നു. ഇന്ന് അതും പരിഹരിച്ചു. ഇന്റര്‍നാഷനണ്ടല്‍ ബൗളര്‍മാരെയൊക്കെ നല്ല ആത്മവിശ്വാസത്തോടെ നേരിടുന്നുണ്ട്.

നഷ്ടമായത് അര്‍ഹിച്ച സെഞ്ചുറി

നഷ്ടമായത് അര്‍ഹിച്ച സെഞ്ചുറി

അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും രാഹുല്‍ തകര്‍ത്തു. പുറത്തായി മടങ്ങുന്ന രാഹുലിനെ കുല്‍ദീപ് യാദവ് ആശ്വസിപ്പിച്ചതായിരുന്നു ഏറ്റവും സുന്ദരമായ കാഴ്ച്ച. കുല്‍ദീപിനെതിരെ നാലു കൂറ്റന്‍ സിക്‌സറുകളാണ് രാഹുല്‍ പറത്തിയത്. എന്നിട്ടും കുല്‍ദീപ് അങ്ങനെ ചെയ്തു. ഇതുകൊണ്ടുകൂടിയാണല്ലോ നമ്മള്‍ ക്രിക്കറ്റ് ഫാന്‍സ് ആവുന്നതും - ഇതാണ് സന്ദീപ് ദാസിന്റെ പോസ്റ്റ്. ഇനി ത്രിപാഠിയെക്കുറിച്ച് രസകരമായ ചില കാര്യങ്ങള്‍ കൂടി നോക്കാം.

ഐ പി എല്ലില്‍ ഇതുവരെ

ഐ പി എല്ലില്‍ ഇതുവരെ

ഒമ്പത് മത്സരങ്ങളാണ് രാഹുല്‍ ത്രിപാഠി ഇത് വരെ ഐ പി എല്ലില്‍ കളിച്ചത്. രണ്ട് ഫിഫ്റ്റിയടക്കം 352 റണ്‍സടിച്ചു. 93 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐ പി എല്‍ പത്താം സീസണിലെ റണ്‍ സ്‌കോറര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് ത്രിപാഠി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. അസാധ്യമായ ഹാന്‍ഡ് ഐ കോഡിനേഷനാണ് ഹൈലൈറ്റ്.

എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ്

എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ്

ഐ പി എല്ലിലെ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡിന് വേണ്ടി മലയാളിയായ ബേസില്‍ തമ്പിയും മുംബൈയുടെ നിതീഷ് റാണയും തമ്മില്‍ പൊരിഞ്ഞ പോരാട്ടത്തിലാണ്. എന്നാല്‍ 1991 ഏപ്രില്‍ 1ന് ശേഷം ജനിച്ചവര്‍ക്ക് മാത്രമേ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് കൊടുക്കൂ എന്ന നിയമം ഇല്ലായിരുന്നെങ്കില്‍ രാഹുല്‍ ത്രിപാഠി പാട്ടുംപാടി ഈ അവാര്‍ഡ് നേടിയേനെ. 1991 മാര്‍ച്ച് രണ്ടിനാണ് ത്രിപാഠി ജനിച്ചത്.

Story first published: Thursday, May 4, 2017, 14:41 [IST]
Other articles published on May 4, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X