വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പരിക്ക്; വിരാട് കോലിക്ക് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും

By Anwar Sadath

ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ചുമലിന് പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അടുത്തയാഴ്ച ആരംഭിക്കുന്ന ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. കോലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഷോള്‍ഡര്‍ പരിക്ക് ഭേദമാകാന്‍ ആഴ്ചകള്‍ വേണ്ടിവന്നേക്കുമെന്ന് കോലി മാധ്യമങ്ങളോട് പറഞ്ഞു.

ഏപ്രില്‍ അഞ്ചിനാണ് ഐപിഎല്‍ ആരംഭിക്കുന്നത്. അന്നേദിവസം തന്നെ കോലിയുടെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റമുട്ടും. എന്നാല്‍, ഉദ്ഘാടനമത്സരം ഉള്‍പ്പെടെ ആദ്യത്തെ മൂന്നു മത്സരങ്ങളെങ്കിലും കോലിക്ക് പരിക്കുമൂലം നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 8, 10, തീയതികളിലും ബെംഗളുരുവിന് മത്സരമുണ്ട്.

viratkohli

നൂറുശതമാനവും ശാരീരികക്ഷമത വീണ്ടെടുക്കാന്‍ സമയമെടുക്കും. ഫിസിയോയുടെ നിരീക്ഷണത്തിലാണ്. അടുത്തദിവസം തന്നെ തന്റെ തീരുമാനം അറിയാമെന്നും കോലി പറഞ്ഞു. പരിക്കേറ്റിരുന്നതിനാല്‍ നാലാം ടെസ്റ്റില്‍ കോലി കളിച്ചിരുന്നില്ല. ഇതാദ്യമായാണ് പരിക്കുമൂലം കോലി ടെസ്റ്റില്‍ നിന്നും മാറി നില്‍ക്കുന്നത്.

മറ്റുള്ളവര്‍ക്ക് നല്‍കുന്ന ചികിത്സതന്നെയാണ് തനിക്കും നല്‍കുന്നത്. പ്രത്യേക ചികിത്സ തനിക്കുമാത്രമായില്ലെന്ന് കോലി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം, ഐപിഎല്ലില്‍ കളിക്കുന്നതിനുവേണ്ടിയാണ് കോലി നിര്‍ണായകമായ നാലാം ടെസ്റ്റില്‍ വിട്ടുനില്‍ക്കുന്നതെന്ന് ഓസീസ് മുന്‍ താരവും ഗുജറാത്ത് ലയണ്‍സിന്റെ കോച്ചുമായ ബ്രാഡ് ഹോഡ്ജ് വിമര്‍ശിച്ചിരുന്നു.

Story first published: Wednesday, March 29, 2017, 8:50 [IST]
Other articles published on Mar 29, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X