വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാര്‍ണര്‍, യുവരാജ്, നെഹ്‌റ, ധവാന്‍.. ഐപിഎൽ ചാമ്പ്യന്മാരെ പിടിച്ചാല്‍ കിട്ടില്ല, സണ്‍റൈസേഴ്‌സ് റെഡി!!

By Muralidharan

ഇത്തവണത്തെ ഐ പി എല്‍ ഉദ്ഘാടന മത്സരം കഴിഞ്ഞ സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും. ശക്തരായ ബാംഗ്ലൂരിനെ കീഴടക്കാന്‍ അതിലും ശക്തരായ കളി കളിച്ചവരാണ് ഹൈദരാബാദുകാര്‍. ഇത്തവണയും കപ്പില്‍ കുറഞ്ഞതൊന്നും ഹൈദരാബാദ് ടീമിന്റെ സ്വപ്‌നങ്ങളില്‍ ഇല്ല.

Read Also: ടേക്ക് ഓഫിന് വേണ്ടി മഹേഷ് ഭാര്യയെ ഗര്‍ഭിണിയാക്കിയതാണോ.. ജോണ്‍ ബ്രിട്ടാസിന്റെ അശ്ലീലച്ചിരി വീണ്ടും!!!

Read Also: ഏത് ചിഹ്നത്തില്‍ കുത്തിയാലും താമരക്ക്.. റിപ്പോര്‍ട്ടറും കെ സുരേന്ദ്രന്റെ സര്‍ക്കാസവും ദുരന്തമായി.. ട്രോളുകള്‍!!

Read Also: വിരാട് കോലിക്ക് പിന്നാലെ രാഹുലിനും പരിക്ക്.. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് അഥവാ ടീം പ്രതിസന്ധി!!

Read Also: മില്‍സ് മുതല്‍ സ്‌റ്റോക്‌സ് വരെ... ഐപിഎല്‍ മിന്നാന്‍ പോകുന്ന 10 വിദേശികള്‍... നോക്കി വെച്ചോളൂ ഇവരെ!!

ഈ സീസണിലെ ലേലത്തില്‍ ഹൈദരാബാദ് ടീം ചെയ്ത ഏറ്റവും ബുദ്ധിപരമായ കാര്യം അവരുടെ കോര്‍ ടീമിനെ ഇളക്കിയില്ല എന്നതാണ്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറില്‍ തുടങ്ങുന്നു അവരുടെ ശക്തി. മറ്റ് ടീമുകളെ പോലെ ബാറ്റിംഗില്‍ മാത്രമല്ല സണ്‍റൈസേഴ്‌സിന് പിടി. നെഹ്‌റ, മുസ്താഫിസുര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ അടങ്ങുന്ന ബൗളിഗാണ് അവരുടെ യഥാര്‍ഥ മാച്ച് വിന്നേഴ്‌സ്. ഹൈദരാബാദ് ടീമിന്റെ ശക്തിദൗര്‍ബല്യങ്ങളിലേക്ക്...

ബാലന്‍സ്

ബാലന്‍സ്

ഐ പി എല്ലിലെ ഏറ്റവും ബാലന്‍സ്ഡ് ആയിട്ടുള്ള ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ശക്തി. അന്താരാഷ്ട്ര താരങ്ങളും ഇന്ത്യന്‍ കളിക്കാരും ഒപ്പത്തിനൊപ്പം. പരിചയസമ്പത്തും യുവാക്കളും ഒരുപോലെ. ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല ഫീല്‍ഡിങിലെ പ്രസരിപ്പും എടുത്തുപറയേണ്ടതാണ്. വി വി എസ് ലക്ഷ്മണ്‍, ടോം മൂഡി എന്നിവര്‍ക്കാണ് തിങ്ക് ടാങ്കിന്റെ ചുമതല.

വീക്ക്‌നെസ്

വീക്ക്‌നെസ്

ബാറ്റിംഗില്‍ ഡേവിഡ് വാര്‍ണറിനെ അമിതമായി ആശ്രയിക്കുന്ന ഒരു പ്രശ്‌നം ഹൈദരാബാദിനുണ്ട്. വാര്‍ണര്‍ നേരത്തെ പുറത്തായാല്‍ ഹൈദരാബാദിന്റെ ടോട്ടലും അത്രയ്ക്കത്രയ്ക്ക് ഒതുങ്ങും. ഇത്തവണ ഡേവിഡ് വാര്‍ണര്‍ മികച്ച ഫോമിലല്ല. വാര്‍ണര്‍ മാത്രമല്ല ധവാനും. ഇത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഒരു പ്രശ്‌നമാകാന്‍ ഇടയുണ്ട്.

ബാറ്റിംഗില്‍ ഇവര്‍

ബാറ്റിംഗില്‍ ഇവര്‍

വാര്‍ണര്‍ തന്നെയാണ് ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. പിന്നെ യുവരാജ് സിംഗ്. ശിഖര്‍ ധവാന്‍, വില്യംസന്‍, ഹൂഡ എന്നിങ്ങനെ പോകുന്നു ബാറ്റിംഗിലെ കരുത്ത്. മോയിസ് ഹെന്റിക്കസ്, ബെന്‍ കട്ടിങ് തുടങ്ങിയ ഓള്‍റൗണ്ടര്‍മാരും ബാറ്റ് കൊണ്ട് ശ്രദ്ധേയമായ സംഭാവന നല്‍കുന്നവരാണ്. യുവരാജും ഹൂഡയും ബൗളിംഗിലും മികച്ചുനില്‍ക്കും.

ബൗളിംഗ് നിര ഇങ്ങനെ

ബൗളിംഗ് നിര ഇങ്ങനെ

ആശിശ് നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവരാണ് പ്രധാന ഫാസ്റ്റ് ബൗളര്‍മാര്‍. മുസ്താഫിസുര്‍ റഹ്മാന്റെ അഭാവമായിരിക്കും ഹൈദരാബാദിന്റെ പ്രധാന തലവേദന. മോയിസ് ഹെന്റിക്കസ്, ബെന്‍ കട്ടിങ് എന്നിവര്‍ക്ക് ബൗളിംഗിലും പ്രധാന റോളുണ്ട്. പ്രവീണ്‍ താംബെ, മുഹമ്മദ് നബി, റഷീദ് ഖാന്‍ എന്നിവരാണ് പ്രധാന സ്പിന്നര്‍മാര്‍.

ഫസ്റ്റ് ഇലവന്‍ സാധ്യത

ഫസ്റ്റ് ഇലവന്‍ സാധ്യത

ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍, ഹെന്റിക്കസ്, യുവരാജ് സിംഗ്, നമാന്‍ ഓജ, ദീപക് ഹൂഡ, ബെന്‍ കട്ടിങ്, റഷീദ് ഖാന്‍, ബിപുല്‍ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ആശിശ് നെഹ്‌റ ഇതാകും ഹൈദരാബാദിന്റെ ഫസ്റ്റ് ഇലവന്‍. വാര്‍ണര്‍, യുവരാജ് എന്നിവരാണ് കീ. ആദ്യം ബാറ്റ് ചെയ്യാനാണ് ടീമിന് പൊതുവേ താല്‍പര്യം.

Story first published: Monday, April 3, 2017, 18:29 [IST]
Other articles published on Apr 3, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X